ഏഴു വർഷമായി പ്ലേ ഓഫിൽ പോലും കയറുന്നില്ല, ഇനിയൊരാളും വേണ്ട; കടുത്ത തീരുമാനവുമായി പഞ്ചാബ് കിങ്‌സ്
|ഈ തീരുമാനത്തോടെ ഇപ്രാവശ്യത്തെ മെഗാലേലത്തിലെത്തുന്ന ഏറ്റവും 'സമ്പന്നമായ' ടീമായിരിക്കും പഞ്ചാബ് കിങ്‌സ്.
അടുത്ത വർഷത്തെ ഐപിഎല്ലിന് മുന്നോടിയായി നടക്കുന്ന മെഗാ താരലേലത്തിന് മുമ്പ് ടീമുകളെല്ലാം തങ്ങൾ നിലനിർത്തുന്ന താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്.
എന്നാൽ തുടർച്ചയായ സീസണുകളിൽ മോശം പ്രകടനത്തെ തുടർന്ന് പഞ്ചാബ് കിങ്‌സ് മാനേജ്‌മെന്റ് കടുത്ത തീരുമാനത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരു താരത്തേയും ടീമിൽ നിലനിർത്തണ്ട എന്നാണ് പഞ്ചാബ് മാനേജ്‌മെന്റിന്റെ തീരുമാനം. തീർത്തും പുതിയൊരു ടീമിന് അവതരിപ്പിച്ച് കിരീടമില്ലാത്ത ചീത്തപ്പേര് തീർക്കാനാണ് അവരുടെ ലക്ഷ്യം. തുടര്‍ച്ചയായി ഏഴ് സീസണുകളായി പ്ലേ ഓഫിന് പുറത്ത്.
ഈ തീരുമാനത്തോടെ ഇപ്രാവശ്യത്തെ മെഗാലേലത്തിലെത്തുന്ന ഏറ്റവും 'സമ്പന്നമായ' ടീമായിരിക്കും പഞ്ചാബ് കിങ്‌സ്. 90 കോടി രൂപയായിരിക്കും അവരുടെ പേഴ്‌സിലുണ്ടാകുക. നേരത്തെ അവരുടെ കഴിഞ്ഞ സീസണിലെ നായകനും ബാറ്റിങിലെ നെടുംതൂണുമായ കെ.എൽ രാഹുൽ ടീമിൽ തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു. രാഹുലിനെയല്ലാതെ മറ്റാരായും നിലനിർത്താൻ താത്പര്യമില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്. അതിൽ നിന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്കെത്തിയത്.
ഇത്തവണ ഐപിഎല്ലിൽ രണ്ട് പുതിയ ടീമുകളടക്കം പത്തു ടീമുകളായിരിക്കും മത്സരിക്കുക. ലഖ്‌നൗ അഹമ്മദാബാദ് എന്നിവയാണ് പുതിയ ടീമുകൾ. ലേലത്തിന് മുമ്പ് ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പേര് നൽകാനുള്ള അവസാന തീയതി നവംബർ 30 ആണ്. പരമാവധി നാലു താരങ്ങളെയാണ് ഒരു ടീമിന് നിലനിർത്താൻ സാധിക്കുക.
Summary: Punjab Kings unlikely to retain any player, to enter mega auction with full purse: Punjab Kings unlikely to retain any player, to enter mega auction with full purse