Cricket
ഐ.പി.എല്‍ മെഗാ താരലേലം; ടീമുകള്‍ സ്വന്തമാക്കിയ താരങ്ങളുടെ ഫുള്‍ ലിസ്റ്റ്
Cricket

ഐ.പി.എല്‍ മെഗാ താരലേലം; ടീമുകള്‍ സ്വന്തമാക്കിയ താരങ്ങളുടെ ഫുള്‍ ലിസ്റ്റ്

Web Desk
|
14 Feb 2022 3:19 AM GMT

ലേലത്തില്‍ ഏറ്റവും വില കൂടിയ താരമായി മാറിയത് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ്. 15.25 കോടി രൂപയ്ക്കാണ് താരത്തെ മുംബൈ ഇന്ത്യന്‍സ് സ്വന്തം തട്ടകത്തിലേക്ക് തിരിച്ചെത്തിച്ചത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണിലെ മിന്നും താരങ്ങള്‍ ആരൊക്കെയെന്ന കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്താതെ മെഗാ ഓക്ഷന് തിരശീല വീണു. രണ്ടുദിവസം നീണ്ടുനിന്ന മെഗാലേലത്തിനാണ് ഇന്നലെ അവസാനമായത്. പത്ത് ടീമുകള്‍ മാറ്റുരക്കുന്ന പുതിയ സീസണില്‍ 590 താരങ്ങളാണ് ലേലപ്പട്ടികയിലുണ്ടായിരുന്നത്.

എല്ലാവരെയും ഞെട്ടിച്ച് ലേലത്തില്‍ ഏറ്റവും വില കൂടിയ താരമായി മാറിയത് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനായിരുന്നു. 15.25 കോടി രൂപയ്ക്കാണ് താരത്തെ മുംബൈ ഇന്ത്യന്‍സ് സ്വന്തം തട്ടകത്തിലേക്ക് തിരിച്ചെത്തിച്ചത്. രണ്ടാമത്തെ വിലകൂടിയ താരവും ഇന്ത്യന്‍ ക്രിക്കറ്റര്‍ തന്നെയാണ്. പേസ് ബൗളര്‍ ദീപക് ചാഹറായിരുന്നു ആ ഭാഗ്യശാലി. 14 കോടി രൂപ മുടക്കിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ചാഹറിനെ തിരികെ വാങ്ങിയത്

ദേശീയ ടീമിനായി കളിച്ച 228 താരങ്ങളും ദേശീയ ടീമില്‍ ഇടംപിടിക്കാത്ത 335 താരങ്ങളുമായിരുന്നു പട്ടികയിലുണ്ടായിരുന്നത്. ലേലപ്പട്ടികയിൽ 370 ഇന്ത്യൻ താരങ്ങളും 220 വിദേശ കളിക്കാരുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളാണ് പുതുതായി ഐ.പി.എല്ലില്‍ മാറ്റുരക്കുന്നത്. 20 ലക്ഷം രൂപ മുതൽ രണ്ടു കോടി രൂപ വരെയാണ് താരങ്ങൾക്ക് അടിസ്ഥാന വിലയിട്ടിരുന്നത്. ടീമുകള്‍ ലേലം വിളിച്ചെടുത്ത താരങ്ങളുടെയും നിലനിര്‍ത്തിയ താരങ്ങളുടെയും പട്ടിക ഇങ്ങനെ...


മുംബൈ ഇന്ത്യന്‍സ്




നിലനിര്‍ത്തിയവര്‍

രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ.

ലേലത്തില്‍ വാങ്ങിയവര്‍

ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, ബേസില്‍ തമ്പി, മുരുകന്‍ അശ്വിന്‍, ജയ്‌ദേവ് ഉനദ്കട്ട്, മായങ്ക് മാര്‍ക്കാണ്ടെ, എന്‍ തിലക് വര്‍മ്മ, സഞ്ജയ് യാദവ്, ജോഫ്ര ആര്‍ച്ചര്‍, ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ്, ടിം ഡേവിഡ്, റിലേ മെറിഡിത്ത്, മുഹമ്മദ് അര്‍ഷാദ് ഖാന്‍, രമണ്‍ദീപ് സിംഗ്, അന്‍മോല്‍പ്രീത് സിംഗ്, രാഹുല്‍ ബുധി, ഋത്വിക് ഷോക്കീന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ആര്യന്‍ ജുയല്‍, ഫാബിയന്‍ അലന്‍.


കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്



നിലനിര്‍ത്തിയവര്‍-

ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി.

ലേലത്തില്‍ വാങ്ങിയവര്‍-

പാറ്റ് കമ്മിന്‍സ്, നിതീഷ് റാണ, ശ്രേയസ് അയ്യര്‍, ശിവം മാവി, ഷെല്‍ഡണ്‍ ജാക്സണ്‍, അജിങ്ക്യ രഹാനെ, റിങ്കു സിംഗ്, അനുകുല്‍ റോയ്, റാസിഖ് ദാര്‍, ബാബാ ഇന്ദ്രജിത്ത്, ചാമിക കരുണരത്നെ, അഭിജിത് തോമര്‍, പ്രഥം സിംഗ്, അശോക് ശര്‍മ്മ, സാം ബില്ലിംഗ്സ്, അലെക്‌സ് ഹേല്‍സ്, ടിം സൗത്തി, രമേഷ് കുമാര്‍, മുഹമ്മദ് നബി, ഉമേഷ് യാദവ്, അമന്‍ ഖാന്‍.


ഗുജറാത്ത് ടൈറ്റന്‍സ്



നിലനിര്‍ത്തിയവര്‍-

ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ശുഭ്മാന്‍ ഗില്‍.

ലേലത്തില്‍ വാങ്ങിയവര്‍-


ജേസണ്‍ റോയ്, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസണ്‍, അഭിനവ് സദരംഗനി, രാഹുല്‍ തെവാതിയ, നൂര്‍ അഹമ്മദ്, ആര്‍ സായ് കിഷോര്‍, ഡൊമിനിക് ഡ്രേക്ക്‌സ്, ജയന്ത് യാദവ്, വിജയ് ശങ്കര്‍, ദര്‍ശന്‍ നല്‍കാണ്ടെ, യഷ് ദയാല്‍, അല്‍സാറി ജോസഫ്, പ്രദീപ് സാങ്വാന്‍, ഡേവിഡ് മില്ലര്‍, വൃധിമാന്‍ സാഹ, മാത്യു വേഡ്, ഗുര്‍കീരത് സിംഗ്.


ചെന്നൈ സൂപ്പര്‍ കിങ്‌സ്



നിലനിര്‍ത്തിയവര്‍-

എംഎസ് ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്.

ലേലത്തില്‍ വാങ്ങിയവര്‍-

റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.


ഡല്‍ഹി ക്യാപ്പിറ്റല്‍സ്





നിലനിര്‍ത്തിയവര്‍-

റിഷഭ് പന്ത്, പൃഥ്വി ഷാ, അക്ഷര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ക്കിയ.

ലേലത്തില്‍ വാങ്ങിയവര്‍-

ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, ഷര്‍ദുല്‍ ടാക്കൂര്‍, മുസ്തഫിസുര്‍ റഹ്മാന്‍, കുല്‍ദീപ് യാദവ്, അശ്വിന്‍ ഹെബ്ബാര്‍, കമലേഷ് നാഗര്‍കോട്ടി, കെഎസ് ഭരത്, സര്‍ഫറാസ് ഖാന്‍, മന്ദീപ് സിംഗ്, സയ്യിദ് ഖലീല്‍ അഹമ്മദ്, ചേതന്‍ സക്കാരിയ, ലളിത് യാദവ്, റിപാല്‍ പട്ടേല്‍, യഷ് ധൂല്‍, പ്രവിന്‍ പവല്‍, റോവ്മാന്‍ പവല്‍ പ്രവീണ്‍ ദുബെ, ലുങ്കിസാനി എന്‍ഗിഡി, ടിം സീഫെര്‍ട്ട്, വിക്കി ഓസ്ത്വാല്‍.


ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്






നിലനിര്‍ത്തിയവര്‍-

കെഎല്‍ രാഹുല്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, രവി ബിഷ്‌നോയ്.

ലേലത്തില്‍ വാങ്ങിയവര്‍-

ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, ജേസണ്‍ ഹോള്‍ഡര്‍, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മാര്‍ക്ക് വുഡ്, അവേശ് ഖാന്‍, അങ്കിത് രാജ്പൂത്, കെ ഗൗതം, ദുഷ്മന്ത ചമീര, ഷഹബാസ് നദീം, മനന്‍ വോറ, മൊഹ്സിന്‍ ഖാന്‍, ആയുഷ് ബഡോണി, കൈല്‍ മയേഴ്‌സ്, കരണ്‍ ശര്‍മ്മ, എവിന്‍ ലൂയിസ്, മായങ്ക് യാദവ്.


