Cricket
ദ്രാവിഡ ഉത്കല ബംഗ... ക്യാമറ തിരിഞ്ഞത് ദ്രാവിഡിന്‍റെ മുഖത്തേക്ക്; ഏറ്റെടുത്ത് ആരാധകര്‍
Cricket

'ദ്രാവിഡ ഉത്കല ബംഗ...' ക്യാമറ തിരിഞ്ഞത് ദ്രാവിഡിന്‍റെ മുഖത്തേക്ക്; ഏറ്റെടുത്ത് ആരാധകര്‍

Web Desk
|
19 July 2021 6:00 AM GMT

ഇന്ത്യന്‍ ദേശീയ ടീമിന്‍റെ മുഖ്യപരിശീലകനായി ആദ്യ മത്സരത്തിനിറങ്ങിയ ദ്രാവിഡിനെ കളി തുടങ്ങുന്നതിന് മുമ്പ് തന്നെ ആഘോഷമാക്കി ആരാധകര്‍. ലങ്കക്കെതിരായ മത്സരം തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങിയപ്പോള്‍ ഡഗൌട്ടില്‍ നിന്ന് ദ്രാവിഡിന്‍റെ ദൃശ്യങ്ങള്‍ സ്ക്രീനില്‍ തെളിഞ്ഞതോടെയാണ് ആരാധകര്‍ രംഗം അവിസ്മരണീയമാക്കിയത്.

സംഭവം ഇങ്ങനെ, ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിന് മുമ്പ് ഇന്ത്യന്‍ ദേശീയ ഗാനം ആലപിക്കപ്പെടുന്നു. ഇതിനിടയില്‍ 'ദ്രാവിഡ ഉത്കല ബംഗ' എന്ന ദേശീയ ഗാനത്തിലെ വരികള്‍ വരുമ്പോള്‍ ദ്രാവിഡിന്‍റെ മുഖം സ്ക്രീനില്‍ കാണിക്കുന്നു. ദ്രാവിഡിന്‍റെ പേരിനോട് സാമ്യമുള്ള ഭാഗം വന്നപ്പോള്‍ വന്നപ്പോഴാണ് ക്യാമറാപേഴ്സണ്‍ കൃത്യമായി ദ്രാവിഡിന്‍റെ മുഖത്തേക്ക് ക്യാമറ തിരിച്ചത്. ഇതോടെ സംഭവം വൈറലാകുകയായിരുന്നു.


കൃത്യസമയത്ത് ക്യാമറ സ്വിച്ച് ചെയ്ത ക്യാമറ പേഴ്സണെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. മിനുട്ടുകള്‍ക്കുള്ളില്‍ സംഭവം ആരാധകര്‍ ഏറ്റെടുക്കുകയും സംഗതി വൈറലാകുകയും ചെയ്തു.

ക്യാമറ പേഴ്സണ് പ്രമോഷന്‍ നല്‍കണമെന്നടക്കമുള്ള പോസ്റ്റുകളാണ് ട്വിറ്ററില്‍ നിമിഷ നേരത്തിനുള്ളില്‍ പ്രത്യക്ഷപ്പെട്ടത്.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ഇന്ത്യയുടെ മുൻനിര ടീം ഇംഗ്ലണ്ടിലായതോടെയാണ് പ്രബലരായ രണ്ടാംനിരയുമായി ഇന്ത്യ ലങ്കന്‍ പര്യടനത്തിനെത്തിയത്. മുഖ്യ പരിശീലകൻ രവി ശാസ്ത്രി പ്രധാന ടീമിനൊപ്പമാണ്. ഇതിനുപിന്നാലെയാണ് ശ്രീലങ്കന്‍‌ പര്യടനത്തില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്‍റെ മുഖ്യപരിശീലകനായി ദ്രാവിഡ് എത്തുന്നത്. നിലവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ഡയരക്ടര്‍ കൂടിയായ ദ്രാവിഡ് സീനിയര്‍ ടീമിന്‍റെ പരിശീലകനായി എത്തിയതോടെ എല്ലാ കണ്ണുകളും ദ്രീവിഡിലേക്കായിരുന്നു. നേരത്തെ, ഇന്ത്യ എ, അണ്ടർ-19 ടീമുകളെയും ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു.

യുവനിരയെ എങ്ങനെ വാര്‍ത്തെടുക്കാം എന്നതിന് ഏറ്റവും മികച്ച ഉദാഹരണമായാണ് ക്രിക്കറ്റ് ലോകം ഈ കര്‍ണാടക്കാരനെ ഇന്ന് വിലയിരുത്തുന്നത്. നാലു വര്‍ഷം കൊണ്ട് ഇന്ത്യയുടെ ജൂനിയര്‍ ടീമിനെ ലോകത്തെ തന്നെ ഏറ്റവും കരുത്തുറ്റ ടീമാക്കുകയായിരുന്നു ദ്രാവിഡ്.


ഈ കാലയളവില്‍ ഇന്ത്യയുടെ ജൂനിയര്‍ ടീം ലോകത്തെ മറ്റേതൊരു ടീമിനേക്കാളും മല്‍സരങ്ങളാണ് ഓരോ കലണ്ടര്‍ വര്‍ഷവും പൂര്‍ത്തിയാക്കിയത്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചീഫ് ആയാണ് രാഹുല്‍ ദ്രാവിഡ് ചുമതല നോക്കുന്നത്. 2019ല്‍ ആണ് ദ്രാവിഡിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയായി നിയമിക്കുന്നത്. ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്ത് ദ്രാവിഡ് വന്നതിന് പിന്നാലെ എന്‍.സി.എയിലേക്കുള്ള ഫണ്ടിങ്ങും ജൂനിയര്‍ ക്രിക്കറ്റ് ടീമിനായുള്ള പര്യടന പരിപാടികളും ബി.സി.സിഐ വര്‍ധിപ്പിച്ചു


Similar Posts