''ഫാന്‍സ് ഒന്നടങ്ങണം, രോഹിതിനെ അല്ല മുംബൈയെ ആണ് ട്രോളിയത്''; വിശദീകരണവുമായി സെവാഗ്
|ക്രിക്കറ്റ് ലോകത്തെ അറിയപ്പെടുന്ന ട്രോളനായ സെവാഗ് മുംബൈയെ ട്രോളി ഇട്ട ട്വീറ്റിന് താഴെ മുംബൈ ആരാധകര്‍ കൂട്ടത്തോടെ എത്തിയതോടെയാണ് കളി കാര്യമായത്.
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോല്‍വി വഴങ്ങിയ മുംബൈ ഇന്ത്യന്‍സിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തരത്തില്‍ ട്രോളുകള്‍ പ്രചരിക്കുകയാണ്. ഇതിന് ചുവടുപിടിച്ച് സെവാഗും കൂടി എത്തിയതോടെ സംഭവം അടുത്ത തലത്തിലേക്കുയര്‍ന്നു. ക്രിക്കറ്റ് ലോകത്തെ അറിയപ്പെടുന്ന ട്രോളനായ സെവാഗ് മുംബൈയെ ട്രോളി ഇട്ട ട്വീറ്റിന് താഴെ മുംബൈ ആരാധകര്‍ കൂട്ടത്തോടെ എത്തിയതോടെയാണ് കളി കാര്യമായത്.
മുംബൈയുടെ വട പാവ് കൊല്‍ക്കത്ത തട്ടിയെടുത്തു എന്ന കുറിപ്പോടെ പാറ്റ് കമ്മിന്‍സിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സെവാഗിന്‍റെ ട്വീറ്റ്. എന്നാല്‍ പോസ്റ്റ് പരോക്ഷമായി മുംബൈ നായകന്‍ രോഹിത്തിനെ ട്രോളുന്നതാണെന്ന് ആരാധകര്‍ തെറ്റിദ്ധരിച്ചു. ഇതോടെ മുംബൈയുടെ ആരാധകവൃന്ദം സെവാഗിനെതിരെ കൂട്ടമായി എത്തി ട്വീറ്റിന് താഴെ വലിയ തരത്തില്‍ പ്രതിഷേധം വ്യക്തമാക്കി.
Moonh se nivala cheen liya ,, sorry vada pav cheen liya.
— Virender Sehwag (@virendersehwag) April 6, 2022
Pat Cummins, one of the most insane display of clean hitting , 15 ball 56 …
Jeera Batti #MIvKKR pic.twitter.com/Npi2TybgP9
സംഭവം കൈവിട്ടുപോയെന്ന് മനസിലായ സെവാഗ് വീണ്ടും ഒരു ട്വീറ്റ് കൂടി പങ്കുവെച്ചു. രോഹിതിനെയല്ല ട്വീറ്റിലൂടെ ഉദ്ദേശിച്ചതെന്നും വടാ പാവ് എന്ന പ്രയോഗത്തിലൂടെ ലക്ഷ്യമിട്ടത് മുംബൈയെ മാത്രമാണെന്നും സെവാഗ് വിശദീകരിച്ചു.
The Vada Pav reference is for Mumbai, a city which thrives on Vada Pav. Rohit fans thanda lo , I am a bigger fan of his batting much more than most of you guys.
— Virender Sehwag (@virendersehwag) April 6, 2022
തുടർച്ചയായ മൂന്നാം മത്സരത്തിലും 'ദൈവത്തിന്‍റെ പോരാളികള്‍' തോല്‍വി വഴങ്ങിയപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളിന്‍റെ പൊടിപൂരമാണ് നടക്കുന്നത്. കൊല്‍ക്കത്തക്കെതിരായ പരാജയത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെ കണക്കിന് പരിഹസിക്കുകയാണ് എതിര്‍ടീമുകളുടെ ആരാധകവൃന്ദം. വകമ്മിന്‍സിന്‍റെ വെടിക്കെട്ട് ബാറ്റിങിലാണ് ഇന്നലെ മുംബൈ തകര്‍ന്നുപോയത്. 14 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച കമ്മിന്‍സിന്‍റെ പ്രകടനത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഫീല്‍ഡര്‍മാരെ കാഴ്ചക്കാരാക്കി അയാള്‍ തലങ്ങും വിലങ്ങും ബൌണ്ടറി പറത്തി. ഫലമോ മുംബൈ ഇന്ത്യന്‍സിന് സീസണിലെ മൂന്നാം മത്സരത്തിലും തോല്‍വി.
