നേരിട്ട് അപേക്ഷിച്ചാല്‍ പോരെ; വിദേശപഠനത്തിന് ഒരു കൺസള്‍ട്ടന്റിന്റെ ആവശ്യമുണ്ടോ?
|വിദേശപഠനവുമായി ബന്ധപ്പെട്ട എന്തും ഓണ്‍ലൈനായി ചെയ്യാമെന്നിരിക്കെ എന്താണ് ഒരു കൺസള്‍ട്ടന്റിന്റെ ആവശ്യകത
വിദേശപഠനത്തില്‍ എന്താണ് ഒരു കൺസൾട്ടന്റിന്റെ ആവശ്യകത? എല്ലാം ഓണ്‍ലൈന്‍ ആയ ഈ കാലത്ത്, കുട്ടികൾക്ക് നേരിട്ട് കോളേജുകളിലേക്കോ, യൂണിവേഴ്സിറ്റികളിലേക്കോ അപേക്ഷ നല്കിയാല് പോരെ? ജോലി സാധ്യത ഏറ്റവും കൂടുതലുള്ള ഒരു കോഴ്സ്, അല്ലെങ്കില്‍ റാങ്കിംഗില്‍ മികച്ചു നില്ക്കുന്ന യൂണിവേഴ്സിറ്റി തെരഞ്ഞെടുത്താൽ പോരെ? അത്തരം വിവരങ്ങളെല്ലാം ഇന്റർനെറ്റിൽ ലഭ്യമാണല്ലോ? ചോദ്യങ്ങള്‍ അനവധിയാണ്, സംശയങ്ങളും...
ഉന്നത പഠനം വിദേശത്താകണമെന്നും നല്ല ശമ്പളത്തില്‍ വിദേശത്ത് ജോലി വേണമെന്നും ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്നാല്‍ ഇതിനാവശ്യമായ ഗൈഡന്‍സും സപ്പോര്‍ട്ടും ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. വിസ നടപടികളിലോ ലോണ്‍ ശരിയാക്കുന്നതിലോ, താമസസൌകര്യമൊരുക്കുന്നതിലോ സംഭവിക്കുന്ന അപാകതകള്‍ ആജീവനാന്തം ഒരു തലവേദനയായി മാറുകയും ചെയ്യും. ഇവിടെയാണ് വിദേശ പഠനത്തിനായി വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന കണ്‍സള്‍ട്ടന്റുകളുടെ പ്രസക്തി. സ്റ്റുഡന്റ് വിസ ലഭ്യമാക്കാനും വിദേശ യൂണിവേഴ്സിറ്റികളില്‍ അഡ്മിഷന് ഒരുക്കാനും ഇത്തരം ഓര്‍ഗനൈസേഷനുകളും ഏജന്റുകളും വിദ്യാര്‍ത്ഥികളെ സഹായിക്കും.
പല രാജ്യങ്ങളും വിദേശ യൂണിവേഴ്സിറ്റികളും നേരിട്ടുള്ള അപേക്ഷ നിരസിക്കുകയാണ്. അങ്ങനെ അപേക്ഷ നല്കുമ്പോള് എപ്പോഴും കൂടെ സമര്‍പ്പിക്കുന്ന രേഖകളുടെ കാര്യത്തില്‍ പ്രശ്നങ്ങള്‍ സംഭവിക്കുന്നതാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ അംഗീകൃത ഏജന്‍സി വഴിയുള്ള അപേക്ഷ മാത്രമാണ് പല യൂണിവേഴ്സിറ്റികളും സ്വീകരിക്കുന്നത്. മാത്രമല്ല, വിദ്യാര്‍ത്ഥിയുടെ ബയോഡാറ്റയും മാര്‍ക്ക് ലിസ്റ്റും പരിശോധിച്ച് ഏത് രാജ്യമാണ്, ഏത് യൂണിവേഴ്സിറ്റിയാണ് അനുയോജ്യമായത്, സ്കോളർഷിപ്പിന് അര്‍ഹതയുണ്ടോ, മൊത്തത്തില്‍ ചെലവ് എത്രവരും എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും ഒരു കണ്‍സള്‍ട്ടന്റിന് നല്കാന് കഴിയും. മാത്രമല്ല, പല വിദേശ യൂണിവേഴ്സിറ്റികളും രാജ്യങ്ങളും തങ്ങളുടെ സ്റ്റുഡന്റ് വിസ, അഡ്മിഷന് നടപടികള്‍ വര്‍ഷാവര്‍ഷം അപ്റ്റുഡേറ്റ് ചെയ്യുന്നതിനാല്‍ കണ്‍സള്‍ട്ടന്റുകള്‍ അതിനനുസരിച്ച് അപ്റ്റുഡേറ്റ് ആയിരിക്കുമെന്നതും വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകും.
