'മികച്ച കരിയർ സ്വപ്‌നം കാണുന്നവരാണോ നിങ്ങൾ ?' ; മാധ്യമം 'എജ്യൂ കഫെ'യിൽ രജിസ്റ്റർ ചെയ്യൂ
|പ്രശസ്ത കരിയർ പരിശീലകയും സംരംഭകയും എഴുത്തുകാരിയും ആർട്ടിസ്റ്റുമായ സഹ്‌ല പർവീൺ മലപ്പുറത്ത് എജുഫെസ്റ്റിൽ വിദ്യാർഥികളോട് സംവദിക്കും
മലപ്പുറം: ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ മേളയായ മാധ്യമം 'എജു കഫെ' 2022 മേയ് 27, 28 തീയതികളിൽ മലപ്പുറം റോസ് ലോഞ്ചിൽ നടക്കുകയാണ്. പ്രശസ്ത കരിയർ പരിശീലകയും സംരംഭകയും എഴുത്തുകാരിയും ആർട്ടിസ്റ്റുമായ സഹ്‌ല പർവീൺ മലപ്പുറത്ത് എജുഫെസ്റ്റിൽ വിദ്യാർഥികളോട് സംവദിക്കും. വാക്കുകൾക്ക് തീവ്രമായ ശക്തിയുണ്ടെന്നും വാക്കുകളാണ് നമ്മെ എപ്പോഴും മുന്നോട്ട് നയിക്കുന്നതെന്നും പറയുന്ന സഹ്‌ല പർവീൺ എജുകഫെ വേദിയിൽ 'ഫൈൻഡ് യുവർ പാഷൻ' എന്ന വിഷയത്തിലാകും സംവദിക്കുക.
കോഴിക്കോട് ടാഗോർ ഹാളായിരിന്നു ഫെസ്റ്റിന്റെ ആദ്യ വേദി. വിദഗ്ധർ പങ്കെടുക്കുന്ന, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വഴികാട്ടിയാവുന്ന സെഷനുകളും കരിയർ ശിൽപ്പശാലകളുമടക്കം നിരവധി പരിപാടികൾ എജുകഫെയുടെ ഭാഗമായി അരങ്ങേറും.
സിജി 'സി ഡാറ്റ്' ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, സൈലം 'ബസ് ദ ബ്രെയിൻ' ക്വിസ്, മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷക്കൊരുങ്ങുന്ന വിദ്യാർഥികൾക്കായി മോക്ക് എൻട്രൻസ് പരീക്ഷകൾ തുടങ്ങി നിരവധി പരിപാടികൾ എജുകഫെയിലുണ്ടാകും. കരിയർ മോട്ടിവേഷൻ, മാനസികാരോഗ്യം, പാരന്റിങ് തുടങ്ങിയ സെഷനുകൾ, റോബോട്ടിക്‌സ്, മൈന്റ് ഹാക്കിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സിവിൽ സർവീസ്, വിദേശപഠനം, മാനേജ്‌മെന്റ് പഠനം തുടങ്ങി നിരവധി കോഴ്‌സുകളുമായി ബന്ധപ്പെട്ട ക്ലാസുകൾ, ന്യൂട്രീഷ്യൻ കോഴ്‌സുകൾ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരുമായി നടത്തുന്ന 'ടോപ്പേഴ്‌സ് ടോക്ക്', എജുടെയിൻമെന്റ് പരിപാടികൾ, എജുക്കേഷൻ കോണ്ടസ്റ്റുകൾ തുടങ്ങിയവയും എജുകഫെയുടെ ഭാഗമാവും.
എജ്യുകഫെയിൽ രജിസ്റ്റർ ചെയ്യേണ്ട വിധം
ഓൺലൈനായി എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. മലപ്പുറം റോസ് ലോഞ്ചിൽ നടക്കുന്ന എജുകഫെയിൽ രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ: 9645 006 838
വെബ്‌സൈറ്റ്:https://myeducafe.com
സൈലം ആണ് എജുകഫെ കേരള സീസണിന്റെ മുഖ്യ പ്രായോജകർ. സ്റ്റെയ്പ്പ് ആണ് പരിപാടിയുടെ പ്രസന്റിങ് സ്‌പോൺസർ.
അതേസമയം മാധ്യമം 'എജുകഫെ' രജിസ്‌ട്രേഷൻ പുരോഗമിക്കുമ്പോൾ മികച്ച പ്രതികരണമാണ് വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും ലഭിക്കുന്നത്. കഴിഞ്ഞ ഏഴുവർഷവും ജി.സി.സി രാജ്യങ്ങളിലെ മികച്ച വിദ്യാഭ്യാസ-കരിയർ മേളയെന്ന ഖ്യാദി നേടിയ എജുകഫെ പുത്തൻ വിഭവങ്ങളുമായാണ് മലയാള മണ്ണിലേക്ക് വരുന്നത്.