Study Abroad
എന്താണ് വിദേശപഠനത്തിന് ഒരുങ്ങുന്നവര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍; പരിഹാരമുണ്ടോ?
Study Abroad

എന്താണ് വിദേശപഠനത്തിന് ഒരുങ്ങുന്നവര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍; പരിഹാരമുണ്ടോ?

Web Desk
|
16 July 2021 2:05 PM GMT

വിദേശപഠനത്തിനൊരുങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം? മീഡിയവണ്‍ പരമ്പര ആരംഭിക്കുന്നു, 'പറക്കാം, പഠിക്കാം'

കരിയറിനെ കുറിച്ച് വ്യക്തമായ ബോധത്തോടെയാണ് ഇന്നത്തെ തലമുറ വളര്‍ന്നുവരുന്നത്. അതുകൊണ്ടുതന്നെ പഠനം വിദേശത്താവണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. മികച്ച വിദ്യാഭ്യാസവും മികച്ച ജോലിയും ലക്ഷ്യം വെച്ചാണ് പലരും വിദേശപഠനത്തിനൊരുങ്ങുന്നതെങ്കിലും ചിലരെങ്കിലും തട്ടിപ്പിനിരയായി അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലും കോഴ്സുകളിലും എത്തിപ്പെടുന്നുണ്ട്. എന്താണ് വിദേശ പഠനത്തിനൊരുങ്ങുന്നവര്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍?

പ്രധാനമായും മൂന്ന് വെല്ലുവിളികളാണ് പഠനം വിദേശരാജ്യങ്ങളിലാക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളെ സംബന്ധിച്ച് നേരിടേണ്ടി വരുന്നത്:


1. തെറ്റിദ്ധരിപ്പിക്കുന്ന കൌണ്‍സിലര്‍മാര്‍

പലപ്പോഴും വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍, കണ്‍സള്‍ട്ടന്‍സികളെ സമീപിക്കുമ്പോള്‍ ആ ഏജന്‍സികള്‍ക്ക് പാര്‍ട്ണര്‍ഷിപ്പുള്ള യൂണിവേഴ്സിറ്റികളായിരിക്കും നിര്‍ദേശിക്കുക. കാനഡയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഒരു കുട്ടിയോട് അവിടെയുള്ള പ്രശ്നങ്ങള്‍ മാത്രം പറഞ്ഞുകൊണ്ട് യുകെയോ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളോ തെരഞ്ഞെടുക്കാനും കൌണ്‍സിലര്‍മാര്‍ ഉപദേശിക്കുന്നു.

2. യൂണിവേഴ്സിറ്റികള്‍ക്ക് പകരം സ്റ്റഡി സെന്‍ററുകള്‍

ഡിഗ്രികളും എക്സ്റ്റന്‍ഷന്‍ സ്കൂളുകളും (സ്റ്റഡി സെന്‍ററുകള്‍) തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ വിദ്യാര്‍ത്ഥികള്‍ പലപ്പോഴും വണ്‍ ഇയര്‍ പ്രോഗ്രാമുകള്‍ക്കായി വാല്യൂ ഇല്ലാത്ത എക്സ്റ്റന്‍ഷന്‍ സ്കൂളുകളിലാണ് എത്തിപ്പെടുന്നത്. ഡിഗ്രി എന്നതും എക്സ്റ്റന്‍ഷല്‍ സ്കൂള്‍ എന്ന് പറയുന്നതും വ്യത്യസ്തമാണ്. ഒരു യൂണിവേഴ്സിറ്റിയുടെ ഒരു വിഭാഗം മാത്രമാണ് എക്സ്റ്റന്‍ഷല്‍ സ്കൂള്‍. പലപ്പോഴും കുട്ടികളിത് തിരിച്ചറിയുന്നില്ല. കേരളത്തില്‍ നിന്ന് പോകുന്ന വലിയൊരു വിഭാഗം കുട്ടികളും ഈ എക്സ്റ്റന്‍ഷ്യല്‍ സ്കൂളുകളിലേക്കാണ് അറിയാതെ ചെന്നുപെടുന്നത്, പ്രത്യേകിച്ചും കാനഡ പോലുളള രാജ്യങ്ങള്‍. നമ്മുടെ കുട്ടികള്‍ വിദേശപഠനത്തിന്‍റെ പേരില്‍ പറ്റിക്കപ്പെടാതിരിക്കണമെങ്കില്‍ ഈ രംഗത്ത് നല്ല അവബോധം ഉണ്ടാകേണ്ടത് ആവശ്യമാണ്.