''വിദേശ പഠനത്തിന് അപേക്ഷിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് സ്കോളര്‍ഷിപ്പ് രണ്ട് തരത്തിലാണ് ലഭിക്കുക.. അക്കാദമിക് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്നതാണ് ഒന്ന്. അത് വിദ്യാര്‍ത്ഥി നേരിട്ട് അപേക്ഷിച്ചാലും ലഭിക്കും. എന്നാല്‍ ഒരു നല്ല കണ്‍സള്‍ട്ടന്റ് ഒരു യൂണിവേഴ്സിറ്റിയിലേക്ക് ഒരുവര്‍ഷം പത്തും പതിനഞ്ചും അഡ്മിഷന് ഒരു വര്‍ഷം കൊടുക്കുന്നുണ്ടെങ്കില്‍, ആ കണ്‍സള്‍ട്ടന്റ് വഴി അഡ്മിഷന് എടുക്കുന്ന വിദ്യാര്‍ത്ഥിക്കും സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും. എന്നാലത് ആ വിദ്യാര്‍ത്ഥി തനിച്ച് അപേക്ഷിക്കുമ്പോള്‍ ലഭിക്കില്ല. സര്‍വീസ് ചാര്‍ജ് വാങ്ങിക്കാതെയാണ് പല കണ്‍സള്‍ട്ടന്റുകളും പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍, ഒരു വിദ്യാര്‍ത്ഥി ഏജന്റ് വഴി പോകുയാണെങ്കില്‍ സ്കോളര്‍ഷിപ്പ് ലഭിക്കുകയും ചെയ്യും. കൂടുതലായി ഒരു പൈസ പോലും അധികചെലവ് വരികയുമില്ലെന്ന് പറയുന്നു ആര്‍ക്കൈസ് സ്റ്റഡി എബ്രോഡിന്റെ സി.ഇ.ഒ ദിലീപ് മേനോന്.
ഈ രംഗത്തെ ചില കള്ളനാണയങ്ങളാണ് എല്ലാ കണ്‍സള്‍ട്ടന്റുമാരും പ്രശ്നക്കാരാണ് എന്ന ചിന്ത സൃഷ്ടിക്കുന്നത്. എങ്ങനെയാണ് ഒരു കണ്‍സള്‍ട്ടന്റ് ആത്മാര്‍ത്ഥമായ സേവനമാണോ തരുന്നത് എന്ന് തിരിച്ചറിയാം:
- അപ്റ്റുഡേറ്റ് ആയിരിക്കും, കൃത്യമായ ആശയവിനിമയം
ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ തെറ്റിദ്ധരിപ്പിക്കാതെ, ആവശ്യമായ നിര്‍ദേശങ്ങളും വിവരങ്ങളും നല്കി ശരിയായ തീരുമാനമെടുപ്പിക്കുക എന്നതാണ് ഒരു കണ്‍സള്‍ട്ടന്റിന്റെ പ്രധാന ദൌത്യം. അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനും ആഗ്രഹിക്കുന്ന രാജ്യത്ത് സ്റ്റുഡന്റ് വിസ നേടുന്നതിനും ഒരു നല്ല കൺസൾട്ടന്റ് വിദ്യാര്‍ത്ഥിയെ സഹായിക്കും.
ഒരു നല്ല കണ്‍സള്‍ട്ടന്റ് ഏപ്പോഴും അപ്റ്റുഡേറ്റ് ആയിരിക്കും. അതിനായി നിരന്തരം വിദേശ യൂണിവേഴ്സിറ്റികളുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കും. അതത് രാജ്യത്തെ വിദ്യാഭ്യാസനയങ്ങളെക്കുറിച്ച് പഠനപ്രക്രിയയെ കുറിച്ചും കൃത്യമായ അറിവും ബോധവും ഉണ്ടായിരിക്കും. കൂടാതെ വിദ്യാര്‍ത്ഥിയുമായും രക്ഷിതാക്കളുമായും നല്ലരീതിയില്‍ ആശയവിനിമയം നടത്താനും താന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ അവരെ പറഞ്ഞ് മനസ്സിലാക്കിക്കാനും ആ കണ്‍സള്‍ട്ടന്റിന് സാധിക്കും.
- കാര്യങ്ങള്‍ മനസ്സിലാക്കി പെരുമാറാനുള്ള കഴിവ്
ഒരു നല്ല കണ്‍സള്‍ട്ടന്റ് വൈകാരിക ബുദ്ധിയുള്ള വ്യക്തിയായിരിക്കും. കാരണം അങ്ങനെയുള്ള ഒരാള്‍ക്കേ ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സ് വായിക്കാന്‍ കഴിയുകയുള്ളൂ... ആവശ്യങ്ങള്‍ മനസ്സിലാക്കാനും പ്രശ്നങ്ങള്‍ തിരിച്ചറിയാനും അതിനുള്ള പരിഹാരം നിര്‍ദേശിക്കാനും കഴിയുകയുള്ളൂ..
