![ഓക്സിജൻ സിലിണ്ടറുകളും കിടക്കകളും നൽകും കോവിഡിനെതിരായ പോരാട്ടത്തിൽ ഋഷഭ് പന്തും ഓക്സിജൻ സിലിണ്ടറുകളും കിടക്കകളും നൽകും കോവിഡിനെതിരായ പോരാട്ടത്തിൽ ഋഷഭ് പന്തും](https://www.mediaoneonline.com/h-upload/2021/05/09/1225109-images2.webp)
'ഓക്സിജൻ സിലിണ്ടറുകളും കിടക്കകളും നൽകും' കോവിഡിനെതിരായ പോരാട്ടത്തിൽ ഋഷഭ് പന്തും
![](/images/authorplaceholder.jpg?type=1&v=2)
ഓക്സിജൻ സിലിണ്ടറുകൾ,കിടക്കകൾ, മെഡിക്കൽ കിറ്റുകൾ എന്നിവ അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള സഹായമാകും താരം നൽകുക
കോവിഡ് മഹാമാരിയെ നേരിടുന്ന രാജ്യത്തെ ജനങ്ങൾക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം ഋഷഭ് പന്ത്. കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി ഓക്സിജൻ സിലിണ്ടറുകളും കിടക്കകളുമടക്കമുള്ള അവശ്യ സാധനങ്ങൾ വാങ്ങാൻ ധനസഹായം ചെയ്യുമെന്ന് പന്ത് അറിയിച്ചു. ഹേംകുന്ത് ഫൌണ്ടേഷൻ എന്ന സന്നദ്ധ സംഘടന വഴിയാണ് പന്തിന്റെ സഹായമെത്തുക.
രാജ്യത്തെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും കോവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപെട്ടിരിക്കുന്ന സന്നദ്ധ സംഘടനകൾക്കും പന്ത് ഇതു വഴി സഹായങ്ങൾ എത്തിക്കും. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഋഷഭ് പന്ത് ഇക്കാര്യം ഇക്കാര്യം വ്യക്തമാക്കിയത്.
ഓക്സിജൻ സിലിണ്ടറുകൾ,കിടക്കകൾ, മെഡിക്കൽ കിറ്റുകൾ എന്നിവ അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള സഹായമാകും താരം നൽകുക. നേരത്തെ ക്രിക്കറ്റ് രംഗത്തുള്ള സചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, ശിഖർ ധവാൻ, പാറ്റ് കമ്മിൻസ്, ബ്രെറ്റ് ലീ എന്നിവർ പ്രതിരോധ പോരാട്ടങ്ങൾ ശക്തമാക്കാൻ രാജ്യത്തിന് ധനസഹായം ചെയ്തിരുന്നു.