Study Abroad
വിദേശ പഠനം: എക്സ്പോകളും വെബ്ബിനാറുകളും വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടോ?
Study Abroad

വിദേശ പഠനം: എക്സ്പോകളും വെബ്ബിനാറുകളും വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടോ?

Web Desk
|
6 Aug 2021 5:13 AM GMT

എക്സ്പോകളും വെബ്ബിനാറുകളും വിദേശത്ത് ഉന്നത പഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്നുണ്ടോ?

ഉന്നത വിദ്യാഭ്യാസത്തിന് വിദേശപഠനമെന്ന മോഹം ഉള്ളില്‍ കൊണ്ടുനടക്കുന്ന ഒരു വിദ്യാര്‍ത്ഥി തന്‍റെ ആ ആഗ്രഹം എളുപ്പമാക്കാനുള്ള എല്ലാ വഴികളും തേടും. അതിനുള്ള ഒരു എളുപ്പവഴിയായിരുന്നു, പണ്ട് എജ്യൂ എക്സ്പോകള്‍. ഇപ്പോഴെല്ലാം ഓണ്‍ലൈന്‍ ആയ കോവിഡ് കാലത്ത് എക്സ്പോകളെല്ലാം വെബിനാറുകളായി മാറിക്കഴിഞ്ഞു. ഇത്തരം വെബ്ബിനാറുകളിലെല്ലാം സ്ഥിരം സാന്നിധ്യമായാല്‍ തനിക്ക് യോജിച്ച് വിദേശ യൂണിവേഴ്സിറ്റി കണ്ടെത്താനും പ്രവേശനം നേടാനും കഴിയുമെന്നാണ് ഒരു വിദ്യാര്‍ത്ഥി പ്രതീക്ഷിക്കുന്നത്. സത്യത്തില്‍ ഇത്തരം എക്സ്പോകളും വെബ്ബിനാറുകളും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാക്കുന്നുണ്ടോ...?

വിദേശത്തെ പ്രശസ്തമായ കോളേജുകളും യൂണിവേഴ്സിറ്റികളും പങ്കെടുക്കുന്ന വെബ്ബിനാര്‍, വിദഗ്ധര്‍ നയിക്കുന്ന വെബ്ബിനാര്‍ സെക്ഷനുകള്‍, യൂണിവേഴ്സിറ്റി അധികൃതരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കാനും സംശയനിവാരണത്തിനും അവസരം തുടങ്ങി, ഓരോ വെബ്ബിനാറിലേക്കും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. നൂറുകണക്കിന് യൂണിവേഴ്സിറ്റികള്‍ പങ്കെടുക്കുന്ന ഒരു വെബ്ബിനാറിന്‍റെ ഭാഗമായി എങ്ങനെയാണ് ഒരു കുട്ടിക്ക് തന്‍റെ IELTS പരീക്ഷയിലെ സ്കോര്‍ അനുസരിച്ചുള്ള ഒരു കോളേജോ യൂണിവേഴ്സിറ്റിയെ തെരഞ്ഞെടുക്കാനും പ്രവേശനം നേടാനും കഴിയുക... ഇത്തരം വെബ്ബിനാറിന്‍റെ ഭാഗമായി എത്തുമ്പോള്‍, അവര്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ സാധ്യതയില്ലേ?


ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. കാരണം പലപ്പോഴും ഈ രംഗത്തെ കണ്‍സള്‍ട്ടന്‍സികളോ, ഏജന്‍റുമാരോ ആയിരിക്കും ഇത്തരം എക്സ്പോകളും വെബ്ബിനാറുകളും സംഘടിപ്പിക്കുന്നത്. ഈ വെബ്ബിനാറുകളുടെ ഭാഗമാകുന്ന യൂണിവേഴ്സിറ്റികളുടെ പ്രതിനിധിയായി എത്തുന്നത് അതത് യൂണിവേഴ്‍സിറ്റികളുടെ മാര്‍ക്കറ്റിംഗ് ടീം അംഗങ്ങളായിരിക്കും. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ കൃത്യമായി മാര്‍ക്കറ്റ് ചെയ്യുവാനറിയുന്ന ഒരാള്‍ക്ക് വിദ്യാര്‍ത്ഥിയുടെ തീരുമാനത്തെ തെറ്റിദ്ധരിപ്പിച്ച് മാറ്റിയെടുക്കാന്‍ കഴിയും. ഒരു വിദ്യാര്‍ത്ഥിക്ക് IELTS പരീക്ഷയില്‍ സെവന്‍സ്കോര്‍ ഉണ്ടെങ്കിലും, വെബ്ബിനാറില്‍ പങ്കെടുത്തു എന്ന ഒറ്റക്കാരണം കൊണ്ട് കുട്ടി പ്രവേശനം നേടുന്നത് റാങ്കിംഗ് കുറഞ്ഞ ഏതെങ്കിലും യൂണിവേഴ്സിറ്റികളിലായിപ്പോയേക്കാം.. അതുപോലെ ഫൈവ് സ്കോര്‍ നേടിയ ഒരു കുട്ടി സമീപിക്കുന്നത് സെവന്‍ സ്കോര്‍ ആവശ്യമുള്ള യൂണിവേഴ്സിറ്റികളുടെ സെഷനിലായിപ്പോയാല്‍, തനിക്ക് കിട്ടിയ ഈ സ്കോര്‍ കൊണ്ട് ഒരു ഉപകാരവുമില്ലാതെയായല്ലോ എന്ന് കരുതി വിദേശപഠനമെന്ന ആഗ്രഹം പോലും ഉപേക്ഷിച്ചേക്കാം.

