Education
സി.എ ഇന്‍റര്‍മീഡിയറ്റ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ; 50,000 രൂപ കാഷ് പ്രൈസ് നേടാം
Education

സി.എ ഇന്‍റര്‍മീഡിയറ്റ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ; 50,000 രൂപ കാഷ് പ്രൈസ് നേടാം

Web Desk
|
23 March 2021 4:05 PM GMT

സി.എ ഇന്‍റര്‍മീഡിയറ്റ് പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുമായി ഐബിഎഫ് അക്കാദമി.

സി.എ ഇന്‍റര്‍മീഡിയറ്റ് പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുമായി ഐബിഎഫ് അക്കാദമി. ഐബിഎഫ് നടത്തുന്ന ഗ്രാന്‍ഡ് സ്കോളര്‍ഷിപ്പ് പരീക്ഷ വഴിയാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. സി. എ ഫൌണ്ടേഷന്‍ പരീക്ഷ നവംബറില്‍ എഴുതി പാസ്സായവര്‍ക്കും ജനുവരിയിലെ പരീക്ഷ എഴുതി റിസള്‍ട്ട് പ്രതീക്ഷിച്ച് നില്‍ക്കുന്നവര്‍ക്കും ഐബിഎഫ് സ്കോളര്‍ഷിപ്പ് പരീക്ഷയുടെ ഭാഗമാകാം.

സി.എ ഫൌണ്ടേഷന്‍ കോഴ്സിന്‍റെ സിലബസ് പ്രകാരമായിരിക്കും പരീക്ഷ നടത്തുക. 70 മാര്‍ക്കിന്‍റെ ഒബ്‍ജക്ടീവ് ടൈപ്പും 30 മാര്‍ക്കിന്‍റെ ഡിസ്ക്രിപ്റ്റീവ് ടൈപ്പും ഉണ്ടായിരിക്കും.

സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടുന്ന വിദ്യാര്‍ത്ഥിക്ക് 50,000 രൂപയാണ് കാഷ് പ്രൈസ്. ഒപ്പം, അക്കാദമി നടത്തുന്ന സി.എ ഇന്‍റര്‍ നവംബര്‍ റെഗുലര്‍ കോഴ്‍സിലേക്കുള്ള പ്രവേശനം തീര്‍ത്തും സൌജന്യമായിരിക്കും. രണ്ട് മുതല്‍ 10 വരെ റാങ്ക് നേടുന്നവര്‍ക്കും ഈ കോഴ്സ് പൂര്‍ണമായും സൌജന്യമായിരിക്കും. 11 മുതല്‍ 25 വരെ റാങ്ക് നേടുന്നവര്‍ക്ക് 50 ശതമാനവും, 26 മുതല്‍ 40 വരെ റാങ്ക് നേടുന്നവര്‍ക്ക് 40 ശതമാനം, 41 മുതല്‍ 100 വരെ റാങ്ക് നേടുന്നവര്‍ക്ക് 20 ശതമാനവും പരീക്ഷയെഴുതി മിനിമം മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 10 ശതമാനവും ട്യൂഷന്‍ ഫീസില്‍ ഇളവ് സ്കോളര്‍ഷിപ്പിന്‍റെ ഭാഗമായി അക്കാദമി നല്‍കുന്നു.

മാര്‍ച്ച് 27 നാണ് പരീക്ഷ. കേരളത്തില്‍ 6 പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. തളിപ്പറമ്പ്, കോഴിക്കോട്, കണ്ണൂര്‍, തിരൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. 200 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. മാര്‍ച്ച് 25ന് മുമ്പ് അപേക്ഷിക്കണം.

ചാര്‍ട്ടേര്‍ഡ് അക്കൌണ്ടിംഗ് പഠനരംഗത്ത് കേരളത്തിലെ തന്നെ ഉന്നത നിലവാരമുള്ള സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഇന്ന് ഐ.ബി.എഫ്. സി.എ ഷാനില്‍ ഉസ്‍മാന്‍, സി.എ അന്‍വര്‍ അബ്ബാസ്, സിഎംഎ മുഹമ്മദ്, ശ്രീകാന്ത് ടി തുടങ്ങിയ ലീഡിംഗ് ഫാക്കല്‍റ്റികളാണ് ക്ലാസുകള്‍ നയിക്കുന്നത് എന്നതാണ് ഈ സി.എ ഇന്‍റര്‍ നവംബര്‍ റെഗുലര്‍ കോഴ്സിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫോണ്‍: 9446485499

9074616185

Emai : info@ibfonline.in

Website: ibfonline.in

ये भी पà¥�ें- സി.എ ഇന്‍റര്‍ക്രാഷ് കോഴ്‍സുമായി ഐ.ബി.എഫ് സി.എ അക്കാദമി

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts