സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും
|2015ലെ സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11മണിക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തുക. മമ്മുട്ടിയും, പ്യഥിരാജുമാണ് മികച്ച നടനുള്ള അവാര്‍ഡ് പട്ടികയില്‍ മുന്നില്‍. പാര്‍വ്വതിക്കാണ് മികച്ച നടിക്കുള്ള സാധ്യത...
2015ലെ സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11മണിക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തുക. മമ്മുട്ടിയും, പ്യഥിരാജുമാണ് മികച്ച നടനുള്ള അവാര്‍ഡ് പട്ടികയില്‍ മുന്നില്‍. പാര്‍വ്വതിക്കാണ് മികച്ച നടിക്കുള്ള സാധ്യത
പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി വാങ്ങിയ എന്ന് നിന്റെ മൊയ്തീന്‍ ആണ് ഭൂരിഭാഗം വിഭാഗങ്ങളിലും മുന്നിട്ട് നില്‍ക്കുന്നത്. മികച്ച സിനിമ, സംവിധായകന്‍, നടന്‍, നടി വിഭാഗങ്ങിലെല്ലാം മൊയ്തീന്‍ ടീം മുന്നില്‍ തന്നെയുണ്ട്. മൊയ്തീനിലെ പ്യഥിരാജും. പത്തേമാരിയിലെ മമ്മൂട്ടിയുമാണ് മികച്ച നടനുള്ള പട്ടികയില്‍ മുന്നിലുള്ളത്. വലിയ ചിറകുള്ള പക്ഷിയിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനേയും, കുമ്പസാരത്തിലെ പ്രകടനത്തിന് ജയസൂര്യയേയും പരിഗണിക്കുന്നുണ്ട്. അമീബയിലെ പ്രകടനത്തിന് ഇന്ദ്രന്‍സും സാധ്യത പട്ടികയിലുണ്ട്.
കാഞ്ചനമാലയെ അനശ്വരമാക്കിയ പാര്‍വ്വതി മികച്ച നടി ആകാനാണ് സാധ്യത. മിലിയെ മികവുറ്റതാക്കിയ അമലാ പോളിന് പുരസ്‌കാരം ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എന്ന് നിന്റെ മൊയതീന്‍, പത്തേമാരി, മിലി, വലിയ ചിറകുള്ള പക്ഷികള്‍, നിര്‍ണ്ണായകം, ചാര്‍ളി എന്നിവയാണ് മികച്ച സിനിമക്കുള്ള അവാര്‍ഡിനായി പരിഗണിക്കുന്നത്. ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം പ്രേമത്തിന് ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം അന്തരിച്ച രാജേഷ് പിള്ള, ആര്‍.എസ് വിമല്‍, സലീം അഹമ്മദ്, ഡോക്ടര്‍ ബിജു എന്നിവര്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. നവാഗത സംവിധായകനുള്ള പുരസ്‌കാരം ആര്‍ എസ് വിമലിന് ലഭിക്കാനും സാധ്യതയുണ്ട്. കല്‍പനയാണ് സഹനടിക്കുള്ള പട്ടികയില്‍ മുന്നില്‍. മികച്ച ഛായാഗ്രാഹകനായി ജോമോന്‍ ടി ജോണിനെയും മധു നീലകണ്ഠനെയോ തെരഞ്ഞെടുക്കാനാണ് സാധ്യത. മോഹന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.