Education
ആഗ്രഹിക്കുന്ന കോഴ്‍സ് ഏതു നാട്ടിലെ കോളേജിലായാലും കണ്ടെത്താം, വീട്ടിലിരുന്നുതന്നെ
Education

ആഗ്രഹിക്കുന്ന കോഴ്‍സ് ഏതു നാട്ടിലെ കോളേജിലായാലും കണ്ടെത്താം, വീട്ടിലിരുന്നുതന്നെ

Web Desk
|
12 Jun 2021 1:30 PM GMT

പ്ലസ്ടുവിന് ശേഷം എന്ത് കോഴ്‍സ്, എവിടെ പഠിക്കണമെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള വഴി ഇനി വിരല്‍തുമ്പില്‍. അതാണ് Enrollacademyയുടെ മൊബൈല്‍ ആപ്പ്.

æനാട്ടിലില്ലാത്ത കോഴ്സ് പഠിക്കണമെന്നാണ് പറഞ്ഞു നടക്കുന്നത്- എന്നതാണോ നിങ്ങളെ കുറിച്ച് നിങ്ങളുടെ വീട്ടുകാര്‍ക്കുള്ള പരാതി. പഠിക്കാനാഗ്രഹിക്കുന്ന കോഴ്സ് ഏതു കോളേജിലാണുള്ളത് എന്ന് അറിയാന്‍ എന്ത് വഴി എന്ന ചിന്തയാണോ നിങ്ങളെ അലട്ടുന്നത്? വീട്ടിലിരുന്നുതന്നെ പഠിക്കാനാഗ്രഹിക്കുന്ന കോഴ്സും, പഠിക്കണമെന്ന് ആഗ്രഹിക്കുന്ന കോളേജും കണ്ടെത്താന്‍ കഴിയുമെങ്കിലോ? പ്ലസ്‌ ടു കഴിഞ്ഞ്‌ തുടര്‍ന്ന് പഠിക്കാനാഗ്രഹിക്കുന്ന കോഴ്സിനെ കുറിച്ചും കോളേജിനെ കുറിച്ചും വിശദമായി മനസ്സിലാക്കാം എന്ന് മാത്രമല്ല, വേണമെങ്കില്‍ വീട്ടിലിരുന്ന് തന്നെ അഡ്മിഷനും എടുക്കാന്‍ സഹായിക്കുന്ന ഒരു മൊബൈല്‍ ആപ്പാണ് Enrollacademy. എന്‍‍റോള്‍ അക്കാഡമി എന്ന മൊബൈല്‍ ആപ്ലിക്കേഷനും വെബ് സൈറ്റും വഴിയാണ്‌ ഇത്‌ സാധ്യമാക്കുന്നത്‌.


ബാംഗ്ലൂര്‍, മാംഗ്ലൂര്‍ പോലുള്ള ഇന്ത്യയിലെ ഒട്ടുമിക്ക സിറ്റികളിലെയും കോളേജുകള്‍, കോഴ്സുകള്‍, അവയുടെ പഠന നിലവാരം‌, കോളേജുകളുടെ ഫോട്ടോകള്‍, കോളേജിലെ സൌകര്യങ്ങള്‍‌‌ തുടങ്ങി വിദ്യാഭ്യാസ ലോണ്‍ ലഭിക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങളും കോഴ്‍സുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളും എല്ലാം ഒരൊറ്റ ആപ്പില്‍ അതാണ് Enroll Academy. കോഴ്സുകള്‍, അവയുടെ അംഗീകാരം, അവ പഠിക്കാന്‍ ആവശ്യമുള്ള ചെലവ്‌, ജോലി മേഖലകള്‍, അഡ്വാന്‍സ്‌ കോഴ്‌സുകള്‍ ഒപ്പം ഈ കോഴ്സുകള്‍ ഏതൊക്കെ കോളേജുകളില്‍ ലഭ്യമാണെന്നും മനസ്സിലാക്കാന്‍ Enroll Academy ആപ്പ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു.

പൂര്‍ണമായും സൌജന്യമാണ് ആപ്പിന്‍റെ സേവനം. കോളേജ് ബുക്ക് ചെയ്യാന്‍ എന്തെങ്കിലും ഹിഡന്‍ ഫീസുകളോ മറ്റെന്തെങ്കിലും ഡൊണേഷനുകളോ എന്‍‍റോള്‍ അക്കാദമി ഈടാക്കുന്നില്ല. ആപ്പ് ഉപയോഗിച്ചോ വെബ്‍സൈറ്റ് ഉപയോഗിച്ചോ കോളേജുമായും കോഴ്സുമായും ബന്ധപ്പെട്ട വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാം. പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ അഡ്മിഷന്‍ ബുക്ക് ചെയ്യാനും ആപ്പ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു.


ഇനി ഏത് കോഴ്സ് തെരഞ്ഞെടുക്കും എന്ന് നിങ്ങള്‍ക്ക് ഒരു ആശയക്കുഴപ്പമുണ്ടോ? അവിടെയും എന്‍‍റോള്‍ അക്കാദമി സഹായിക്കും. ഓണ്‍ലൈന്‍ ആപ്റ്റിറ്റ്യൂഡ്‌ ടെസ്‌റ്റ്‌ നടത്തി വിദ്യാര്‍ത്ഥിയുടെ അഭിരുചി കണ്ടെത്താനും ആപ്പ് സഹായിക്കും. കൂടാതെ ഓണ്‍ലൈനായുള്ള കരിയര്‍ കൌണ്‍സിലിംഗ്, അര്‍ഹരാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്കോളര്‍ഷിപ്പ് എന്നിവയും എന്‍‍റോള്‍ അക്കാദമി വാഗ്ദാനം ചെയ്യുന്നു. എന്‍‍റോള്‍ അക്കാദമി വഴി അഡ്മിഷന്‍ എടുക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും ആന്‍റി റാഗിംഗ് പ്രൊട്ടക്ഷന്‍, അഡ്മിഷന്‍ കാലയളവിലെ യാത്രാസൌകര്യം, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയും എന്‍‍റോള്‍ അക്കാദമി ഉറപ്പുനല്‍കുന്നുണ്ട്.


ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://play.google.com/store/apps/details?id=com.enrollacademypro.enrollacademypro

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫോണ്‍: 8330808822

Website: https://enrollacademy.com/


Similar Posts