Cricket
സഞ്ജു രാജസ്ഥാനില്‍ തന്നെ, സിറാജിനെ ഏഴ് കോടിക്ക് നിലനിര്‍ത്തി ബാംഗ്ലൂര്‍; പാണ്ഡ്യ മുംബൈക്ക് പുറത്ത്
Cricket

സഞ്ജു രാജസ്ഥാനില്‍ തന്നെ, സിറാജിനെ ഏഴ് കോടിക്ക് നിലനിര്‍ത്തി ബാംഗ്ലൂര്‍; പാണ്ഡ്യ മുംബൈക്ക് പുറത്ത്

Web Desk
|
30 Nov 2021 4:42 PM GMT

അടുത്ത സീസൺ മുതൽ ഐ.പി.എല്ലിന് പത്ത് ടീമുകളുള്ളതിനാല്‍ പല പ്രമുഖരും ടീം മാറുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു

ഐ.പി.എല്ലിന്‍റെ 15 ആം പതിപ്പില്‍ ഏതൊക്കെ താരങ്ങളെ ടീമുകള്‍ നിലനിര്‍ത്തും എന്ന ചോദ്യങ്ങള്‍ക്ക് അവസാനമായി. ഓരോ ടീമുകളും ഏതൊക്കെ താരങ്ങളെ നിലനിർത്തുമെന്ന ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് ടീമുകള്‍ പട്ടിക പുറത്തുവിട്ടു. ഓരോ ടീമുകൾക്കും പരമാവധി നാല് താരങ്ങളെ നിലനിർത്താനാണ് അനുമതിയുള്ളത്. അടുത്ത സീസൺ മുതൽ ഐ.പി.എല്ലിന് പത്ത് ടീമുകളുള്ളതിനാല്‍ പല പ്രമുഖരും ടീം മാറുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. താരങ്ങളെ നിലനിർത്താനുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രാജസ്ഥാന്‍ റോയല്‍സ് പ്രതീക്ഷിച്ചതുപോലെ തന്നെ സഞ്ജു സാംസണെ നിലനിര്‍ത്തി. സഞ്ജുവിന് പുറമേ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറെയും യശസ്വി ജെയ്‌സ്വാളിനെയും റോയൽസ് നിലനിർത്തി.

രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരങ്ങള്‍ക്ക് ലഭിച്ച തുക

സഞ്ജു സാംസണ്‍ - 14 കോടി

ജോസ് ബട്‌ലര്‍ - 10 കോടി

യശസ്വി ജെയ്‌സ്വാള്‍ - 4 കോടി

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെയും ആസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‍വെല്‍, ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ് എന്നിവരെ നിലനിര്‍ത്തി.

ബാംഗ്ലൂര്‍ നിലനിര്‍ത്തിയ താരങ്ങള്‍ക്ക് ലഭിച്ച തുക

വിരാട് കോഹ്‍ലി - 15 കോടി

ഗ്ലെന്‍ മാക്സ്‍വെല്‍ - 11 കോടി

മുഹമ്മദ് സിറാജ് - 7 കോടി

കഴിഞ്ഞ സീസണിലെ പര്‍പ്പിള്‍ ക്യാപ് ഹോള്‍ഡറായ ഹര്‍ഷല്‍ പട്ടേലിനെ ബാംഗ്ലൂര്‍ നിലനിര്‍ത്തിയില്ല എന്നത് ഏവരെയും അത്ഭുതപ്പെടുത്തി.

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെയാണ് നിലനിര്‍ത്തിയത്. അതേസമയം ഹാര്‍ദിക് പാണ്ഡ്യയും ഇഷാന്‍ കിഷനും ടീം നിലനിര്‍ത്തിയവരുടെ പട്ടികയിലില്ല.

മുംബൈ നിലനിര്‍ത്തിയ താരങ്ങള്‍ക്ക് ലഭിച്ച തുക

രോഹിത് ശര്‍മ്മ - 16 കോടി

സൂര്യകുമാര്‍ യാദവ് - 8 കോടി

ജസ്പ്രീത് ബുംറ - 12 കോടി

കീറോണ്‍ പൊള്ളാര്‍ഡ് - 6 കോടി

ചെന്നൈ സൂപ്പര്‍കിങ്സ് പ്രതീക്ഷിച്ചത് പോലെതന്നെ നായകന്‍ എം.എസ് ധോണിയെ നിലനിര്‍ത്തി. ഓള്‍റൌണ്ടര്‍ രവീന്ദ്ര ജഡേജ, മുഈന്‍ അലി, ഗെയ്ക്വാദ് എന്നിവരും പട്ടികയില്‍ ഇടംപിടിച്ചു.

ചെന്നൈ നിലനിര്‍ത്തിയ താരങ്ങള്‍ക്ക് ലഭിച്ച തുക

എം.എസ് ധോണി - 12 കോടി

ജഡേജ - 16 കോടി

മുഈന്‍ അലി - 8 കോടി

ഗെയ്ക്വാദ് - 6 കോടി

കൊല്‍ക്കത്ത നിലനിര്‍ത്തിയ താരങ്ങള്‍ക്ക് ലഭിച്ച തുക

ആന്ദ്രേ റസല്‍ - 12 കോടി

സുനില്‍ നരേന്‍ - 6 കോടി

വെങ്കിടേഷ് അയ്യര്‍ - 8 കോടി

വരുണ്‍ ചക്രവര്‍ത്തി - 8 കോടി

ഡല്‍ഹി നിലനിര്‍ത്തിയ താരങ്ങള്‍ക്ക് ലഭിച്ച തുക

ഋഷഭ് പന്ത് - 16 കോടി

അക്സര്‍ പട്ടേല്‍ - 9 കോടി

ആന്ദ്രിച്ച് നോര്‍ക്ക്യ - ആറരക്കോടി

പൃഥ്വി ഷാ - ഏഴരക്കോടി

സണ്‍റൈസേഴ്സ് നിലനിര്‍ത്തിയ താരങ്ങള്‍ക്ക് ലഭിച്ച തുക

കെയ്ന്‍ വില്യംസണ്‍ -14 കോടി

അബ്ദുല്‍ സമദ് - 4 കോടി

പഞ്ചാബ് നിലനിര്‍ത്തിയ താരങ്ങള്‍ക്ക് ലഭിച്ച തുക

മായങ്ക് അഗര്‍വാള്‍ - 12 കോടി

അര്‍ഷ്ദീപ് സിങ് - നാല് കോടി

Similar Posts