Cricket
രണ്ടു മരണക്കളി, ഉദ്വേഗം, കാത്തിരിപ്പ്; ഐ.പി.എല്ലിൽ ഇന്ന് സൂപ്പർ സൺഡേ
Cricket

രണ്ടു മരണക്കളി, ഉദ്വേഗം, കാത്തിരിപ്പ്; ഐ.പി.എല്ലിൽ ഇന്ന് സൂപ്പർ സൺഡേ

Web Desk
|
21 May 2023 9:37 AM GMT

അവസാനദിനത്തിലും ഉദ്വേഗം നിറച്ച സീസണിൽ പ്ലേഓഫ് പടിക്കൽ രണ്ടു ടീമുകൾ കാത്തുനിൽക്കുന്നു; റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും. രണ്ടു ടീമുകളുടെയും തോൽവിക്കായി പ്രാർത്ഥിച്ച് രാജസ്ഥാനും പുറത്ത് കാത്തിരിക്കുന്നു

വാങ്കഡെ/ബാംഗ്ലൂർ: ഐ.പി.എൽ 16-ാം സീസണിന്റെ ലീഗ് പോരാട്ടങ്ങൾക്ക് ഇന്ന് വാങ്കഡെയിലും ചിന്നസ്വാമിയിലും അവസാനം കുറിക്കുകയാണ്. അവസാനദിനത്തിലും ഉദ്വേഗം നിറച്ച് പ്ലേഓഫ് പടിക്കൽ രണ്ടു ടീമുകൾ കാത്തുനിൽക്കുന്നു; റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും. മരണപ്പോരിന്റെ ഞായറാഴ്ചയാണിന്ന്.

അവസാനദിനം വരെ അനിശ്ചിതത്വം നിറഞ്ഞുനിന്ന, ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉദ്വേഗഭരിതമായ സീസൺ തന്നെയാണിത്തവണയെന്ന് ഉറപ്പിച്ചുപറയാം. സീസണിലുടനീളം സർവമേധാവിത്വവുമായി ഗുജറാത്ത് നേരത്തെ തന്നെ പ്ലേഓഫിൽ കയറിയിരിക്കുന്നു. ജയവും തോൽവിയും സമനിലയും മാറിമറിഞ്ഞു കണ്ട രണ്ടു ടീമുകൾ, ചെന്നൈ സൂപ്പർ കിങ്‌സും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ഇന്നലെ രാത്രിയോടെ പ്ലേഓഫിൽ രണ്ട് ഇരിപ്പിടങ്ങളുമുറപ്പിച്ചു. രണ്ടാമന്മാരായി ആദ്യം ചെന്നൈയും മൂന്നാമന്മാരായി പിന്നാലെ ലഖ്്‌നൗവും അടുത്ത ഘട്ടത്തിലേക്ക് കടന്നു. അവശേഷിക്കുന്ന ഒരേയൊരു സ്ഥാനത്തിനു വേണ്ടിയുള്ള രണ്ടു ടീമുകളുടെ നെഞ്ചിടിപ്പേറ്റുന്ന പോരാട്ടത്തിനാകും ഇന്ന് മുംബൈയും ബംഗളൂരും സാക്ഷിയാകുക. മുംബൈയ്ക്കും ബംഗളൂരിനും ജയമുറപ്പ്. രണ്ടുടീമും തോൽക്കുന്നത് കാത്ത് പുറത്ത് രാജസ്ഥാനും പുറത്ത് കാത്തിരിക്കുന്നു. മൂന്നു ടീമിനും 14 പോയിന്റാണുള്ളതെന്നിടത്തു തന്നെയാണ് മത്സരം കിടക്കുന്നത്.

മൂന്നരയ്ക്ക് മുംബൈയ്ക്കാണ് ആദ്യ പരീക്ഷണം. വാങ്കഡെയിലെ സ്വന്തം തട്ടകത്തിൽ എതിരാളികൾ താരതമ്യേനെ ദുർബലരായ സൺറൈസേഴ്‌സ് ഹൈദരാബാദ്. പക്ഷെ, ഏതു ദുർബലരുടെയും അത്താഴം മുടക്കാനുള്ള കരുത്തൊക്കെ തങ്ങൾക്കുണ്ടെന്ന് ഈ സീസണിൽ തന്നെ ഹൈദരാബാദ് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രോഹിത് ശർമയ്ക്കും സംഘത്തിനും അത്ര എളുപ്പമാകില്ല കാര്യങ്ങൾ.

മുംബൈ കാത്തിരിക്കുന്നത്

-ഹൈദരാബാദിനെ തോൽപിക്കുന്നു. അടുത്ത മത്സരത്തിൽ ഗുജറാത്തിനോട് ബാംഗ്ലൂർ തോൽക്കുന്നു. പ്ലേഓഫിലേക്ക് നേരെ കടക്കാം.

-ബാംഗ്ലൂരും ജയിച്ചാൽ പിന്നെ നെറ്റ് റൺറേറ്റ് തന്നെ ശരണം.

-റൺറേറ്റിലേക്ക് കാര്യങ്ങളെത്താനിടയുള്ളതിനാൽ വൻ മാർജിനിൽ ഹൈദരാബാദിനെ തോൽപിക്കേണ്ടിവരും മുംബൈയ്ക്ക്. ബാംഗ്ലൂരിന്റെ വിജയം നേരിടയ മാർജിനിനും ആയിരിക്കണം.

-ഹൈദരാബാദിനോട് തോറ്റാൽ കണക്കുകളെ ആശ്രയിക്കാനുമാകില്ല. പുറത്തിരിക്കുന്ന രാജസ്ഥാന് ഭാഗ്യാന്വേഷണത്തിനുള്ള വഴിയും തെളിയും.

ബാംഗ്ലൂരിനു വേണ്ടത്

-മികച്ച റൺശരാശരിയുള്ളതിനാൽ ഗുജറാത്തിനെതിരെ ഒരു വിജയം മാത്രം മതി ബാംഗ്ലൂരിന്.

-ഗുജറാത്തിനെതിരെ ജയിക്കുമ്പോഴും ഹൈദരാബാദിനെതിരെ വൻ മാർജിനിൽ മുംബൈ ജയിക്കാതിരുന്നാൽ മാത്രം മതി.

-മത്സരത്തിൽ തോൽക്കുകയും മുംബൈ ജയിക്കുകയും ചെയ്താൽ പുറത്ത്.

-മുംബൈയും തോറ്റാൽ രാജസ്ഥാന്റെ റൺറേറ്റിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ.

-രാജസ്ഥാന്റെ റൺറേറ്റിനു താഴെപ്പോയാൽ സഞ്ജുവും സംഘവും പ്ലേഓഫിൽ കയറും.

Summary: IPL 2023: Playoffs scenario for Mumbai Indians, Royal Challengers Bangalore and Rajasthan Royals

Similar Posts