Education
എന്താണ് മെഡിക്കല്‍ സ്ക്രൈബിംഗ്; പഠിക്കാം, ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയും നേടാം
Education

എന്താണ് മെഡിക്കല്‍ സ്ക്രൈബിംഗ്; പഠിക്കാം, ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയും നേടാം

Web Desk
|
26 Aug 2021 6:31 AM GMT

ഉയര്‍ന്ന ശമ്പളവും നല്ല ഭാവിയും വാഗ്ദാനം ചെയ്യുന്ന ന്യൂ ജനറേഷന്‍ കോഴ്സുകള്‍ ഒന്നാണ് മെഡിക്കല്‍ സ്ക്രൈബിംഗ്

നല്ലൊരു ജോലി എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇന്നത്തെ കാലത്തെ കുട്ടികള്‍ നല്ലൊരു കോഴ്സ് തെരഞ്ഞെടുക്കുന്നത്. അറിവും ജോലിയും സ്റ്റാറ്റസും നല്‍കുന്ന ന്യൂ ജനറേഷന്‍ കോഴ്സുകള്‍ ഏതാണ് എന്ന അന്വേഷണത്തിലാണ് അവരുള്ളതും‍. അത്തരത്തില്‍ ഉയര്‍ന്ന ശമ്പളവും നല്ല ഭാവിയും വാഗ്ദാനം ചെയ്യുന്ന കോഴ്സുകളില്‍ ഒന്നാണ് മെഡിക്കല്‍ സ്ക്രൈബിംഗ്. അതേ, ഈ കോവിഡ് കാലത്ത് നിരന്തരം ജോലി ചെയ്തുകൊണ്ടിരുന്നവര്‍ ആരാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ.. അത് നമ്മുടെ മെഡിക്കല്‍ രംഗത്തുള്ളവരാണ്. അതുകൊണ്ടുതന്നെ ഈ രംഗത്ത് ഇപ്പോള്‍ ഏറെ പ്രാധാന്യമുള്ള കോഴ്സായി സ്ക്രൈബിംഗ് മാറിക്കഴിഞ്ഞിട്ടുണ്ട്.


സ്ക്രൈബിംഗ് എന്നുപറഞ്ഞാൽ ഡോക്യുമെന്‍റേഷൻ എന്നാണ് അർത്ഥം. ഒരു ഡോക്ടര്‍ രോഗിയെ പരിശോധിക്കുന്നതും അവര്‍ തമ്മിലുള്ള സംഭാഷണവും എല്ലാം ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്താൽ ഇലക്ട്രോണിക് ഹെല്‍ത്ത് റിക്കോര്‍ഡ് ആക്കി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് മെഡിക്കൽ സ്ക്രൈബിംഗ്. ഡോക്ടര്‍ ഒരു ഗൂഗിള്‍ ഗ്ലാസ് ധരിച്ചിട്ടുണ്ടാകും. അത് ലൈവായി മറ്റൊരിടത്തിരുന്ന് കണ്ടുകൊണ്ട് വിവരങ്ങള്‍ ഡോക്യുമെന്റ് ചെയ്ത്, ഡോക്ടറെ ജോലിയിൽ അസിസ്റ്റ് ചെയ്യുന്നവരാണ് മെഡിക്കൽ സ്ക്രൈബിങ് സ്പെഷ്യലിസ്റ്റുകള്‍.

ഏത് വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും മെഡിക്കല്‍ സ്ക്രൈബിംഗ് കോഴ്സിന് ചേരാം. വിദേശത്തുള്ള ഒരു ഡോക്ടറിനെ ലൈവായി അസിസ്റ്റ് ചെയ്യുകയാണ് കുടുതലായും മെഡിക്കല്‍ സ്ക്രൈബിംഗ് സ്പെഷ്യലിസ്റ്റിന്റെ ജോലി. സ്ക്രൈബിംഗ് കമ്പനികളിലും‍, ഹോസ്പിറ്റലുകളിലും മാത്രമല്ല, മെഡിക്കൽ ഇൻഷുറൻസുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളിലും ഇന്ന് സ്ക്രൈബേഴ്സിന് ധാരാളം ജോലി സാധ്യതകൾ ഉണ്ട്.


കഴിഞ്ഞ പത്തുവര്‍ഷമായി മെഡിക്കല്‍ സ്ക്രൈബിംഗ് പഠിപ്പിക്കുകയും തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ഉറപ്പുവരുത്തുകയും ചെയ്യുന്ന സ്ഥാപനമാണ് ട്രാന്‍സോര്‍സ്. കോവിഡ് കാലത്തുപോലും ട്രാന്‍സോര്‍സ് തങ്ങളുടെ ക്ലാസുകള്‍ക്ക് ഒരു മുടക്കവും വരുത്തിയിരുന്നില്ല.. ഓണ്‍ലൈനിലൂടെ മികച്ച ക്ലാസുകളാണ് കഴിഞ്ഞ ഒരു വര്‍ഷവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്.

കൂടുതൽ വിവരങ്ങൾക്ക്‌

വെബ്‍സൈറ്റ് : www.transorze.com

ഫോണ്‍: +91 9495833319


Similar Posts