Cricket
RCB beat Sunrisers Hyderabad by eight wickets

കോഹ്ലി 

Cricket

സെഞ്ച്വറി കിംഗായി കോഹ്‌ലി, രാജകീയം ബാംഗ്ലൂർ; ഹൈദരാബാദിനെതിരെ എട്ട് വിക്കറ്റ് ജയം

Sports Desk
|
18 May 2023 5:37 PM GMT

പോയിൻറ് ടേബിളിൽ ആർ.സി.ബി നാലാമത്

ഹൈദരാബാദ്: നിർണായക മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് രാജകീയ വിജയം. സൂപ്പർ താരം വിരാട് കോഹ്‌ലി സെഞ്ച്വറി നേടുകയും നായകൻ ഫാഫ് ഡുപ്ലെസിസ് മികച്ച പിന്തുണയോകുകയും ചെയ്തതോടെ എട്ട് വിക്കറ്റ് വിജയമാണ് ബാംഗ്ലൂർ ടീം നേടിയത്. കോഹ്‌ലി 62 പന്തിൽ നൂറും ഡുപ്ലെസിസ് 46 പന്തിൽ 71 ഉം റൺസ് അടിച്ചുകൂട്ടിയതോടെ ടീം 19.2 ഓവറിൽ 187 റൺസ് നേടുകയായിരുന്നു. വിജയത്തോടെ ആർ.സി.ബി. പോയിൻറ് ടേബിളിൽ നാലാമതെത്തി. 14 പോയിൻറാണ് ടീമിനുള്ളത്. മുംബൈ ഇന്ത്യൻസ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗുജറാത്ത് ഒന്നാം സ്ഥാനത്തുള്ള പട്ടികയിൽ സി.എസ്.കെ രണ്ടും ലഖ്‌നൗ മൂന്നും സ്ഥാനങ്ങളിലുണ്ട്.

ഓപ്പണർമാർ തകർത്താടിയ മത്സരത്തിൽ പത്ത് വിക്കറ്റ് വിജയം ബാംഗ്ലൂർ സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഭുവനേശ്വർ കുമാർ എറിഞ്ഞ 18ാം ഓവറിൽ ഗ്ലെൻ ഫിലിപ്‌സിന് ക്യാച്ച് നൽകി കോഹ്‌ലി പുറത്തായി. അധികം വൈകാതെ നായകൻ ഡുപ്ലെസിസും മടങ്ങി. ടി. നടരാജന്റെ പന്തിൽ രാഹുൽ ത്രിപാതി പിടികൂടുകയായിരുന്നു. എന്നാൽ വൺഡൗണായെത്തിയ മാക്‌സ്‌വെല്ലും മൈക്കൽ ബ്രേസ്വെലും വിജയ തീരത്തെത്തിച്ചു. പ്ലേഓഫ് ഉറപ്പിക്കാൻ അവശേഷിക്കുന്ന ഇനിയുള്ള മത്സരത്തിലും ബാംഗ്ലൂരിന് ജയം അനിവാര്യമാണ്. അവസാന മത്സരം കരുത്തരായി ഗുജറാത്തുമായിട്ടാണ്.

ക്ലാസന്റെ ക്ലാസ് ഇന്നിങ്സിൽ ഹൈദരാബാദ്

പ്ലേഓഫ് സാധ്യതകൾ അസ്തമിച്ചെങ്കിലും ഹെന്റിച്ച് ക്ലാസന്റെ ക്ലാസ് ഇന്നിങ്സിൽ സ്വന്തം ഗ്രൗണ്ടിൽ മികച്ച സ്‌കോർ ഉയർത്തിയിരുന്നു ഹൈദരാബാദ്. ഒറ്റയാനായി നിറഞ്ഞാടിയ ക്ലാസൻ സെഞ്ച്വറിയുമായാണ്(104) മികച്ച സ്‌കോറിലേക്ക് ഹൈദരാബാദിനെ നയിച്ചത്.

കഴിഞ്ഞ മത്സരത്തിൽ താരമായ വെയ്ൻ പാർണലിന് ആദ്യ ഓവറിൽ നിയന്ത്രണം നഷ്ടമായപ്പോൾ മുഹമ്മദ് സിറാജും മൈക്കൽ ബ്രെയ്സ്വെല്ലും ചേർന്ന് മികച്ച തുടക്കമാണ് ബാംഗ്ലൂരിന് നൽകിയത്. ഒരോവറിൽ രണ്ട് ഓപണർമാരെയും മടക്കിയയച്ച് ബ്രെയ്സ്വെൽ ആതിഥേയർക്ക് കനത്ത പ്രഹരം നൽകി. ആദ്യം അഭിഷേക് ശർമ(11) മഹിപാൽ ലൊംറോറിനും പിന്നാലെ രാഹുൽ തൃപാഠി(15) ഹർഷൽ പട്ടേലിനും ക്യാച്ച് നൽകിയാണ് മടങ്ങിയത്.

നാലാമനായി ഇറങ്ങിയ ഹെന്റിച്ച് ക്ലാസൻ ആഗ്രഹിച്ച തുടക്കമാണ് ഷഹബാസ് അഹ്മദ് നൽകിയത്. തപ്പിത്തടഞ്ഞ ക്യാപ്റ്റൻ ഐഡൻ മാർക്രാമിനെ(18) ഷഹബാസ് ബൗൾഡാക്കിയെങ്കിലും അപ്പുറത്ത് ക്ലാസൻ ക്ലാസ് ഇന്നിങ്സ് തുടർന്നു. ഒടുവിൽ 19-ാം ഓവറിൽ ഹർഷൽ പട്ടേലിന്റെ പന്തിൽ ക്ലീബൗൾഡായാണ് ക്ലാസൻ മടങ്ങിയത്. 51 പന്തിൽ 104 റൺസെടുത്താണ് ക്ലാസൻ മടങ്ങിയത്. ആറ് സിക്സറും എട്ട് ഫോറും ഇന്നിങ്സിനു കൊഴുപ്പേകി. ഹാരി ബ്രൂക്ക് 27 റൺസുമായി പുറത്താകാതെ നിന്നു. ബാംഗ്ലൂർ ബൗളിങ്ങിൽ രണ്ടു വിക്കറ്റുമായി ബ്രെയ്സ്വാളാണ് തിളങ്ങിയത്. സിറാജിനും ഷഹബാസിനും ഹർഷലിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

Centurion Kohli; RCB beat Sunrisers Hyderabad by eight wickets

Similar Posts