നിരവധി ഏജന്റുമാരോട് സംസാരിച്ചു വേണം നല്ല ഒരു ഏജന്റിനെ തെരഞ്ഞെടുക്കാന്‍. ആരാണോ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായും വ്യക്തമായും മറുപടി നല്‍കുന്നത് ആ വ്യക്തിയാണ് നല്ല കണ്‍സള്‍ട്ടന്റ് എന്ന് ഉറപ്പിക്കാം. അല്ലാത്ത ഒരാളുടെ ശ്രദ്ധ ഫീസില്‍ മാത്രമായിരിക്കും. വിദ്യാര്‍ത്ഥിയെ വെറും ഒരു ക്ലയന്റായി മാത്രം പരിഗണിച്ച്, വിവരങ്ങള്‍ ഓണ്‍ലൈനില്‍ നോക്കി കൈമാറുന്ന, ഒരാളെക്കാളും നിങ്ങളോട് സംസാരിച്ച് കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി നിങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ കൈമാറുന്ന ഏജന്റിനെ മാത്രം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
- വിവരങ്ങള്‍ പറഞ്ഞുതരാനുള്ള ആവേശം
ഒരു നല്ല കണ്‍സള്‍ട്ടന്റ് ഏറ്റെടുത്ത ജോലിയില്‍ എപ്പോഴുംആവേശഭരിതരായിക്കും . തങ്ങള്‍ കാരണം ഒരാളുടെ ജീവിതം മാറാന്‍ പോകുന്നു, ഒരാള്‍ക്ക് നല്ല വിദ്യാഭ്യാസവും നല്ല ജോലിയും ലഭിക്കാന്‍ പോകുന്ന എന്ന ചിന്ത ഉള്ളിലുള്ള ഒരു കണ്‍സള്‍ട്ടന്റ്, വിദ്യാര്‍ത്ഥിക്ക് നല്കുന്ന വിവരങ്ങളിലും ആത്മാര്‍ത്ഥത കാണിക്കും. കള്‍സള്‍ട്ടന്റ് സംസാരിക്കുന്ന രീതി കേട്ടാല്‍ തന്നെ അക്കാര്യം വ്യക്തമാകും. സംസാരിക്കുന്നത് ആധികാരികമായിട്ടായിരിക്കും. അഭിപ്രായങ്ങള്‍ വിശ്വാസയോഗ്യവുമായിരിക്കും.
ഒരു വിദേശയാത്രയ്ക്കും വിദേശപഠനത്തിനും അത്രയേറെ പണമാണ് ഒരോ വിദ്യാര്‍ത്ഥിയും രക്ഷിതാക്കളും ചെലവഴിക്കുന്നത്. ആത്മാര്‍ത്ഥതയുള്ള ഒരു കണ്‍സള്‍ട്ടന്റ് ആണെങ്കില്‍ വിദ്യാര്‍ത്ഥിയുടെ അതേ ആവേശം ആ കണ്സള്ട്ടന്റിലും കാണാന്‍ കഴിയും. ആ ആവേശമുണ്ടെങ്കില്‍ ഉറപ്പിക്കാം നിങ്ങള്‍ക്ക് ലഭിക്കുന്നത് സത്യസന്ധമായതും സംശയങ്ങളെ ദുരീകരിക്കുന്നതുമായ മറുപടികളാണെന്ന്.
- അറിവുകളുടെ അക്ഷയഖനികളായിരിക്കും
വിദേശ പഠനത്തിന് സഹായിക്കുന്ന ഒരു നല്ല കണ്‍സള്‍ട്ടന്റിന് ആ വിഷയത്തില്‍ നല്ല അറിവും പരിചയവും ഉണ്ടായിരിക്കും. അവരുടെ അറിവിന്റെയും പരിചയത്തിന്റെയും ആകെത്തുകയായിരിക്കും അവര്‍ ഒരു വിദ്യാര്‍ത്ഥിക്ക് നല്കുന്ന ഉപദേശങ്ങള്‍. അതുകൊണ്ട് ഈ രംഗത്ത് മതിയായ അറിവുള്ള, നിങ്ങളുടെ സംശയങ്ങള്‍ക്കെല്ലാം മറുപടി നല്കാന് തക്ക കഴിവുള്ള വ്യക്തിയെ തന്നെ തെരഞ്ഞെടുക്കുക എന്നതില്‍ മാത്രം ശ്രദ്ധിക്കുക.
പഠനം വിദേശത്താവണമെന്ന് ആഗ്രഹിക്കുന്നുണ്ടോ നിങ്ങള്‍? വിദേശപഠനവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.