Cricket
കോഹ്‌ലിയോ മോദിയോ കേമൻ? ട്വിറ്ററിൽ ഫാൻസ് തമ്മിൽത്തല്ല്
Cricket

കോഹ്‌ലിയോ മോദിയോ കേമൻ? ട്വിറ്ററിൽ ഫാൻസ് തമ്മിൽത്തല്ല്

Web Desk
|
18 Oct 2021 12:21 PM GMT

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്ലിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആരാധകർ തമ്മിൽ ട്വിറ്ററിൽ പൊരിഞ്ഞ പോര്. 'അർത്ഥവത്തായ രീതിയിൽ' ദീപാവലി ആഘോഷിക്കുന്നതു സംബന്ധിച്ച് ഞായറാഴ്ച കോഹ്ലി ചെയ്ത ട്വീറ്റിനെതിരെ സംഘ്പരിവാർ അനുകൂലികൾ രംഗത്തുവന്നിരുന്നു. ക്യാപ്ടന് പിന്തുണയുമായി അദ്ദേഹത്തിന്റെ ആരാധകരും രംഗത്തുവന്നു. ഈ വാക്‌പോര് അധികം വൈകാതെ ഇന്ത്യൻ ക്യാപ്ടനും പ്രധാനമന്ത്രിയും തമ്മിലുള്ള ഫാൻ ഫൈറ്റായി മാറുകയായിരുന്നു.

ഞായറാഴ്ച വൈകിട്ട് 5.30-നാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ച ദീപാവലി സന്ദേശം കോഹ്ലി ട്വിറ്ററിലിട്ടത്. 'പ്രിയപ്പെട്ടവർക്കും കുടുംബത്തിനുമൊപ്പം ദീപാവലി അർത്ഥവത്തായി എങ്ങനെ ആഘോഷിക്കാമെന്നതിനുള്ള എന്റെ സ്വകാര്യ അഭിപ്രായങ്ങൾ വരും ആഴ്ചകളിൽ ഞാൻ പങ്കുവെക്കാം. കാത്തിരിക്കുക. എന്റെ പിന്ററസ്റ്റ് പ്രൊഫൈൽ ഫോളോ ചെയ്യുക...' എന്നായിരുന്നു വീഡിയോ അടക്കമുള്ള സന്ദേശം.

എന്നാൽ, ദീപാവലി എങ്ങനെ ആഘോക്കുന്നത് എങ്ങനെയെന്ന് കോഹ്ലി പഠിപ്പിക്കേണ്ട എന്ന മറുപടിയുമായി നിരവധി പേർ രംഗത്തുവന്നു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് ഉപയോഗം പാടില്ലെന്നാണ് ട്വീറ്റിലൂടെ കോഹ്ലി ഉദ്ദേശിച്ചത് എന്നായിരുന്നു പലരുടെയും വിമർശം. ബക്രീദും ക്രിസ്മസും ആഘോഷിക്കുന്നതിനെപ്പറ്റിയും 2000 സിസി എഞ്ചിൻ കാർ ഉപയോഗിക്കുന്നതിനെപ്പറ്റിയും പുതുവർഷത്തലേന്ന് വെടിക്കെട്ട് നടത്തുന്നതിനെപ്പറ്റിയും അഭിപ്രായം പറയാത്ത കോലി എന്തിനാണ് ദീപാവലിയുടെ കാര്യത്തിൽ മാത്രം അഭിപ്രായം പറയുന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം.


ദീപാവലി, ഹോളി, ദസറ, ജന്മാഷ്ടമി, ശിവരാത്രി, ദുർഗപൂജ, ഗണേശ ചതുർത്ഥി തുടങ്ങിയ ഹിന്ദു ആഘോഷങ്ങൾ എങ്ങനെ ആഘോഷിക്കണം എന്നതിനെപ്പറ്റി കോഹ്ലിയും ഭാര്യ അനുഷ്‌കയും ടിപ്പുകൾ നൽകാമോ എന്ന് മറ്റൊരാൾ പരിഹസിച്ചു. ദീപാവലി ആഘോഷിക്കാൻ പഠിപ്പിക്കുന്നതിന്റെ ഒരു ശതമാനം ശ്രദ്ധ കോഹ്ലി ക്രിക്കറ്റിൽ പുലർത്തിയിരുന്നെങ്കിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് ഐ.പി.എൽ നേടാമായിരുന്നു എന്നായിരുന്നു മറ്റൊരു ട്വീറ്റ്.


'അനുഷ്‌കാ അപ്‌നാ കുത്താ സംഭാൽ' (അനുഷ്‌ക, നിങ്ങളുടെ നായയെ ശ്രദ്ധിക്കൂ...), സുനോ കോഹ്ലി (കേൾക്കൂ കോഹ്ലി) എന്നീ ഹാഷ് ടാഗുകളും ഇതിനകം ട്രെൻഡിങ്ങിൽ വന്നു. കോഹ്ലിയെ വ്യക്തിപരമായി പരിഹസിച്ചുള്ള ട്വീറ്റുകൾക്കു പുറമെ, ഭാര്യ അനുഷ്‌ക ശർമയെക്കൂടി ചേർത്തുള്ള അശ്ലീല അധിക്ഷേപങ്ങളും ട്വിറ്ററിൽ നിറഞ്ഞു.


ആദ്യഘട്ടത്തിൽ കോഹ്ലിക്കെതിരായ വിമർശനങ്ങളെ പ്രതിരോധിസഭ്യതയുടെ പരിധി വിട്ട് കോഹ്ലിയുടെ ഭാര്യ അനുഷ്‌കയ്ക്കു നേരെയും ആക്രമണമുണ്ടായി

ക്കാൻ ശ്രമിച്ച ആരാധകർ, അധികം വൈകാതെ അതേരീതിയിൽ തിരിച്ചടിക്കാൻ തുടങ്ങിയതോടെയാണ് കളി മാറിയത്. 'സുനോ മോദി കെ കുത്തോ' (മോദിയുടെ നായ്ക്കളേ കേൾക്കൂ...) എന്ന ഹാഷ്ടാഗിൽ കോഹ്ലിയെയും നരേന്ദ്ര മോദിയെയും താരതമ്യം ചെയ്തു കൊണ്ടുള്ള ട്വീറ്റുകൾ പ്രവഹിക്കാൻ തുടങ്ങി. കഴിഞ്ഞ ആറ് വർഷത്തിൽ മോദിയേക്കാൾ രാജ്യത്തിന് ഗുണം കോഹ്ലിയെക്കൊണ്ടായിരുന്നു എന്ന് ഒരാൾ ട്വീറ്റ് ചെയ്തപ്പോൾ, ഭാര്യയെ ഉപേക്ഷിച്ച മോദിയുടെ ആരാധകർ അനുഷ്‌ക ശർമയെ ലക്ഷ്യംവെക്കുന്നത് പരിഹാസ്യമാണെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. ഇതിനുപിന്നാലെ 'കോഹ്ലി വലതുപക്ഷത്തിന്റെ അച്ഛൻ' ( #RWKaBaapKohli ) എന്ന ഹാഷ് ടാഗും തരംഗമായി.

Related Tags :
Similar Posts