Crime
കുടുംബവഴക്ക്; യുവതിയെ ഭർത്താവ് തലക്കടിച്ചുകൊന്നു
Crime

കുടുംബവഴക്ക്; യുവതിയെ ഭർത്താവ് തലക്കടിച്ചുകൊന്നു

Web Desk
|
15 April 2022 5:19 PM GMT

പാലക്കാട് നാട്ടുകല്‍ കൊടക്കാട് ആമിയുംകുന്ന് ചക്കാലക്കുന്നൻ ഹംസയാണ് ഭാര്യ ആയിഷക്കുട്ടിയെ മരക്കഷണം കൊണ്ട് തലക്കടിച്ചു കൊന്നത്

പാലക്കാട്: യുവതിയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. നാട്ടുകല്‍ കൊടക്കാട് ആമിയുംകുന്ന് ചക്കാലക്കുന്നൻ ഹംസയാണ് ഭാര്യ ആയിഷക്കുട്ടിയെ(35) കൊന്നത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം.

ഇന്ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് വീടിനു പിറകിലുള്ള റബർ തോട്ടത്തിൽ വച്ച് ഹംസ മരക്കഷണംകൊണ്ട് ആയിഷയുടെ തലയക്ക് അടിക്കുകയായിരുന്നു. പ്രതി പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്.

ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് അയൽക്കാർ പറയുന്നത്. മക്കൾ: അഫ്‌ന, അഫ്‌നാൻ.

Summary: Man kills wife in Nattukal Kodakkad, Palakkad due to family feud

Similar Posts