മാറുന്ന വിദ്യാഭ്യാസത്തിന്റെ സമഗ്രചിത്രം; മീഡിയവൺ എജ്യുനെക്സ്റ്റിന് അരങ്ങുണരുന്നു
|ഇനിയെന്ത് പഠിക്കണം, എവിടെ പഠിക്കണം എന്നത് ഉപരിപഠനത്തെക്കുറിച്ച് ചിന്തിക്കുന്ന ഓരോ വിദ്യാർഥിയെയും അവരുടെ രക്ഷിതാക്കളെയും ഒരുപോലെ കുഴപ്പിക്കുന്ന ചോദ്യമാണ്. ഉപരിപഠനത്തെക്കുറിച്ചും വിദ്യാഭ്യാസ മേഖലയിൽ അനുദിനം സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അറിയാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ ഒരു സമഗ്രചിത്രം ഇതാ തുറക്കുന്നു.
പോയ വർഷങ്ങളിൽ കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും പുതുചരിത്രം രചിച്ച മീഡിയവൺ ‘എജ്യുനെക്സ്റ്റിന്റെ’ പുതിയ എഡിഷന് മലപ്പുറത്തും കോഴിക്കോടും അരങ്ങുണരുന്നു. ഏപ്രിൽ 24-25 തീയ്യതികളിൽ മലപ്പുറത്തും ഏപ്രിൽ 27-28 തീയ്യതികളിൽ കോഴിക്കോടുമാണ് എജ്യുനെക്സ്റ്റ് അരങ്ങേറുക.
കരിയർ കൺസൽടെന്റുമാർ, അക്കാദമിക് വിദഗ്ധർ, വിദേശ യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികൾ അടക്കമുള്ളവരെല്ലാം എജ്യുനെക്സ്റ്റിൽ പങ്കെടുക്കും. പുതിയ കാലത്തെ സാധ്യതകളെയും നൂതന വിദ്യാഭ്യാസ രീതികളെയും അധികരിച്ചുള സെമിനാറുകളും സെഷനുകളും അരങ്ങറും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നേടാനുള്ള അവസരവും ഒരുക്കും.
വിദ്യാർഥികൾക്കായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും 40 ഓളം സ്റ്റാളുകളും ഒരുക്കും. നിങ്ങൾക്ക് സ്റ്റാളുകൾ സജ്ജീകരിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനുമായി 91 85477 84577ൽ വിളിക്കൂ.