ഇംഗ്ലീഷ് അറിയില്ല എന്നതാണോ, പറയാന്‍ കഴിയുന്നില്ല എന്നതാണോ നിങ്ങളുടെ പ്രശ്നം: പരിഹാരമുണ്ട്
|വാട്‍സ്ആപ്പ് വഴിയുള്ള ഇംഗ്ലീഷ് പഠനത്തിന് 2016ല്‍ തന്നെ തുടക്കം കുറിച്ച സ്ഥാപനമാണ് ഇംഗ്ലീഷ് ഗുരു
2020 ല്‍ കൊറോണ വൈറസിന്‍റെ വ്യാപനത്തോടെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കം കുറിക്കുന്നത്. വ്യത്യസ്ത തരം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും യൂട്യൂബ്, വാട്‍സ്ആപ്പ് വഴിയും നഴ്‍സറി തലം മുതല്‍ പ്രൊഫഷണല്‍ കോഴ്‍സുകളുടെ വരെ പഠനങ്ങള്‍ നടന്നു. പല കോച്ചിംഗ് സെന്‍ററുകളും തങ്ങളുടെ പഠനം ഓണ്‍ലൈനിലേക്ക് മാറ്റി.അക്കൂട്ടത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു വാട്‍സ്ആപ്പ് വഴി ഇംഗ്ലീഷ് പഠിക്കാം എന്നത്. സത്യത്തില്‍ വാട്‍സ്ആപ്പിലൂടെയുള്ള ഇംഗ്ലീഷ് പഠനം കൊറോണ കാലത്ത് തുടങ്ങിയ ഒന്നല്ല. അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ, വാട്‍സ്ആപ്പ് വഴി ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നു ഇംഗ്ലീഷ് ഗുരു.
2016 ലാണ് തങ്ങള്‍ വാട്‍സാപ്പ് വഴിയുള്ള ഇംഗ്ലീഷ് പഠനത്തിന് തുടക്കം കുറിച്ചതെന്ന് പറയുന്നു സിഇഒ ആയ മുഹമ്മദ് ജാസിം. പലരും ക്ലാസുകളില്‍ ചേരും, പക്ഷേ, പല തിരക്കുകള്‍ കാരണം മിക്കവര്‍ക്കും പിന്നീട് ക്ലാസില്‍ തുടരാന്‍ സാധിച്ചില്ല. അങ്ങനെയുള്ളവര്‍ക്കായി ക്ലാസുകള്‍ വാട്‍സ്ആപ്പില്‍ അയച്ചുകൊടുക്കുമായിരുന്നു ആദ്യം. പിന്നീട് ക്ലാസില്‍ വന്ന് പഠിക്കുന്നതിലും നല്ലത് വാട്‍സ്ആപ്പ് വഴിയുള്ള പഠനമാണെന്ന് വിദ്യാര്‍ത്ഥികള്‍ പലരും അഭിപ്രായപ്പെട്ടുതുടങ്ങി. അങ്ങനെയാണ് ലോക്ക്ഡൌണിന് മുമ്പുതന്നെ ഇംഗ്ലീഷ് ഗുരു ഈ ആശയത്തിലേക്ക് എത്തുന്നതെന്ന് ജാസിം പറയുന്നു.
മുഹമ്മദ് ജാസിം
നിങ്ങള്‍ എവിടെയാണോ, അവിടെ ഇംഗ്ലീഷ് പഠനം; അതും പച്ചമലയാളത്തിലൂടെ
നമ്മൾ എവിടെയാണെങ്കിലും, അത് വീട്ടിലോ ജോലിസ്ഥലത്തോ യാത്രയിലോ എവിടെയായാലും അവിടെ ഇരുന്ന് പഠനം തുടരാം എന്നതാണ് വിദ്യാര്‍ത്ഥികളെ കൂടുതലായി വാട്‍സ്ആപ്പ് പഠനത്തിലേക്ക് ആകര്‍ഷിച്ചത്. മാത്രമല്ല, ഇംഗ്ലീഷ് ഗുരുവിന്‍റെ ട്രെയ്‍നേഴ്സ് രാവിലെ 9 മണി മുതൽ രാത്രി 11 മണി വരെ പഠനവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കുണ്ടാകുന്ന എന്ത് സംശയത്തിനും മറുപടി നല്‍കാന്‍ വാട്‍സാപ്പില്‍ ഓണ്‍ലൈനിലുണ്ടായിരിക്കുകയും ചെയ്യും.
