Economy
ലോകസമ്പന്നപ്പട്ടികയിൽ രണ്ടാം സ്ഥാനം കൈവരിച്ച് മാർക്ക് സക്കർബർഗ്
Economy

ലോകസമ്പന്നപ്പട്ടികയിൽ രണ്ടാം സ്ഥാനം കൈവരിച്ച് മാർക്ക് സക്കർബർഗ്

Web Desk
|
4 Oct 2024 7:42 AM GMT

മെറ്റയിലെ ഓഹരിയിൽ നിന്ന് മാത്രം സക്കർബർഗ് സമ്പത്തിൽ 78 ബില്യൺ ഡോളറിന്റെ വളർച്ചയാണുണ്ടാക്കിയത്.

ലോകസമ്പന്നരിൽ വീണ്ടും രണ്ടാം സ്ഥാനം കരസ്ഥമാക്കി മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. ആമസോൺ തലവൻ ജെഫ് ബേസോസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് സക്കർബർഗിന്റെ ഉയർച്ച.

മെറ്റയുടെ അടുത്തിടെയുണ്ടായ വളർച്ചയും എഐ സാങ്കേതിതവിദ്യയിലൂടെ മെറ്റ നടത്തിയ മുന്നേറ്റവും വൻതോതിൽ നിക്ഷേപകരെ ആകർഷിച്ചതാണ് സക്കർബർഗിന്റെ സാമ്പത്തികവളർച്ചക്ക് പിന്നിൽ. 206.2 ബില്യൺ ഡോളർ (1,73,14,24 കോടി) ആണ് നിലവിൽ സക്കർബർഗിന്റെ ആസ്തി.

ഈ സാമ്പത്തികവർഷത്തിന്റെ രണ്ടാം പകുതിയിൽ 23% വർധനവാണ് മെറ്റയുടെ ഓഹരിവിലയിലുണ്ടായിരിക്കുന്നത്.

ജെഫ് ബേസോസിനെക്കാൾ 1.1 ബില്യൺ സാമ്പത്തികവളർച്ചയാണ് സക്കർബർഗിനുള്ളതെന്നാണ് സ്വകാര്യ സാമ്പത്തിക, സോഫ്റ്റ്‌വെയർ, ഡാറ്റ, മീഡിയ കമ്പനിയായ ബ്ലൂംബെർഗ് കണക്കാക്കിയിരിക്കുന്നത്.

വർഷങ്ങൾക്ക് ശേഷമാണ് മെറ്റ സ്ഥാപകൻ വീണ്ടും ആഗോള സമ്പന്നപ്പട്ടികയിൽ സ്ഥാനമുയർത്തുന്നത്.

മെറ്റാവേഴ്‌സിൽ നിന്നും തുടക്കത്തിൽ നേരിട്ട നഷ്ടം 2022ൽ 100 ബില്യൺ ഡോളറിന്റെ ഇടിവാണ് സക്കർബർഗിന്റെ സമ്പത്തിലുണ്ടാക്കിയത്. ഇത് മെറ്റയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതിനും കാരണമായിരുന്നു.

മെറ്റയെ കൂടുതൽ എഐ കേന്ദ്രീകൃതമാക്കാനായി സക്കർബർഗ് തീരുമാനിക്കുകയായിരുന്നു. ആഗോള എഐ മേഖലയിൽ മുൻപന്തിയിലെത്താനായി ഡാറ്റാ സെന്ററുകളിലും അത്യാധുനിക സാങ്കേതികവിദ്യകളിലും കമ്പനി വൻതോതിലാണ് നിക്ഷേപം നടത്തിയത്.

കഴിഞ്ഞ മാസം അവതരിപ്പിച്ച ഓറൈയോൺ ഒഗ്മെന്റ് റിയാലിറ്റി ഗ്ലാസുകൾ പോലെയുള്ള പ്രോജക്റ്റുകൾ ആർട്ടിഫിഷ്യൽ റിയാലിറ്റിയിലും മെറ്റയുടെ സ്വാധീനം വ്യക്തമാക്കുന്നതാണ്.

മെറ്റയിലെ ഓഹരിയിൽ നിന്ന് മാത്രം സക്കർബർഗ് സമ്പത്തിൽ 78 ബില്യൺ ഡോളറിന്റെ വളർച്ചയാണുണ്ടാക്കിയത്.

മൈക്രോസോഫ്റ്റ് മുൻ സിഇഒമാരായ ബിൽ ഗേറ്റ്‌സിനെയും സ്റ്റീവ് ബാൽമറിനെയും മറ്റനേകം സമ്പന്നരെയും ബഹുദൂരം പിന്നിലാക്കിയാണ് സക്കർബർഗിന്റെ ഉയർച്ച.

മെറ്റ തലവൻ ലോകസമ്പന്നരിൽ രണ്ടാംസ്ഥാനത്തിലേക്കുയരുമ്പോഴും ബഹുദൂരം മുന്നിലായി ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌ക്. 256.2 ബില്യൺ ആണ് മസ്‌കിന്റെ ആസ്തി.

200 ബില്യൺ ക്ലബ്ബിൽ വീണ്ടും സക്കർബർഗ് സ്ഥാനം കൈവരിച്ചത് മെറ്റയുടെ നിക്ഷേപകർ വളരെ ആകംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇത് മെറ്റയുടെ പുനരുജ്ജീവനത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു.

എഐയിലും എആറിലും മെറ്റ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കമ്പനിയെ കൂടുതൽ വളർച്ചയിലെത്തിക്കുമെന്നാണഅ സാമ്പത്തികവിദഗ്ധർ കണക്കാക്കുന്നത്. ഇതേ രീതിയിൽ വളർച്ച കൈവരിക്കുകയാണെങ്കിൽ അധികം വൈകാതെ മസ്‌കിനെ പിന്തള്ളി സക്കർബർഗ് ലോകസമ്പന്നൻ എന്ന പദവി കൈവരിക്കുമെന്നും നിരീക്ഷണങ്ങളുണ്ട്.

Similar Posts