Crime
മധ്യപ്രദേശിൽ ബി.ജെ.പി നേതാവ് ഭാര്യയെ വെടിവച്ചുകൊന്നു
Crime

മധ്യപ്രദേശിൽ ബി.ജെ.പി നേതാവ് ഭാര്യയെ വെടിവച്ചുകൊന്നു

Web Desk
|
28 Jun 2023 6:37 AM GMT

ബി.ജെ.പി മണ്ഡലം നേതാവ് കൂടിയായ പ്രതി രാജേന്ദ്ര പാണ്ഡെ ഒളിവിലാണ്

ഭോപ്പാൽ: മധ്യപ്രദേശിൽ ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തി ബി.ജെ.പി നേതാവ്. ഭോപ്പാലിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. കുടിച്ച് ലക്കുകെട്ട് വീട്ടിലെത്തിയത് ചോദ്യംചെയ്തതിനു പിന്നാലെയായിരുന്നു സംഭവം. ബി.ജെ.പി മണ്ഡലം മുൻ പ്രസിഡന്റ് കൂടിയായ പ്രതി രാജേന്ദ്ര പാണ്ഡെ ഒളിവിലാണ്.

ഇന്നലെ പുലർച്ചെ ഒരു മണിയോടെ ഭോപ്പാൽ സായ് നഗർ കോളനിയിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ടായിരുന്നു അർധരാത്രി രാജേന്ദ്ര പാണ്ഡെ വീട്ടിലെത്തിയത്. ഇത് ഭാര്യ ചോദ്യംചെയ്തതായിരുന്നു പ്രശ്‌നങ്ങൾക്കു തുടക്കം. ഇതു വാക്കുതർക്കത്തിലേക്ക് നീണ്ടു. തർക്കം മൂർച്ഛിച്ചതോടെ രാജേന്ദ്ര തോക്കെടുത്ത് ഭാര്യയ്ക്കുനേരെ നിറയൊഴിച്ചു. തത്ക്ഷണം തന്നെ ഇവർ മരിക്കുകയും ചെയ്തു.

സംഭവസമയത്ത് ഇവരുടെ മകളും മരുമകനും വീട്ടിലുണ്ടായിരുന്നു. കൃത്യം നടത്തിയ ശേഷം രാജേന്ദ്ര പാണ്ഡെ ഒളിവിൽപോകുകയായിരുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Summary: BJP leader shoots his wife following dispute in inebriated state in Bhopal, Madhya Pradesh

Similar Posts