സ്വാശ്രയ കോളജുകളിലെ ഫീസ് വർധന: പ്രതിഷേധത്തിനൊരുങ്ങി വിദ്യാർഥി സംഘടനകൾ
|കഴിഞ്ഞ മേയ് 19നാണ് സ്വാശ്രയ കോളജുകളിലെ വിദ്യാർഥികളുടെ ഫീസ് വർധിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവുണ്ടായത്
കോഴിക്കോട്: സ്വാശ്രയ കോളജുകളിലെ ഫീസ് വർധിപ്പിച്ചതിനെതിരെ വിദ്യാർഥി സംഘടനകൾ. 2024-25 അധ്യയന വർഷം 12 ശതമാനത്തിന്‍റെ വർധനയാണുണ്ടായിരിക്കുന്നത്. നാലു വർഷ ഡിഗ്രി കോഴ്സ് കൂടി നടപ്പാക്കുമ്പോൾ ഇനിയും ഫീസ് ഉയരുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ.
കഴിഞ്ഞ മേയ് 19നാണ് സ്വാശ്രയ കോളജുകളിലെ വിദ്യാർഥികളുടെ ഫീസ് വർധിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവുണ്ടായത്. 12 ശതമാനത്തിറെ വർധനയാണുണ്ടാകുക. നിലവിൽ സർക്കാർ, എയ്ഡഡ് കോളജുകളിലുള്ളതിനെക്കാൾ കൂടുതൽ സീറ്റുകൾ സെൽഫ് ഫിനാൻസ് മേഖലയിലാണ്. അതിനാൽ ഫീസ് വർധന നിരവധി വിദ്യാർഥികളെയാണ് ബാധിക്കുന്നതെന്നും തീരുമാനം തിരുത്തണമെന്നുമാണ് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം.
നാലു വർഷ ബിരുദ കോഴ്സുകൾ നടപ്പാക്കുമ്പോൾ ഫീസ് ഇനിയും വർധിക്കാനിടയുണ്ട്. ഫീസ് വർധനയ്‍ക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് വിദ്യാര്‍ഥി സംഘടനകൾ.
Summary: Student organizations against fee hike in self-finance colleges