hindi
ഈ പാവകള്‍ക്കും പറയാനുണ്ട്..അതിജീവനത്തിന്റെ കഥകള്‍
hindi

ഈ പാവകള്‍ക്കും പറയാനുണ്ട്..അതിജീവനത്തിന്റെ കഥകള്‍

Web Desk
|
15 Oct 2018 7:19 AM GMT

പ്രളയവും പ്രകൃതിദുരന്തങ്ങളും മനുഷ്യന് മേല്‍ താക്കീതുകളാകുമ്പോഴും  അതിജീവനത്തിന്‍റെ പുതുമാതൃകകള്‍ സൃഷ്ടിക്കുകയാണ് അവന്‍

സുനാമിക

2004 ല്‍ തമിഴ്നാടിന്‍റെ തീര പ്രദേശങ്ങളെ തുടച്ചുനീക്കിയ വലിയ പ്രകൃതി ദുരന്തമായിരുന്നു സുനാമി. പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍, സ്വത്ത്, സമ്പാദ്യം, കുടുംബം എന്നിവയെല്ലാം കടലെടുക്കുകയായിരുന്നു. പുതുച്ചേരിയിലെ ഓര്‍വില്ലയിലെ ഉപാസന എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സുനാമിക എന്ന പേരില്‍ പാവകളെ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. സുനാമിയില്‍ ബാധിക്കപ്പെട്ടവരെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യവുമായാണ് പ്രതീക്ഷയുടെ ഈ പാവകള്‍ നിര്‍മ്മിക്കപ്പെട്ടത്.

ചേക്കുട്ടി

പ്രളയം തകർത്ത കേരളത്തിന് പ്രതീക്ഷയായി മാറുകയാണ് ചേക്കുട്ടി പാവകൾ. ‘ചേറിനെ അതിജീവിച്ച ചേന്ദമംഗലത്തിന്റെ കുട്ടി’ എന്നതിൽ നിന്നും ഉയർന്നു വന്ന ‘ചേക്കുട്ടി’ പാവകൾ ഒരു നാടിൻറെ തന്നെ ഉയർത്തിയെഴുന്നേൽപ്പിന്റെ പ്രതീകമാണിന്ന്. എറണാകുളത്തെ ചേന്ദമംഗലം ഗ്രാമത്തെ കൈത്തറി വ്യവസായത്തെ തന്നെ ഒന്നാകെ ഇക്കഴിഞ്ഞ പ്രളയം തുടച്ചെടുത്തു. അഞ്ച് സൊസൈറ്റിക്ക് കീഴിലെ ആറായിരം കൈത്തറിക്കാരെ ബാധിച്ച ഇരുപത് കോടിയുടെ നഷ്ടം തുടച്ച പ്രളയത്തെ എങ്ങനെ അതിജീവിക്കാം എന്നതിൽ നിന്നാണ് ചേക്കുട്ടി പാവകളുടെ തുടക്കം. ഓരോ പാവയും 25 രൂപക്ക് വിൽക്കാനാണ് തീരുമാനം. www.chekutty.in. എന്ന വെബ്സൈറ്റ് വഴിയോ ചേക്കുട്ടിയുടെ ഫേസ്ബുക്ക് പേജ് വഴിയോ ലോകത്തുള്ള ആർക്കും ചേക്കുട്ടി പാവകൾ വാങ്ങാവുന്നതാണ്.

ഭൂമിക

പ്രളയം ബാക്കിവെച്ച ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗിച്ച് കേരളം എങ്ങനെ അതിജീവിക്കുന്നു എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് തോണികളില്‍ നിക്കുന്ന ഈ ഭൂമിക പാവകള്‍. വ്യാവസായിക മാലിന്യങ്ങളില്‍ നിന്ന് പാവകള്‍ നിര്‍മ്മിച്ച് പ്രളയാനന്തര കേരളത്തെ സഹായിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായ ശോഭ വിശ്വനാഥനാണ് പാവയുടെ സൃഷ്ടാവ്. സംസ്ഥാനത്തെ മഹിളാ മന്ദിരം, നിര്‍ഭയ തുടങ്ങിയ കേന്ദ്രങ്ങളിലെ സ്ത്രീകളാണ് ഇവ നിര്‍മ്മിക്കുന്നത്. ചുണ്ടുകളില്ലാത്ത ഭൂമിക പാവകള്‍ യഥാര്‍ത്ഥത്തില്‍ സഹായത്തിനായി കേഴുന്ന ഭൂമിയെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. നെറ്റിയിലെ വലിയ ചുവന്ന കുങ്കുമം പ്രതീക്ഷയെയും.

Similar Posts