Study Abroad
മെഡിക്കല്‍ ബിരുദം നേടാന്‍ കോടികള്‍ മുടക്കേണ്ടതുണ്ടോ?
Study Abroad

മെഡിക്കല്‍ ബിരുദം നേടാന്‍ കോടികള്‍ മുടക്കേണ്ടതുണ്ടോ?

Web Desk
|
11 Sep 2021 10:36 AM GMT

നീറ്റ് എഴുതുന്ന എത്രപേര്‍ക്ക് മെറിറ്റില്‍ പ്രവേശനം ലഭിക്കുന്നുണ്ട്? എത്ര പേര്‍ സ്വാശ്രയ കോളേജുകള്‍ ചോദിക്കുന്ന കഴുത്തറപ്പന്‍ ഫീസ് നല്‍കേണ്ടി വരുന്നുണ്ട്? മീഡിയവണ്‍ പരമ്പര തുടരുന്നു, പറക്കാം പഠിക്കാം

സെപ്തംബര്‍ 12നാണ് മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ. 16 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതുന്നത്. ഇവരില്‍ എത്ര പേര്‍ക്ക് നമ്മുടെ രാജ്യത്തെ കോളേജുകളില്‍ മെറിറ്റില്‍ പ്രവേശനം നേടാനും, മെഡിക്കല്‍ ബിരുദം എന്ന സ്വപ്നം നേടാനും കഴിയുന്നുണ്ട്? മെറിറ്റില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍‍, പഠിക്കാന്‍ സ്വാശ്രയ കോളേജുകള്‍ ചോദിക്കുന്ന കഴുത്തറപ്പന്‍ ഫീസ് നല്‍കേണ്ടിവരുന്നു പലര്‍ക്കും. സത്യത്തില്‍ ഒരു മെഡിക്കല്‍ ബിരുദം നേടാന്‍ കോടികള്‍ മുടക്കേണ്ടതുണ്ടോ?

മീഡിയവണ്‍ പരമ്പര തുടരുന്നു, പറക്കാം പഠിക്കാം


ഡോക്ടര്‍ എന്നത് ഏത് നാട്ടിലായാലും ഒരു ബെസ്റ്റ് കരിയര്‍ ഓപ്ഷനാണ്. ഒരു വിദ്യാര്‍ത്ഥി ഒരു മെഡിക്കല്‍ ഡിഗ്രി സ്വന്തമാക്കുന്നതോടെയാണ് ആ കരിയര്‍ ആരംഭിക്കുന്നത്. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ പുതിയ കണക്ക് പ്രകാരം രാജ്യത്ത് 555 കോളേജുകളിലായി 83,075 എംബിബിഎസ് സീറ്റുകളാണ് ഉള്ളത്. ഈ സീറ്റുകളിലേക്കായാണ് ഈ വര്‍ഷം 16 ലക്ഷം വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷ എഴുതുന്നത്. ഇതില്‍ 40 ശതമാനം സീറ്റുകള്‍ മാത്രമാണ് ഗവണ്‍മെന്റ് കോളേജുകളിലായിട്ടുള്ളത്. ബാക്കിയെല്ലാം സ്വകാര്യ കോളേജുകളുടെ കയ്യിലും. ഈ സ്വകാര്യ കോളേജുകളോ, ഡൊണേഷനെന്ന പേരിലും ഫീസിനത്തിലും വാങ്ങുന്നത് ലക്ഷങ്ങളാണ്.

ചോദിക്കുന്ന ഫീസുകള്‍ നല്‍കിയാലും വേണ്ടത്ര അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പല സ്വകാര്യ മെഡിക്കല്‍ കോളേജുകളും വന്‍ പരാജയമാണ് എന്നതാണ് വാസ്തവം. അടിസ്ഥാന സൌകര്യമില്ലാത്തതിന്റെ പേരില്‍ ചില മെഡിക്കല്‍ കോളേജുകള്‍ അംഗീകാരം റദ്ദാക്കപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതും നമ്മള്‍ കണ്ടതാണ്. മെഡിക്കല്‍ പഠനത്തിന് അനുയോജ്യമായ അടിസ്ഥാന സൌകര്യങ്ങളൊരുക്കാതെ ഇത്തരം സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കരിയറിനെ നശിപ്പിക്കുകയാണ്. ഇതൊക്കെക്കൊണ്ടുതന്നെയാണ് ഇന്നത്തെ തലമുറ തങ്ങളുടെ മെച്ചപ്പെട്ട കരിയര്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മെഡിക്കല്‍ പഠനം വിദേശത്താക്കുന്നത്.


ക്വാളിറ്റി എജുക്കേഷന്‍, കുറഞ്ഞ ഫീസ്, മികച്ച പ്രാക്ടിക്കല്‍ ക്ലാസുകള്‍, കൃത്യസമയത്തുള്ള കോഴ്സ് പൂര്‍ത്തിയാകല്‍ ഇതെല്ലാം കൊണ്ട് വിദേശരാജ്യങ്ങളിലെ മെഡിക്കല്‍ പഠനം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന നേട്ടങ്ങള്‍ നിരവധിയാണ്. പ്രവേശന നടപടിക്രമങ്ങളും ലളിതമാണ്. ഇംഗ്ലീഷിലോ വിദ്യാര്‍ത്ഥിക്ക് താത്പര്യമുള്ള വിദേശഭാഷയിലോ പഠിക്കാം.

ഓരോ രാജ്യവും അവിടത്തെ മെഡിക്കല്‍ പ്രാക്ടീസിന് ചില നിബന്ധനകള്‍ വെക്കുന്നുണ്ട്. ഇന്ത്യയില്‍ പഠിച്ച ഒരു ഡോക്ടര്‍ക്ക് ഒരിക്കലും ഗള്‍ഫിലോ, അമേരിക്കയിലോ മറ്റ് വിദേശരാജ്യത്തോ നേരിട്ട് പോയി പ്രാക്ടീസ് ചെയ്യാന്‍ പറ്റില്ല. ആ രാജ്യത്തെ പരീക്ഷയോ മറ്റ് നിയമങ്ങളോ പിന്തുടരേണ്ടതുണ്ട്, അതുപോലെ തിരിച്ചും.. നിരവധി പേരാണ് വിദേശത്ത് മെഡിക്കല്‍ ബിരുദം നേടി ഇന്ന് ഇന്ത്യക്കകത്തും പുറത്തും ഡോക്ടറായി സേവനമനുഷ്ടിക്കുന്നത്. ഇന്ത്യയില്‍ നിന്ന് എംബിബിഎസോ മറ്റ് മെഡിക്കല്‍ ബിരുദമോ നേടി പിജി വിദേശത്ത് ചെയ്യുന്നവരും ഇന്ന് കൂടുതലാണ്..


പഠനം വിദേശത്താവണമെന്ന് ആഗ്രഹിക്കുന്നുണ്ടോ നിങ്ങള്‍? വിദേശപഠനവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.

http://arkaiz.com/first-step


Similar Posts