Education
സ്‌കോളർഷിപ്പ് ഫോർ യൂണിവേഴ്‌സൽ കോഡേഴ്‌സ്; രജിസ്‌ട്രേഷൻ നാളെ അവസാനിക്കും
Education

സ്‌കോളർഷിപ്പ് ഫോർ യൂണിവേഴ്‌സൽ കോഡേഴ്‌സ്; രജിസ്‌ട്രേഷൻ നാളെ അവസാനിക്കും

Web Desk
|
11 Sep 2021 3:42 PM GMT

ഈ വർഷം കമ്പ്യൂട്ടർ സയൻസിൽ പ്ലസ്ടു പൂർത്തിയിരിക്കണം എന്നതാണ് കോഴ്‌സിന് അപേക്ഷിക്കാനുള്ള മാനദണ്ഡം.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സ്‌ക്വയറിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് സൗജന്യ കോഡിങ് പരിശീലനം നൽകാനുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ. സ്‌കോളർഷിപ്പ് ഫോർ യൂണിവേഴ്‌സൽ കോഡേഴ്‌സ് എന്ന പേരിലുള്ള സൗജന്യ കോഡിംഗ് കോഴ്‌സിന് 200 വിദ്യാർഥികൾക്കാണ് പ്രവേശനം ഉണ്ടായിരിക്കുക.

യുകെയിലെ ഒറേ എജ്യുക്കേഷൻ ടീമുമായി സഹകരിച്ചാണ് 60 ലക്ഷത്തിന്റെ ഈ സ്‌കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ഈ വർഷം കമ്പ്യൂട്ടർ സയൻസിൽ പ്ലസ്ടു പൂർത്തിയിരിക്കണം എന്നതാണ് കോഴ്‌സിന് അപേക്ഷിക്കാനുള്ള മാനദണ്ഡം. എൻട്രൻസ് പരീക്ഷയിൽ നേടുന്ന മാർക്കിൻറെ അടിസ്ഥാനത്തിലായിരിക്കും അർഹരായ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുക. ഓൺലൈൻ ആയാണ് പരീക്ഷ.

മൂന്നുമാസമാണ് കോഴ്‌സിൻറെ കാലാവധി. www.cybersquare.org എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്താണ് പ്രവേശന പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യേണ്ടത്. അവസാന തീയതി സെപ്തംബർ 12 ആണ്. സെപ്തംബർ 19നാണ് പ്രവേശന പരീക്ഷ നടക്കുക. വിജയികളാകുന്ന ആദ്യ 200 പേരെ കൂടാതെ പ്രവേശന പരീക്ഷയിൽ 70 ശതമാനം മാർക്ക് നേടുന്ന കുട്ടികൾക്ക് 35 ശതമാനവും 50 ശതമാനം മാർക്ക് നേടുന്നവർക്ക് 20 ശതമാനവും ഫീസിൽ ഇളവ് ഉണ്ടായിരിക്കും. കമ്പനിയുടെ പത്താം വാർഷികം പ്രമാണിച്ചാണ് ഈ ഓഫർ. കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് യുകെയിലെ ഓറെ എജ്യുക്കേഷൻറേതടക്കം രണ്ട് സർട്ടിഫിക്കറ്റുകളാണ് ലഭിക്കുക. തുടർന്നും സൈബർ സ്‌ക്വയറിൻറെ മറ്റ് കോഴ്‌സുകൾ ചെയ്യാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് കോഴ്‌സ് ഫീസിൽ 30 ശതമാനം കുറവ് ലഭിക്കുകയും ചെയ്യും.

നിരവധി തൊഴിലവസരങ്ങളാണ് വിദേശരാജ്യങ്ങളിൽ കോഡേഴ്‌സിനുള്ളത്. കോഡേഴ്‌സിന് യുഎഇ സർക്കാർ ഗോൾഡൻ വിസ പ്രഖ്യാപിച്ചത് തന്നെ കോഡിംഗിൻറെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. മാത്രമല്ല പല ബിടെക് ബിരുദധാരികളും ഇപ്പോൾ വിദേശത്ത് മികച്ച ജോലി സാധ്യത തേടി കോഡിംഗ് കൂടി പഠിക്കുകയാണെന്നതും ഈ കോഴ്‌സിന് പുതിയ കാലത്തുള്ള പ്രാധാന്യമാണ് വ്യക്തമാക്കുന്നത്.

കോഡിംഗ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്‌സ്, ഇൻറർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി), ത്രീഡി പ്രിൻറിംഗ്, ഡേറ്റാ സയൻസ് തുടങ്ങി പുതിയ കാലത്തെ കോഴ്‌സുകൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ഒരു സ്ഥാപനമാണ് സൈബർ സ്‌ക്വയർ. ഇതിനോടകം തന്നെ കേരളത്തിലും ഗൾഫ് രാജ്യങ്ങളിലുമായി നിരവധി സ്‌കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കായി കോഡിംഗിൽ പരിശീലനം നൽകിക്കഴിഞ്ഞു സൈബർ സ്‌ക്വയർ.

കൂടുതൽ വിവരങ്ങൾക്കും എൻട്രൻസ് പരീക്ഷയ്ക്കായി അപേക്ഷിക്കാനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://code.cybersquare.org/universalcoder-python

Related Tags :
Similar Posts