സംസ്കൃത സർവകലാശാല പരീക്ഷാസമയങ്ങളിൽ മാറ്റം
|ഒക്ടോബർ 26ന് നടക്കേണ്ട മൂന്നാം സെമസ്റ്റർ എം.എ/എം.എസ്സി./ എം.എസ്.ഡബ്ല്യു പരീക്ഷകൾക്കും മാറ്റമുണ്ട്
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിവിധ പരീക്ഷാസമയങ്ങളിൽ മാറ്റം. ഒക്ടോബർ, നവംബർ മാസങ്ങളിലെ വെള്ളയാഴ്ചകളിൽ നടത്തുന്ന സർവകലാശാല പരീക്ഷകളുടെ സമയക്രമം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരിക്കുമെന്ന് സർവകലാശാല അറിയിച്ചു.
ഒക്ടോബർ 16ന് നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും ഒക്ടോബർ 25ന് നടത്തും. ഒക്ടോബർ 26, 30 തിയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം.എ/എം.എസ്സി പരീക്ഷകൾ നവംബർ രണ്ടിന് നടക്കും. ഒക്ടോബർ 30ലെ മൂന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു പരീക്ഷകൾ ഒക്ടോബർ 31ലേയ്ക്കും, ഒക്ടോബർ 31ന് നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബി.എ പരീക്ഷകൾ നവംബർ മൂന്നിലേയ്ക്കും മാറ്റിയിട്ടുണ്ട്.
ഒക്ടോബർ 26ന് നടക്കേണ്ട മൂന്നാം സെമസ്റ്റർ എം.എ/എം.എസ്സി./ എം.എസ്.ഡബ്ല്യു പരീക്ഷകൾക്കും മാറ്റമുണ്ട്. ഒക്ടോബർ 20ന് നടക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റർ എം.പി.ഇ.എസ് പരീക്ഷകൾ ഒക്ടോബർ 26ന് നടക്കും. ഒക്ടോബർ 20ന് നടക്കേണ്ട ഒന്നാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിങ്സ് ഇൻ ഹിന്ദി പരീക്ഷകൾ നവംബർ ആറിന് നടക്കും. ഒക്ടോബർ 19, 25 തിയതികളിൽ നടക്കേണ്ട അഞ്ചാം സെമസ്റ്റർ ബി.എ പരീക്ഷകൾ ഒക്ടോബർ 31ന് നടക്കുമെന്നും സർവകലാശാല അറിയിച്ചു.
Summary: Change in various exam timings of Sree Sankaracharya University of Sanskrit, Kalady