Cricket
18.5 കോടി, ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായി സാം കറൻ
Cricket

18.5 കോടി, ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായി സാം കറൻ

Web Desk
|
23 Dec 2022 10:16 AM GMT

2022 ടി20 ലോകകപ്പിലെ പ്ലേയർ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരം നേടിയ താരമാണ് ഈ ഓൾറൗണ്ടർ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള കളിക്കാരനായി സാം കറൻ. കൊച്ചിയില്‍ വെള്ളിയാഴ്ച നടക്കുന്ന മിനി ലേലത്തിൽ 18.5 കോടി രൂപയ്ക്കാണ് ഇംഗ്ലീഷ് താരത്തെ പഞ്ചാബ് സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്. രണ്ടു കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

2022 ടി20 ലോകകപ്പിലെ പ്ലേയർ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരം നേടിയ താരമാണ് ഈ ഓൾറൗണ്ടർ. ബൗളിങ്ങിലും ബാറ്റിങ്ങിലുമുള്ള മികവു പരിഗണിച്ചാണ് ഹൈദരാബാദ് 24 വയസ്സു മാത്രം പ്രായമുള്ള താരത്തിൽ വൻ നിക്ഷേപം നടത്തിയത്.

ഇംഗ്ലണ്ട് താരങ്ങളായ ഹാരി ബ്രൂക്കും ബെന്‍ സ്റ്റോക്സുമാണ് ലേലത്തിൽ കൂടുതൽ വില ലഭിച്ച മറ്റു താരങ്ങള്‍. ബ്രൂക്കിനെ 13.25 കോടി രൂപയ്ക്ക് സൺ റൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. ബെന്‍ സ്റ്റോക്സിനെ 16.25 കോടിക്ക് ചെന്നൈ സ്വന്തമാക്കി. വിൻഡീസ് താരം ജേസൺ ഹോൾഡറിനെ 5.75 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. രണ്ടു കോടി രൂപയായിരുന്നു അടിസ്ഥാനവില. ലോകകപ്പിൽ ശ്രദ്ധേയ പ്രകടനം നടത്തിയ സിംബാബ്‌വെൻ ഓൾ റൗണ്ടർ സിക്കന്ദർ റാസയെ അരക്കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചു.

ഓസ്ട്രേലിയന്‍ താരമായ കാമറൂണ്‍ ഗ്രീനിനും സ്വപ്നതുല്യമായ തുക ലഭിച്ചു. പതിനേഴരക്കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സാണ് താരത്തെ സ്വന്തമാക്കിയത്. കെയ്ൻ വില്യംസണെ ഗുജറാത്ത് ടൈറ്റൻസും മായങ്ക് അഗർവാളിനെ സൺ റൈസേഴ്‌സ് ഹൈദരാബാദും അജിൻക്യ രഹാനെയെ ചെന്നൈ സൂപ്പർ കിങ്‌സും സ്വന്തമാക്കി. ജോ റൂട്ട്, ഷക്കീബ് അൽ ഹസൻ എന്നിവർ ഇതുവരെ വിറ്റുപോയിട്ടില്ല.

Related Tags :
Similar Posts