Crime
ഇലന്തൂരിൽ ഡമ്മി പരിശോധന തുടരുന്നു; ഫ്രിഡ്ജിനുള്ളിൽ രക്തക്കറ
Crime

ഇലന്തൂരിൽ ഡമ്മി പരിശോധന തുടരുന്നു; ഫ്രിഡ്ജിനുള്ളിൽ രക്തക്കറ

Web Desk
|
15 Oct 2022 3:12 PM GMT

മൃതദേഹങ്ങള്‍ വെട്ടി മുറിക്കാൻ ഉപയോഗിച്ച തടികഷ്ണവും, ആയുധങ്ങളും കണ്ടെത്തി

കൊച്ചി: ഇലന്തൂരിലെ നരബലി നടന്ന വീട്ടിൽ പൊലീസ് ഡമ്മി പരിശോധന നടത്തി. വീട്ടിൽ നിന്നും മൃതദേഹങ്ങള്‍ വെട്ടി മുറിക്കാൻ ഉപയോഗിച്ച തടികഷ്ണവും, ആയുധങ്ങളും രക്തക്കറയും കണ്ടെത്തി. ഫ്രിഡ്ജിൽ നിന്നാണ് രക്തക്കറ കണ്ടെത്തിയത്. മാംസം സൂക്ഷിച്ചതിന്റെ തെളിവാണ് രക്തക്കറ എന്നാണ് പ്രാഥമിക നിഗമനം. നാല് കറികത്തിയും ഒരു വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്. രക്ത സാമ്പിളുകൾ പരിശോധനക്കയക്കും.

ഡമ്മി പരിശോധനയുടെ വീഡിയോ ചിത്രികരിക്കും. നായ്ക്കളെ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്. അടുത്തുള്ള ദിവസങ്ങളിൽ വിശദമായ പരിശോധന ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. മൃതദേഹം കണ്ടെത്താനായി ഡോഗ് സ്‌ക്വാഡിലെ മായയും മർഫിയുമാണ് പരിശോധന നടത്തുന്നത്. മൃതദേഹം കണ്ടെത്താൻ പ്രത്യേകം പരിശീലനം ലഭിച്ച നായ്ക്കളാണ് ഇവ.

നായയെ ഉപയോഗിച്ചുള്ള പരിശോധനയിൽ കൂടുതൽ സ്ഥലങ്ങൾ മാർക്ക് ചെയ്തിട്ടുണ്ട്. പത്മത്തിന്റെ മൃതദേഹം കുഴിച്ചിട്ടതിന് സമീപമാണ് മാർക്ക് ചെയ്തിരിക്കുന്നത്. വീടിനുള്ളിൽ ഫോറൻസിക് സംഘവും പരിശോധന നടത്തുന്നുണ്ട്.

Similar Posts