ക്ലാസ് എപ്പോള്‍ നടക്കുന്നു അപ്പോള്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് ക്ലാസില്‍ പങ്കെടുക്കുക എന്നല്ല, നിങ്ങൾ എപ്പോഴാണോ ഫ്രീ ആവുന്നത് അപ്പോൾ ക്ലാസുകൾ കേൾക്കാം എന്നതാണ് ഇംഗ്ലീഷ് ഗുരുവിന്‍റെ പ്രത്യേക. മാത്രമല്ല, അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ക്ലിയർ ചെയ്യാനുമുള്ള അവസരമുണ്ട്.
പച്ച മലയാളത്തിലൂടെയുള്ള ഇംഗ്ലീഷ് പഠനം, അതാണ് ഇംഗ്ലീഷ് ഗുരുവിന്‍റെ പ്രത്യേകത. ആദ്യം വിദ്യാര്‍ത്ഥിയുടെ ഇംഗ്ലീഷ് പരിജ്ഞാനം അറിയാന്‍ ഒരു ടെസ്റ്റ് നടത്തും. അതിന് ശേഷം, ഏത് തരം ക്ലാസാണ് വിദ്യാര്‍ത്ഥിക്ക് നല്ലത് എന്ന് ട്രെയിനേഴ്സ് നിര്‍ദേശിക്കും. വിദ്യാര്‍ത്ഥി എന്നാണ് പൊതുവെ പറയുകയെങ്കിലും പഠനത്തിന് പ്രായപരിധിയില്ല.
മാറേണ്ടത് തെറ്റിപ്പോകുമോ എന്ന ആശങ്ക
പ്രാക്ടീസ് ചെയ്തുകൊണ്ടുള്ള പഠനമാണ് ഇംഗ്ലീഷ് ഗുരു നല്‍കുന്നത്. ഇംഗ്ലീഷ് അറിയാത്തതല്ല, സംസാരിക്കാന്‍ അറിയാത്തതാണ് പലരുടെയും പ്രശ്നം. സംസാരിക്കാനുള്ള മടി മാറ്റിയെടുക്കുക എന്നതാണ് ഇവരുടെ പരിശീലനത്തിന്‍റെ ആദ്യപടി. വാട്‍സാപ്പ് ചാറ്റിംഗ് ഇംഗ്ലീഷിലാക്കിയും, വോയിസ് മേസേജ് അയച്ചും, ഫോണ്‍ വിളിച്ച് സംസാരിച്ചും നിങ്ങളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്കൊപ്പം എപ്പോഴും ട്രെയിനേഴ്സ് ഉണ്ടായിരിക്കും. പറയുന്നത് തെറ്റിപ്പോയ്ക്കോട്ടെ, പറഞ്ഞു പറഞ്ഞാണ് തെറ്റ് തിരുത്തപ്പെടുന്നതും ശരിയായി നമ്മള്‍ ഭാഷ കൈകാര്യം ചെയ്യാന്‍ പഠിക്കുന്നതും എന്ന ആത്മവിശ്വാസമാണ് ഇംഗ്ലീഷ് ഗുരു പകര്‍ന്നു നല്‍കുന്നത്.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ് ഇന്നത്തെക്കാലത്ത് എല്ലാവരും. എങ്ങനെയാണ് ഫെയ്‍സ്ബുക്കില്‍ ഒരു പോസ്റ്റ് ഇടുന്നത്, എങ്ങനെയാണ് ഒരു മെയില്‍ അയക്കുന്നത് തുടങ്ങി ദൈനം ദിന ജീവിതത്തില്‍ എവിടെയെല്ലാമാണ് ഇംഗ്ലീഷ് കൈകാര്യം ചെയ്യുമ്പോള്‍ ഒരാള്‍ക്ക് പിഴയ്ക്കുന്നത് എന്ന് മനസ്സിലാക്കി ചിട്ടയായ പഠനം കൂടിയാണ് ഈ സ്ഥാപനം മുന്നോട്ടുവെക്കുന്നത്. രണ്ടര മാസം നീണ്ടു നില്‍ക്കുന്ന കോഴ്‍സില്‍ 65 ക്ലാസുകളാണ് നല്‍കുന്നത്.
