ഈ കോവിഡ് കാലത്ത് ആരാണ് വിദേശത്തൊക്കെ പോയി പഠിക്കുക?
|പഠനം ഓണ്‍ലൈന്‍ ആയ ഈ കാലത്ത് ഇനി എന്തിനാണ് വിദേശത്ത് പോയി പഠിക്കുന്നത് എന്നാണോ ചിന്തിക്കുന്നത്? 'പറക്കാം പഠിക്കാം' പരമ്പര തുടരുന്നു...
എന്താണ് ഫ്യൂച്ചര്‍ പ്ലാന്‍, എന്ന് ഇന്നത്തെ കാലത്ത് പ്ലസ്ടു കഴിഞ്ഞ ഏതെങ്കിലും കുട്ടിയോട് ചോദിച്ചാല്‍ പോലും ആത്മവിശ്വാസത്തോടെ അവര്‍ ആദ്യം പറയുന്ന മറുപടി, സ്റ്റഡി അബ്രോഡ് എന്നായിരിക്കും. കാരണം പ്രവേശനപരീക്ഷകള്‍ ജയിച്ചാല്‍, സ്കോളര്‍ഷിപ്പുകളുടെ സഹായത്തോടെ തങ്ങള്‍ വിദേശപഠനം പൂര്‍ത്തിയാക്കുമെന്നും മികച്ച കരിയര്‍ നേടുമെന്നും ഉള്ള ആത്മവിശ്വാസം അവര്‍ക്കുണ്ട്. പക്ഷേ കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ ആത്മവിശ്വാസത്തിന് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ് കോവിഡ് 19 എന്ന മഹാമാരി.
കോവിഡും ലോക്ക്ഡൌണും എല്ലാം ഉണ്ടായിരുന്നുവെങ്കിലും 2020ൽ മാത്രം 261,406 ഇന്ത്യൻ വിദ്യാർത്ഥികളാണ് വിദേശത്തേക്ക് പോയിട്ടുള്ളത് എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്ക്. 2019 ൽ 588,931 ആയിരുന്ന സ്ഥാനത്താണ് ഇത്. എങ്കിലും, പാൻഡെമിക് എന്ന സാഹചര്യം കണക്കിലെടുത്ത് 261,406 എന്നത് ഒരു വലിയ കണക്കാണെന്നാണ് വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തുന്നത്. ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് 71,769 കുട്ടികളാണ് പഠന ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോയിട്ടുള്ളതെന്നും മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, മഹാമരിക്കാലം പഠനം ഓണ്‍ലൈന്‍ ആക്കിയെങ്കിലും 91 ശതമാനം വിദ്യാര്‍ത്ഥികളും തങ്ങളുടെ വിദേശപഠനമെന്ന മോഹം ഉപേക്ഷിച്ചിട്ടില്ലെന്നാണ് യുനെസ്കോയുടെ പഠനവും തെളിയിക്കുന്നത്.
വാക്സിനേഷനും അണ്‍ലോക്ക് ആരംഭിച്ചതുമെല്ലാം വിദ്യാര്‍ത്ഥികളുടെ വിദേശപഠനമെന്ന മോഹത്തിന് വീണ്ടും ചിറക് വിരിച്ചിരിക്കുകയാണ്. നിലവില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ ലെവല്‍ ഫോര്‍ യാത്രാനിരോധനം, ലെവര്‍ ത്രീ ആക്കി ഇളവ് അനുവദിച്ചിരിക്കുകയാണ് അമേരിക്ക. എഫ്ഡിഎ അംഗീകരിച്ച വാക്സിന്‍ രണ്ടുഡോസും സ്വീകരിച്ചവര്‍ക്ക് യാത്രയെ കുറിച്ച് ആലോചിക്കാം എന്നാണ് അമേരിക്ക ഇതുസംബന്ധിച്ചുള്ള ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. അതുപോലെ സെപ്തംബര്‍ 7 മുതല്‍ കാനഡയും വിദേശ യാത്രക്കാര്‍ക്കായി തുറക്കുകയാണ്. കോവിഡ് വാക്സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം.
എന്താണ് വിദേശപഠനത്തിന് ഒരുങ്ങുന്നവര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍; പരിഹാരമുണ്ടോ?
''മഹാമാരി കാരണം സ്ഥിരമായി ഒരു രാജ്യവും തങ്ങളുടെ അതിര്‍ത്തി അടച്ചിട്ടിട്ടില്ല. കോവിഡിന്‍റെ ഒന്നാംഘട്ടം കഴിഞ്ഞതിന് ശേഷം അതിര്‍ത്തികളെല്ലാം തുറന്നത് നമ്മള്‍ കണ്ടതാണ്. വിദേശത്ത് പോയി പഠിക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന കുട്ടികള്‍ കഴിഞ്ഞ വര്‍ഷവും ഫോറിന്‍ യൂണിവേഴ്സിറ്റികളില്‍ ചേര്‍ന്നിട്ടുണ്ട്. ജോയിനിംഗ് ഫോര്‍മാലിറ്റീസ് കഴിഞ്ഞാല്‍ കുറച്ചുകാലം ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കാമെങ്കിലും അതിന് ശേഷം യാത്രാനിരോധമെല്ലാം നീക്കിക്കഴിഞ്ഞാല്‍ അവര്‍ക്ക് വിദേശത്തേക്ക് പറക്കാം. സത്യം പറഞ്ഞാല്‍ ലിവിംഗ് എക്സ്പെന്‍സ് ഈ കാലയളവില്‍ വരുന്നില്ലാ എന്നതിനാല്‍ പഠനചെലവും കുറയുകയാണ്. എന്നാല്‍ വിദേശത്ത് നിന്നാണ് ബിരുദം എന്ന പേരിന് ഒരു കുറവും വരുന്നില്ലതാനും. ഇനിയും കോവിഡിന്‍റെ കഥയും പറഞ്ഞ് വിദേശ പഠനമെന്ന സ്വപ്നം നേടാതെ ഇരുന്നാല്‍ നഷ്ടം കുട്ടികള്‍ക്കാണെ''ന്നും വ്യക്തമാക്കുന്നു ഈ രംഗത്തെ കരിയര്‍ കണ്‍സള്‍ട്ടന്‍റായ ആര്‍ക്കൈസിന്‍റെ സി.ഇ.ഒ ദിലീപ് മേനോന്‍.
പഠനം വിദേശത്താവണമെന്ന് ആഗ്രഹിക്കുന്നുണ്ടോ നിങ്ങള്‍? വിദേശപഠനവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.