Cricket
രാഹുലിനും സെഞ്ച്വറി; കേരളം കൂറ്റന്‍ ലീഡിലേക്ക്
Cricket

രാഹുലിനും സെഞ്ച്വറി; കേരളം കൂറ്റന്‍ ലീഡിലേക്ക്

Web Desk
|
18 Feb 2022 9:30 AM GMT

രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ കേരളം 371ന് അഞ്ച് വിക്കറ്റെന്ന നിലയിലാണ്. 222 റണ്‍സിന്‍റെ ലീഡാണ് കേരളത്തിനുള്ളത്

മേഘാലയക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം കൂറ്റന്‍ ലീഡിലേക്ക്. ഇന്നലെ 91 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന രാഹുല്‍ കൂടി ഇന്ന് സെഞ്ച്വറി തികച്ചതോടെ കേരളം മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്നു. രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ കേരളം 371ന് അഞ്ച് വിക്കറ്റെന്ന നിലയിലാണ്. 222 റണ്‍സിന്‍റെ ലീഡാണ് കേരളത്തിനുള്ളത്. വല്‍സലും സിജോമോന്‍ ജോസഫുമാണ് ക്രീസില്‍. 147 റൺസെടുത്ത രാഹുൽ പുരാത്തിയും 56 റൺസ് നേടിയ സച്ചിൻ ബേബിയുമാണ് രണ്ടാം ദിനം കേരളത്തിന്‍റെ ഇന്നിങ്സിനെ നയിച്ചത്.

205/2 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ഇന്നലെ 91 റൺസിൽ ബാറ്റിംഗ് നിർത്തിയ രാഹുൽ രണ്ടാം ദിനം ആദ്യ സെഷനില്‍ തന്നെ സെഞ്ച്വറി തികച്ചു. ജലജ്‌ സക്സേനയുടെ വിക്കറ്റ് വീണതിന് ശേഷമെത്തിയ നായകൻ സച്ചിൻ ബേബി കൂടി ഫോമിലെത്തിയതോടെ കേരളത്തിന്‍റെ സ്കോർ കാര്‍ഡ് കുതിച്ചു. മികച്ച ഫോമില്‍ ബാറ്റ് വീശിയ രാഹുലും സച്ചിനും ചേര്‍ന്ന് അനായാസം റൺസ് കണ്ടെത്താൻ തുടങ്ങിയതോടെ കേരളത്തിന്‍റെ സ്കോർ മുന്നോട്ട് കുതിച്ചു. എന്നാല്‍ സെഞ്ച്വറി പാർട്ണർഷിപ്പിന് തൊട്ടരികെ വെച്ച് സച്ചിന്‍ ബേബി വീണു. മുഹമ്മദ് നഫീസാണ് കേരള ക്യാപ്റ്റനെ മടക്കിയത്.

അധികം വൈകാതെ രാഹുലും പുറത്തായി. ആര്യന്‍റെ പന്തില്‍ ആകാശിന് ക്യാച്ച് നല്‍കിയാണ് രാഹുല്‍ പുറത്തായത്. 239 പന്തില്‍ 17 ബൌണ്ടറികളും ഒരു സിക്സറും ഉള്‍പ്പടെ 147 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്.



Similar Posts