ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ട്രിപ്പിൾ ഐ അക്കാദമി ഒരുക്കിയ ‘കൊമേഴ്സ് എൻട്രൻസ്’ ശ്രദ്ധേയമാകുന്നു
|സി.എ, സി.എം.എ, സി.എസ്, എ.സി.സി.എ അടക്കമുള്ള പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള വിദ്യാർഥികളുടെ വഴി എളുപ്പമാക്കുന്നതിനായി ട്രിപ്പിൾ ഐ കൊമേഴ്സ് അക്കാദമി അവതരിപ്പിച്ച ‘കൊമേഴ്സ് എൻട്രൻസ്’ ശ്രദ്ധേയമാകുന്നു. പ്ലസ് വൺ വിദ്യാർഥികൾക്ക് രണ്ടുവർഷം കൊണ്ടും പ്ലസ് ടു വിദ്യാർഥികൾക്ക് ഒരു വർഷം കൊണ്ടും പ്രൊഫഷണൽ കോഴ്സുകൾക്കായി തയ്യാറെടുക്കാവുന്ന വിധത്തിലാണ് കോഴ്സിന്റെ ക്രമീകരണം.
ഹയർ സെക്കൻഡറി പഠനകാലത്തുതന്നെ വിദ്യാർഥികൾക്ക് പ്രൊഫഷണൽ കൊമേഴ്സ് കോഴ്സുകൾക്കായി തയ്യാറെടുക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. ഓരോ വിദ്യാർഥികൾക്കും തങ്ങളുടെ അഭിരുചിക്കനുസരിച്ച് സാധ്യതകൾ തിരിച്ചറിഞ്ഞ് കോഴ്സ് തെരഞ്ഞെടുക്കാൻ ഇതിലൂടെ സാധിക്കുന്നു. പ്ലസ് വൺ-പ്ലസ് ടു സിലബസിനോട് ഏറെ സമാനമുളള വിധത്തിലാണ് കൊമേഴ്സ് എൻട്രി ലെവൽ പരീക്ഷകൾ ഒരുക്കുന്നത്. അതുകൊണ്ടുതന്നെ സിലബസിൽ ഊന്നിയുള്ള ‘കൊമേഴ്സ്’ എൻട്രൻസ് കോച്ചിങ് വിദ്യാർഥികളുടെ പബ്ലിക് എക്സാമുകൾക്കും ഏറെ സഹായകരമാകും.
കൃത്യമായ പ്ലാനിങ്ങ് ഇല്ലാതെ ഹയർ സെക്കൻഡറി പഠനത്തിന് ശേഷം ഒരു വർഷം പാഴാക്കിക്കളയുന്ന പ്രവണത കൊമേഴ്സ് വിദ്യാർഥികൾക്കിടയിലുണ്ട്. ഈ പ്രവണതക്ക് പരിഹാരം കാണാനും ഈ കോച്ചിങ്ങിലൂടെ സാധിക്കും.
ട്രിപ്പിൾ ഐ കൊമേഴ്സ് ആപ്പിൽ നിന്ന് ‘കൊമേഴ്സ് എൻട്രൻസ്’ ഡൗൺലോഡ് ചെയ്ത് വിദ്യാർഥികൾക്ക് തയ്യാറെടുപ്പ് തുടങ്ങാൻ സാധിക്കും. കുറഞ്ഞ ഫീസിൽ വിദഗ്ധ അധ്യാപകരെ അണിനിരത്തിയുള്ള മികച്ച ക്ലാസുകൾ വിദ്യാർഥികൾക്ക് ലഭിക്കും. പഠനം സുഖകരമാക്കുന്നതിനായി സ്റ്റഡി മെറ്റീരിയലുകൾ, മോക് ടെസ്റ്റുകൾ, റിവിഷൻ സെഷൻസ് എന്നിവയും ലഭ്യമാണ്.
കൊമേഴ്സ് എൻട്രൻസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യൂ