Crime
Crime
പതിമൂന്നു കോടി വില വരുന്ന പാമ്പിന്‍ വിഷവുമായി യുവാവ് അറസ്റ്റില്‍
|11 Sep 2021 11:35 AM GMT
വിഷം ശേഖരിച്ചത് ചൈനയിലേക്ക് കടത്താനെന്ന് യുവാവിന്റെ മൊഴി
പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയില്‍ പതിമൂന്നു കോടി വില മതിക്കുന്ന പാമ്പിന്‍ വിഷവുമായി യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തത്. ദക്ഷിണ ദിനോജ്പൂര്‍ സ്വദേശിയായ യുവാവിനെ ഗോരുമര ദേശീയ ഉദ്യാനത്തില്‍ വച്ചാണ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് മൂന്ന് കുപ്പി പാമ്പിന്‍ വിഷം പിടിച്ചെടുത്തു. വിഷം ചൈനയിലേക്ക് കടത്താനായി ശേഖരിച്ചതാണെന്ന് യുവാവ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആറ് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു.