Cricket
സെൽഫിക്ക് നിന്ന് കൊടുത്തില്ല; പൃഥ്വി ഷായ്‍ക്കെതിരെ ആക്രമണം; കാർ അടിച്ചുതകർത്തു
Cricket

സെൽഫിക്ക് നിന്ന് കൊടുത്തില്ല; പൃഥ്വി ഷായ്‍ക്കെതിരെ ആക്രമണം; കാർ അടിച്ചുതകർത്തു

Web Desk
|
16 Feb 2023 10:22 AM GMT

ഇന്നലെ രാത്രി മുംബൈയിലെ ഒരു ഹോട്ടലിലാണ് സംഭവം

മുംബൈ: സെൽഫി എടുക്കാൻ വിസമ്മതിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്‌ക്കെതിരെ ആൾക്കൂട്ട ആക്രമണം. താരം സഞ്ചരിച്ച കാർ അടിച്ചുതകർക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ എട്ടുപേർക്കെതിരെ കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി മുംബൈയിലാണ് സംഭവം. മുംബൈയിലെ മാൻഷൻ ക്ലബിലുള്ള സഹാറാ സ്റ്റാർ ഹോട്ടലിനകത്തു വച്ചായിരുന്നു ഒരു സംഘം സെൽഫി ആവശ്യപ്പെട്ടത്. താരം ഫോട്ടോ എടുക്കാൻ നിന്നുകൊടുക്കുകയും ചെയ്തു. എന്നാൽ, ഇതിനുശേഷവും സംഘം മറ്റൊരു സെൽഫി ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് പൃഥ്വി ഷാ കൂട്ടാക്കിയില്ല.

ഇതോടെ സംഘം താരത്തിനെതിരെ തിരിഞ്ഞു. തുടർന്ന് ഇവരെ ഹോട്ടലിൽനിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ അക്രമികൾ പുറത്ത് കാത്തുനിൽക്കുകയായിരുന്നു. പിന്നീട് പൃഥ്വി ഷാ സഞ്ചരിച്ച സുഹൃത്തിന്റെ കാർ ജോഗേശ്വരി ലിങ്ക് റോഡിൽ അക്രമികൾ തടഞ്ഞുനിർത്തി. ബേസ്‌ബോൾ ബാറ്റ് കൊണ്ട് കാറിന്റെ ചില്ല് തകർക്കുകയും ചെയ്തു. എന്നാൽ, ഈ സമയത്ത് താരം കാറിലുണ്ടായിരുന്നില്ല. മറ്റൊരു വാഹനത്തിൽ ഹോട്ടലിൽനിന്ന് മടങ്ങിയിരുന്നുവെന്ന് 'എ.ബി.പി ന്യൂസ്' റിപ്പോർട്ട് ചെയ്തു.

Summary: Indian cricketer Prithvi Shaw attacked in Mumbai for denying selfie and his friend's car attacked by 8 people; case registered

Similar Posts