ജയസൂര്യയുടെ ആദ്യകാമുകിയെ കണ്ടുപിടിച്ചപ്പോള്‍!!!
|രഞ്ജിത്ത് ശങ്കറിന്റെ പുതിയ ചിത്രം ‘പ്രേത’ത്തില്‍ ഒരു മെന്റലിസ്റ്റിന്റെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്
ജയസൂര്യ അങ്ങിനെ ഭാര്യയോട് മാത്രം പറഞ്ഞ രഹസ്യം ഒടുവില്‍ നാട്ടുകാരറിഞ്ഞു. അതേ ജയസൂര്യയുടെ ആദ്യ കാമുകിയുടെ പേരാണ് മെന്റലിസ്റ്റ് ആയ ആദി കണ്ടുപിടിച്ചത്. നമ്മള് പറയാതെ തന്നെ കാര്യങ്ങള്‍ കണ്ടുപിടിക്കുന്ന ആളാണ് മെന്റലിസ്റ്റ്. രഞ്ജിത്ത് ശങ്കറിന്റെ പുതിയ ചിത്രം ‘പ്രേത’ത്തില്‍ ഒരു മെന്റലിസ്റ്റിന്റെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ചിത്രത്തിന്റെ പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോ ആണിത്. ‘പ്രേത’ത്തിലെ നായകന് ജയസൂര്യ ഒരു മെന്റലിസ്റ്റുമായി സംസാരിക്കുന്നതിന്റെ വീഡിയോ. ജയസൂര്യയുടെ ആദ്യകാമുകിയുടെ പേര് പറയാതെ കണ്ടുപിടിക്കുകയാണ് മെന്റലിസ്റ്റായ ആദി. ജയസൂര്യയുടെ അടുത്ത് സംവിധായകനായ രഞ്ജിത്ത് ശങ്കറുമുണ്ട്.
രഞ്ജിത് ശങ്കര്‍ തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഇവന് എന്റെ കുടുംബം കലക്കുമെന്ന് പറഞ്ഞ് ജയസൂര്യയും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. പുണ്യാളന് അഗര്‍ബത്തീസ്, സു സുധീ വാത്മീകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യയും രഞ്ജിതും ഒരുമിക്കുന്ന ചിത്രം കൂടിയാണ് പ്രേതം. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്. ഡോണ്‍ ബോസ്കോ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ഷറഫുദ്ദീന്, ഗോവിന്ദ് പത്മസൂര്യ, അജദു വര്‍ഗീസ്, ജോജു ജോര്‍ജ്ജ്, പേളി മാണി, ധര്മ്മജന്, സുനില്‍ സുഖദ, ശ്രുതി രാമചന്ദ്രന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ആഗസ്ത് 12ന് തിയറ്ററുകളിലെത്തും.