Cricket
Bangladesh cricket team captain Shakib Al Hasan into another controversy as video of slapping fan goes viral after landslide win parliamnet election
Cricket

1.39 ലക്ഷം വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിന് ഷാകിബുൽ ഹസൻ പാർലമെന്റിൽ; ആരാധകന്റെ മുഖത്തടിച്ച് വിവാദം പിന്നാലെ

Web Desk
|
8 Jan 2024 9:42 AM GMT

അവാമി ലീഗ് സ്ഥാനാർത്ഥിയായാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകൻ മത്സരിച്ചത്

ധാക്ക: മൃഗീയ ഭൂരിപക്ഷത്തിന് പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകൻ ഷാക്കിബുൽ ഹസൻ വിവാദത്തിൽ. ആരാധകന്റെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ താരത്തിനു തിരിച്ചടിയായിരിക്കുന്നത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വോട്ട് രേഖപ്പെടുത്താൻ പോളിങ് ബൂത്തിലെത്തിയപ്പോഴാണ് ആരാധകനെ അടിച്ചതെന്നാണു പുറത്തുവരുന്ന വിവരം. ആൾക്കൂട്ടത്തിനിടയിൽ വച്ച് തിരിഞ്ഞുനിന്ന് ആരാധകന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഇതിനു കാരണം വ്യക്തമല്ല.

ഇന്നലെ നടന്ന ബംഗ്ലാദേശ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഗൂറ മണ്ഡലത്തിൽനിന്നാണ് ഷാകിബ് വൻ ഭൂരിപക്ഷത്തിനു വിജയിച്ചത്. അവാമി ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷാകിബിന് 1,85,388 വോട്ടാണ് ലഭിച്ചത്. മുഖ്യ എതിരാളിയായ കാസി റെസാവുൽ ഹുസൈന് ലഭിച്ചത് വെറും 45,993 വോട്ടാണ്. ഷാകിബിനു മന്ത്രിസ്ഥാനവും ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്.

പ്രതിപക്ഷം ബഹിഷ്‌ക്കരിച്ച തെരഞ്ഞെടുപ്പിൽ 223 സീറ്റ് നേടി അവാമി ലീഗ് ഭരണമുറപ്പിച്ചിരിക്കുകയാണ്. തുടർച്ചയായ നാലാം തവണയും ശൈഖ് ഹസീന അധികാരത്തിലേറുന്നത്. പ്രധാനമന്ത്രിയായി ഇത് അഞ്ചാം ഊഴം കൂടിയാണിത് അവർക്ക്. ഗോപാൽഗഞ്ചിൽനിന്ന് വൻ ഭൂരിപക്ഷത്തിനാണ് ഹസീന പാർലമെന്റിൽ എട്ടാം വിജയമുറപ്പിച്ചത്.

Summary: Bangladesh cricket team captain Shakib Al Hasan into another controversy as video of slapping fan goes viral after landslide win parliament election

Similar Posts