പഞ്ചാബ് കിങ്‌സ്





നിലനിര്‍ത്തിയവര്‍-

മായങ്ക് അഗര്‍വാള്‍, അര്‍ഷ്ദീപ് സിങ്.

ലേലത്തില്‍ വാങ്ങിയവര്‍-


ശിഖര്‍ ധവാന്‍, കാഗിസോ റബാഡ, ജോണി ബെയര്‍‌സ്റ്റോ, രാഹുല്‍ ചാഹര്‍, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, പ്രഭ്സിമ്രാന്‍ സിംഗ്, ജിതേഷ് ശര്‍മ, ഇഷാന്‍ പോറെല്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഒഡെയന്‍ സ്മിത്ത്, സന്ദീപ് ശര്‍മ, രാജ് ബാവ, റിഷി ധവാന്‍, പ്രേരക് മങ്കാഡ്, വൈഭവ് അറോറ, റിത്തിക്ക് ചാറ്റര്‍ജി, ബല്‍തേജ് ദന്ദ, അന്‍ഷ് പട്ടേല്‍, നഥാന്‍ എല്ലിസ്, അഥര്‍വ ടൈഡെ, ഭാനുക രാജപക്‌സെ, ബെന്നി ഹോവല്‍.


രാജസ്ഥാന്‍ റോയല്‍സ്




നിലനിര്‍ത്തിയവര്‍-

സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍.

ലേലത്തില്‍ വാങ്ങിയവര്‍-

ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, റിയാന്‍ പരാഗ്, കെസി കരിയപ്പ, നവ്ദീപ് സൈനി, ഒബേദ് മക്കോയ്, അനുനയ് സിംഗ്, കുല്‍ദീപ് സെന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറെല്‍, തേജസ് ബറോക്ക, കുല്‍ദിപ് യാദവ്, കുല്‍ദീപ് യാദവ്, ശുഭം ഗര്‍വാല്‍, ജെയിംസ് നീഷാം, നഥാന്‍ കൗള്‍ട്ടര്‍ നൈല്‍, റാസി വാന്‍ഡര്‍ ഡ്യുസ്സെന്‍, ഡാരില്‍ മിച്ചല്‍.


റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍





നിലനിര്‍ത്തിയവര്‍-

വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ്.

ലേലത്തില്‍ വാങ്ങിയവര്‍-


ഫാഫ് ഡുപ്ലെസി, ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരംഗ, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, മഹിപാല്‍ ലോംറോര്‍, ഫിന്‍ അലന്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ജേസണ്‍ ബെറഡോര്‍ഫ്, സുയാഷ് പ്രഭുദേസായ്, ചാമ മിലിന്ദ്, അനീഷ്വര്‍ ഗൗതം, കരണ്‍ ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, ലുവ്‌നിത്ത് സിസോഡിയ, ഡേവിഡ് വില്ലി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്





നിലനിര്‍ത്തിയവര്‍-


കെയ്ന്‍ വില്ല്യംസണ്‍, ഉമ്രാന്‍ മാലിക്ക്, അബ്ദുള്‍ സമദ്.

ലേലത്തില്‍ വാങ്ങിയവര്‍-

വാഷിംഗ്ടണ്‍ സുന്ദര്‍, നിക്കോളാസ് പൂരന്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, പ്രിയം ഗാര്‍ഗ്, രാഹുല്‍ ത്രിപാഠി, അഭിഷേക് ശര്‍മ്മ, കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍, ജഗദീശ സുചിത്, എയ്ഡന്‍ മാര്‍ക്രം, മാര്‍ക്കോ യാന്‍സെന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, സീന്‍ അബോട്ട്, ആര്‍ സമര്‍ഥ്, ശശാങ്ക് സിങ്, സൗരഭ് ദുബെ, ഫസല്‍ഹഖ് ഫാറൂഖി, ഗ്ലെന്‍ ഫിലിപ്പ്‌സ്, വിഷ്ണു വിനോദ്.

Similar Posts