Education
യുക്രൈനിൽ പഠനം മുടങ്ങിയവർക്ക് റഷ്യയിൽ തുടർപഠന സൗകര്യമൊരുക്കുമെന്ന് റഷ്യൻ എംബസി
Education

യുക്രൈനിൽ പഠനം മുടങ്ങിയവർക്ക് റഷ്യയിൽ തുടർപഠന സൗകര്യമൊരുക്കുമെന്ന് റഷ്യൻ എംബസി

Web Desk
|
12 Jun 2022 2:30 PM GMT

യുക്രൈനിലെ അതേ ഫീസ് റഷ്യയിൽ മതിയാകില്ലെന്ന സൂചന നൽകി റഷ്യൻ ഹൗസ് ഡയറക്ടർ

യുക്രൈൻ യൂണിവേഴ്‌സിറ്റികളിൽ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് റഷ്യയിൽ പഠന സൗകര്യമൊരുക്കുമെന്ന് റഷ്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്‌കിൻ. മുമ്പുള്ള അക്കാദമിക വർഷം നഷ്ടമാകാതെ തന്നെ റഷ്യൻ സർവകലാശാലകളിൽ തുടർപഠനം നടത്താമെന്നും അദ്ദേഹം അറിയിച്ചു. റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈൻ വിട്ടുപോന്ന 20000 വിദ്യാർഥികളുടെ ഭാവി എന്താകുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾക്ക് റഷ്യയിലും സൗകര്യം ലഭിക്കുമെന്ന് റഷ്യൻ ഹൗസ് ഡയറക്ടറും റഷ്യൻ ഫെഡറേഷൻ കൗൺസുലുമായ രതീഷ് സി നായർ പറഞ്ഞു. എന്നാൽ യുക്രൈനിലെ അതേ ഫീസ് റഷ്യയിൽ മതിയാകില്ലെന്ന സൂചനയും അദ്ദേഹം നൽകി. ഇത്തരം വിവരങ്ങൾ അറിയാൻ തിരുവനന്തപുരം റഷ്യൻ ഹൗസിനെ സമീപിക്കാമെന്നും അദ്ദേഹം അറിയിച്ചു.

റഷ്യൻ വിദ്യാഭ്യാസ വകുപ്പിന്റെ പേജിൽ വിവരങ്ങൾ ലഭ്യമാകുമെന്നും അധികൃതർ പറഞ്ഞു. തുടർപഠനം സാധ്യമാക്കാൻ നോർക്കയുമായി ചേർന്ന് ചർച്ച പുരോഗമിക്കുകയാണ്.


Russia will provide facilities for those who have dropped out of Ukraine to continue their studies

Similar Posts