'ഈ ഔട്ട് ഞങ്ങള്‍ക്ക് വേണ്ട'; മങ്കാദിങ്ങിലൂടെ പുറത്തായ ന്യൂസിലന്‍ഡ് താരത്തെ തിരിച്ചുവിളിച്ച് ബംഗ്‌ളദേശ്
|ധാക്ക: 'മങ്കാദിങ്' ക്രിക്കറ്റില്‍ എല്ലായ്‌പ്പോഴും ഒരു ചൂടുള്ള വിഷയമാണ്. നിയമപുസ്തകങ്ങള്‍ പ്രകാരം ഇത് ശരിയാണെന്ന് ചിലര്‍ വാദിക്കുമ്പോള്‍ ധാര്‍മിക നിയമങ്ങള്‍ പ്രകാരം ശരിയല്ലെന്ന് മറ്റു ചിലര്‍ പറയുന്നു. മുമ്പ് ഐ.പി.എല്ലിനിടെ ഇംഗ്‌ളീഷ് താരം ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ രവിചന്ദ്രന്‍ അശ്വിന്റെ നടപടി വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു.
ഇപ്പോഴിതാ ഒരു മങ്കാദിങ് ക്രിക്കറ്റ് പ്രേമികളുടെ മനം കവരുകയാണ്. ന്യൂസിലന്‍ഡും ബംഗ്‌ളദേശും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടയിലാണ് സംഭവം. ബോള്‍ ചെയ്ത് തുടങ്ങും മുമ്പേ ക്രീസ് വിട്ടിറങ്ങിയ ന്യൂസിലന്‍ഡിന്റെ ഇഷ് സോഥിയെ ബംഗ്‌ളാ ബൗളര്‍ ഹസന്‍ മഹ്മൂദ് മങ്കാദിങ്ങിലൂടെ പുറത്താക്കി.
ചെറിയ വികാര പ്രകടനവുമായി ഇഷ് സോഥി പവലിയനിലേക്ക് നടന്നുതുടങ്ങുമ്പോഴേക്കും അടുത്ത ട്വിസ്റ്റ് എത്തി. ബംഗ്‌ളദേശ് നായകന്‍ ലിറ്റണ്‍ ദാസ് അംപയര്‍മാരുമായി സംസാരിച്ച് സോഥിയെ തിരിച്ചുവിളിക്കാന്‍ പറഞ്ഞു. ബംഗ്‌ള താരങ്ങളുടെ മനം കവര്‍ന്ന നടപടിയില്‍ സന്തോഷവുമായി തിരികെയെത്തിയ സോഥി ഹസന്‍ മഹ്മൂദിനെ ആലിംഗനം ചെയ്തു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
മത്സരത്തില്‍ സോഥി 35 റണ്‍സെടുത്താണ് പുറത്തായത്. ആദ്യം ബാറ്റുചെയ്ത് കിവികള്‍ 254 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്‌ളദേശിന് 168 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. പരമ്പരയിലെ മൂന്നാം ഏകദിനം