ഇപ്പോള്‍ അടുത്ത കാലത്തായി വന്ന ഒരു ട്രെന്‍ഡാണ് വണ്‍ ഇയര്‍ പ്രോഗ്രാമുകളില്‍ വിദേശത്ത് പഠിക്കുക എന്നത്. വണ്‍ ഇയര്‍ പ്രോഗ്രാം എല്ലാം മോശം എന്നല്ല. പക്ഷേ വളരെ ശ്രദ്ധിച്ച് യൂണിവേഴ്സിറ്റി സെലക്ഷന്‍ നടത്തിയില്ലെങ്കില്‍ ലക്ഷങ്ങളുടെ കടബാധ്യതയിലേക്കാവും വിദ്യാര്‍ത്ഥി എത്തിപ്പെടുക. മാത്രമല്ല, കൃത്യമായ ജോലിയും ലഭിക്കില്ല.

3. വിസയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍

ഒരു നല്ല യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍ ലഭിച്ചാലും വിസാ നടപടിക്രമങ്ങളില്‍ കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ യാത്ര തടസ്സപ്പെട്ടേക്കാം. വിസ റദ്ദാക്കപ്പെടും. അങ്ങനെ നല്ല യൂണിവേഴ്സിറ്റികളില്‍ അഡ്മിഷന്‍ ലഭിച്ച പല കുട്ടികള്‍ക്കും പോകാന്‍ പറ്റാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്.



എന്താണ് പരിഹാരം?

ഒരു കൌണ്‍സിലറല്ല, പുറത്ത് പഠിക്കാന്‍ പോകണമെന്ന കുട്ടിയുടെ ആഗ്രഹത്തെയോ തീരുമാനത്തെയോ സ്വാധീനിക്കേണ്ടത്. അവരൊരു സപ്പോര്‍ട്ടറോ ഗൈഡന്‍സ് നല്‍കാനുള്ള ആളോ മാത്രം ആണ്. ഇത്തരം പ്രതിസന്ധികളെയും വെല്ലുവിളികളെയും അഭിസംബോധന ചെയ്തു കൊണ്ടാണ് ആര്‍ക്കൈസ് സ്റ്റഡി അബ്രോഡിന്‍റെ ഓട്ടോമെറ്റഡ് സിസ്റ്റമായിട്ടുള്ള ട്രാന്‍സ്പരന്‍റ് ഇന്‍ററാക്ടീവ് സിസ്റ്റം അഥവാ ടിഐഎസ് ഡെവലപ്പ് ചെയ്തിട്ടുള്ളത്.

ആര്‍ക്കൈസ് ട്രാന്‍സ്പരന്‍റ് ഇന്‍ററാക്ടീവ് സിസ്റ്റം

ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് വഴിയാണ് ഈ സിസ്റ്റം വര്‍ക്ക് ചെയ്യുന്നത്. അതില്‍ IELTS സ്കോറും ജീവിതചെലവും സ്കോളര്‍ഷിപ്പ് തുകയും കണക്കു കൂട്ടി ഏത് രാജ്യത്ത്, ഏത് യൂണിവേഴ്സിറ്റിയില്‍, എന്ത് പഠിക്കണമെന്ന് കുട്ടിക്ക് തന്നെ തീരുമാനമെടുക്കാന്‍ കഴിയും. പുറമെ കുട്ടികള്‍ക്കുവേണ്ട ഫ്ലൈറ്റ് ബുക്കിംഗും, താമസസൌകര്യമൊരുക്കലും ട്രാന്‍സ്പരന്‍റ് ഇന്‍ററാക്ടീവ് സിസ്റ്റം വഴി നടക്കും. മാത്രമല്ല, വിസയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൃത്യമാണെന്ന് ഉറപ്പുവരുത്തുന്ന ഒരു ചെക്ക് ലിസ്റ്റ് ആയും ആര്‍ക്കൈസ് ട്രാന്‍സ്പരന്‍റ് ഇന്‍ററാക്ടീവ് സിസ്റ്റം പ്രവര്‍ത്തിക്കുന്നു.

ആര്‍ക്കൈസ് സ്റ്റഡി അബ്രോഡിന് ഇന്ത്യയിലുടനീളം 10 കാമ്പസുകള്‍ നിലവിലുണ്ട്. കേരളത്തില്‍ മാത്രം 6 കാമ്പസുകളുണ്ട്. ഇതില്‍ ഏത് ഓഫീസിലെത്തിയാലും വിദ്യാര്‍ഥികള്‍ക്ക് ട്രാന്‍സ്പരന്‍റ് ഇന്‍ററാക്ടീവ് സിസ്റ്റം ഉപയോഗപ്പെടുത്തി വിദേശപഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കാം.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

First Step - Arkaiz - Your Trusted Study Abroad Partner


Similar Posts