Cricket
അക്‌സർ പട്ടേലില്ല; പെർത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ്
Cricket

അക്‌സർ പട്ടേലില്ല; പെർത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ്

Web Desk
|
30 Oct 2022 10:53 AM GMT

ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് നാല് പോയിന്റുമായി ഇന്ത്യയാണ് ഗ്രൂപ്പിൽ ഒന്നാമതുള്ളത്

പെർത്ത്: ടി20 ലോകകപ്പിൽ ഗ്രൂപ്പ് 'ബി'യിലെ കരുത്തരുടെ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ബാറ്റ് ചെയ്യും. പെർത്തിൽ ടോസ് ലഭിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം 4.30നാണ് മത്സരം ആരംഭിക്കുന്നത്.

ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഓൾറൗണ്ടർ അക്‌സർ പട്ടേലിനു പകരം ദീപക് ഹുഡയാണ് കളിക്കുന്നത്. ലോകകപ്പിൽ ഹൂഡയുടെ അരങ്ങേറ്റ മത്സരം കൂടിയാകുമിത്. ദക്ഷിണാഫ്രിക്കൻ സംഘത്തിലും ഒരു മാറ്റമാണുള്ളത്. തബ്രീസ് ഷംസി പുറത്തായപ്പോൾ ലുങ്കി എങ്കിഡിയാണ് പകരക്കാരൻ.

ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് നാല് പോയിന്റുമായി ഇന്ത്യയാണ് ഗ്രൂപ്പിൽ ഒന്നാമതുള്ളത്. മൂന്ന് മത്സരങ്ങളിൽനിന്ന് നാല് പോയിന്റുമായി ദക്ഷിണാഫ്രിക്ക തൊട്ടുപിന്നിലുമുണ്ട്. രണ്ടു മത്സരം ജയിക്കുകയും ഒരു മത്സരം മഴയെത്തുടർന്ന് സമനിലയിൽ പിരിയുകയുമായിരുന്നു.

Summary: India Vs South Africa match updates in T20I World Cup 2022

Similar Posts