ഏറ്റവും കൂടുതല്‍ ഐ.പി.എല്‍ കിരീടമുള്ള ടീമായിട്ടു കൂടി വീണ്ടും വീണ്ടും മുംബൈ തോല്‍വി വഴങ്ങുന്നത് എതിര്‍ടീം ആരാധകർ ആഘോഷിക്കുകയാണ്. ആന്ദ്രേ റസലിനായി തയ്യാറെടുത്ത് എത്തിയ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ ഔട്ട് ഓഫ്സ് സിലബസായി കമ്മിന്‍സാണ് എത്തിയതെന്നായിരുന്നു ഒരു കൊല്‍ക്കത്ത ആരാധകന്‍റെ ട്രോള്‍.
MI were prepared for Dre Russ but Pat Cummins came out of syllabus 😂#KKRvMI pic.twitter.com/GLVsKnJ78Y
— 𝙎𝙪𝙛𝙞𝙮𝙖𝙖𝙣 𝙃𝙨 💜 (@Sufiyaan_Zafi) April 6, 2022
'ആരും എങ്ങും പോകില്ല' എന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ട്വിറ്ററിലൂടെ പങ്കുവെച്ച മീം. ഫീല്‍ഡര്‍മാര്‍ക്ക് ഒരവസരം പോലും കൊടുക്കാതെ ബാറ്റുവീശിയ കമ്മിന്‍സ് ഫീല്‍ഡര്‍മാരോട് പറയുന്ന തരത്തിലാണ് രാജസ്ഥാന്‍ ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്.
Pat Cummins to all the fielders in Pune. 🔥 pic.twitter.com/Zhh3qufFsc
— Rajasthan Royals (@rajasthanroyals) April 6, 2022
സ്കൂള്‍ ക്രിക്കറ്റ് കളിക്കുന്ന ലാഘവത്തോടെയാണ് കമ്മിന്‍സ് ഇന്നലെ മുംബൈക്കെതിരെ ബാറ്റ് വീശിയത്. കമ്മിന്‍സിന്‍റെ ബാറ്റില്‍ നിന്ന് തലങ്ങും വിലങ്ങും അടി പാഞ്ഞു. അതും ഗ്രൌണ്ടിന്‍റെ എല്ലാ ഭാഗത്തേക്കും. 127 ന് അഞ്ച് വിക്കറ്റെന്ന നിലയില്‍ ആയിരുന്നു 15 ആം ഓവറില്‍ കൊല്‍ക്കത്ത. ജയിക്കാന്‍ 35 റണ്‍സ് കൂടി വേണം. ഏറ്റവും കുറഞ്ഞത് ഒരു മൂന്ന് ഓവറും കൂടിയെങ്കിലും കളി ഉണ്ടാകുമെന്ന് കരുതിയിടത്താണ് അയാള്‍ ഒരോവര്‍ കൊണ്ട് മത്സരം ഫിനിഷ് ചെയ്തത്. ഡാനിയല്‍സ് സാംസിന്‍റെ 16 ആം ഓവറില്‍ കമ്മിന്‍സ് അടിച്ചെടുത്തത് 35 റണ്‍സാണ്. ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിയും കമ്മിന്‍സ് സ്വന്തം പേരില്‍ കുറിച്ചു. കെ.എല്‍ രാഹുലിന് മാത്രമാണ് ഇതിനുമുമ്പ് ഐ.പി.എല്ലില്‍ 14 പന്തില്‍ അർധശതകം കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. ഈ റെക്കോര്‍ഡിനൊപ്പമാണ് ഇന്നലെ കമ്മിന്‍സുമെത്തിയത്.

കമ്മിന്‍സിന്‍റെ ആറാട്ടില്‍ പിന്നിലായിപ്പോയത് യൂസുഫ് പത്താനും സുനില്‍ നരൈനും സുരേഷ് റൈനയുമുള്‍പ്പടെയുള്ള വെടിക്കെട്ട് താരങ്ങളാണ്. ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നുമായി ഓസീസിന്‍റെ ടെസ്റ്റ് ക്യാപ്റ്റൻ തകർത്തടിച്ചപ്പോള്‍ മുംബൈ സീസണിലെ മൂന്നാം തോൽവിയോടെ പോയിന്‍റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്തേക്ക് കൂപ്പുകുത്തി