ഹിന്ദിയും പഠിക്കാം, വാട്‍സാപ്പ് വഴി തന്നെ
വാട്‍സ്ആപ്പ് വഴി ഇംഗ്ലീഷ് പഠിക്കാം എന്ന പരസ്യവാചകവുമായി അനേകം സ്ഥാപനങ്ങള്‍ പിന്നീട് ഇംഗ്ലീഷ് ഗുരുവിന്‍റെ ചുവട് പിടിച്ച് ഉയര്‍ന്നുവന്നുവെങ്കിലും ഹിന്ദി വാട്‍സ്ആപ്പ് വഴി പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ അധികമില്ലെന്നതാണ് വാസ്തവം. ഇംഗ്ലീഷിന് പുറമെ ഹിന്ദി ക്ലാസുകളും നല്‍കുന്നുണ്ട് ഇംഗ്ലീഷ് ഗുരു. ഉച്ചാരണം, ഗ്രാമർ എന്നിവ വളരെ എളുപ്പത്തിൽ പഠിക്കാൻ കഴിയുന്ന ക്ലാസുകളാണ് ഇവര്‍ നല്‍കുന്നത്. ഇംഗ്ലീഷ് പഠിക്കുന്ന അതേ എളുപ്പത്തില്‍ ഹിന്ദിയും പഠിക്കാം അതും കുറഞ്ഞ ഫീസിൽ.
IELTS ക്ലാസുകൾ
വിദ്യാർത്ഥികളുടെ ആവശ്യമനുസരിച്ച് അവരുടെ തുടര്‍പഠനത്തിനാവശ്യമായ IELTS ബാൻഡ് നേടിയെടുക്കാനും ഇംഗ്ലീഷ് ഗുരു സഹായിക്കുന്നു. ക്ലാസുകൾ ഓൺലൈൻ ആയി നല്‍കുന്നുണ്ട്.
ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തനമികവില്‍ നിരവധി അംഗീകാരങ്ങളാണ് ഇംഗ്ലീഷ് ഗുരുവിനെ തേടിയെത്തിയിട്ടുള്ളത്. അമേരിക്കൻ എഡ്യൂക്കേഷൻ ലീഡര്‍ഷിപ്പ് ബോർഡ് അംഗത്വം ഉള്ള കേരളത്തിലെ ഒരേ ഒരു ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇംഗ്ലീഷ് ഗുരു. ഹരിയാനയിൽ 2019ല്‍ നടന്ന ഇന്ത്യൻ സ്കൂൾ അവാർഡ്‌സിൽ ആ വർഷത്തെ ഇന്ത്യയിലെ മികച്ച ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് ആയി തിരഞ്ഞെടുക്കപ്പെട്ടത് ഈ സ്ഥാപനമാണ്. അതേ വര്‍ഷം തന്നെ ഇന്‍റർനാഷണൽ എഡ്യൂക്കേഷൻ ഐക്കൺ അവാർഡും ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സ്വന്തമാക്കി. ഇംഗ്ലീഷ് ഗുരുവിന്‍റെ സീനിയർ ട്രെയ്‍നറും സിഇഒയുമായ മുഹമ്മദ് ജാസിം ആയിരുന്നു 2019ല്‍ ഇന്ത്യയിലെ മികച്ച എഡ്യൂപ്രെനെർ ഡയറക്ടർ ആയി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.
WhatsApp English Class - Join ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും വേണ്ടി നിങ്ങളുടെ പേര് WhatsApp ലേക്ക് message ചെയ്യുക.
👉 +91 98951 48234 (WhatsApp Number)
Email - jenglishguru@gmail.com
Website - www.englishgurucampus.com