വെബ്ബിനാറുകള്‍ ഒരിക്കലും കുട്ടികള്‍ക്ക് ഒരു ബാധ്യതയായി മാറരുത്. പെട്ടെന്ന് തോന്നുന്ന ഒരു ആകര്‍ഷണത്തിന്‍റെ പുറത്ത് ഒരു യൂണിവേഴ്സിറ്റികളിലേക്കും അഡ്മിഷന്‍ എടുക്കരുത്. വിദേശ പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥിക്ക് സഹായകമാകണമെങ്കില്‍, IELTS സ്കോറിന് അനുസരിച്ചുള്ള യൂണിവേഴ്സിറ്റികള്‍ മാത്രം പങ്കെടുക്കുന്ന വെബ്ബിനാറുകളായിരിക്കണം സംഘടിപ്പിക്കേണ്ടത് എന്ന് പറയുന്നു ആര്‍ക്കൈസ് സ്റ്റഡി അബ്രോഡ് സിഇഒ ദിലീപ് മേനോന്‍. പ്രവേശനത്തിന് സെവന്‍ സ്കോര്‍ നിര്‍ബന്ധമാക്കിയ യൂണിവേഴ്സിറ്റികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വെബ്ബിനാറിലേക്ക് IELTS പരീക്ഷയില്‍ സെവന്‍ സ്കോര്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രവേശനമുണ്ടായിരിക്കുക, ഫൈവ് സ്കോര്‍ നിര്‍ബന്ധമാക്കിയ യൂണിവേഴ്സിറ്റികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വെബ്ബിനാറിലേക്ക് ഫൈവ് സ്കോര്‍ നേടിയ കുട്ടികളെ മാത്രം പങ്കെടുപ്പിക്കുക. എങ്കില്‍ മാത്രമേ ഒരു വിദ്യാര്‍ത്ഥിക്ക് തന്‍റെ സ്കോറിന് അനുസരിച്ച്, മികച്ച യൂണിവേഴ്സിറ്റികളിലേക്ക് പ്രവേശനം നേടാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


വ്യക്തത ഇല്ലാത്ത വെബ്ബിനാറുകള്‍ ഒരിക്കലും കുട്ടികള്‍ക്കാവശ്യമായ വിവരങ്ങള്‍ നല്‍കുന്നില്ല. വെബ്ബിനാറുകളില്‍ പങ്കെടുത്തുണ്ടായ ആശയകുഴപ്പം കൊണ്ടുമാത്രം വിദേശപഠനമെന്ന മോഹം ഉപേക്ഷിച്ച നിരവധി പേര്‍ നമ്മുടെ നാട്ടിലുണ്ട്. ആശയകുഴപ്പങ്ങളില്ലാതെ വേണം ഇത്തരം വെബ്ബിനാറുകള്‍ മുന്നോട്ടുപോകാന്‍. നമ്മുടെ കുട്ടികള്‍ക്ക് അവരുടെ ആഗ്രഹത്തിനനുസരിച്ച് മികച്ച വിദ്യാഭ്യാസം നേടാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുകയാണ് വേണ്ടത്.


പഠനം വിദേശത്താവണമെന്ന് ആഗ്രഹിക്കുന്നുണ്ടോ നിങ്ങള്‍? വിദേശപഠനവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.

http://arkaiz.com/first-step


Similar Posts