വിസ്മയിപ്പിക്കാന് ബാഹുബലി 2017 ഏപ്രില്‍ 28നെത്തും
|കരണ്‍ ജോഹറാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ ആരാധകരെ അറിയിച്ചത്
കട്ടപ്പ, ബാഹുബലിയെ കൊന്നതെന്തിന്....ബാഹുബലി ദ ബിഗിനിംഗ് സമ്മാനിച്ച ചോദ്യത്തിന് 2017 ഏപ്രില്‍ 28ന് തിയറ്ററുകള്‍ ഉത്തരം നല്‍കും. അതേ ഒടുവില്‍ ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി ദ കണ്‍ക്ലൂഷന്റെ റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. കരണ്‍ ജോഹറാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ ആരാധകരെ അറിയിച്ചത്. ചിത്രത്തിന്റെ വിതരണാവകാശം കരസ്ഥമാക്കിയിരിക്കുന്ന ധര്‍മ്മ പ്രൊഡക്ഷന്‍സാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പ്രദര്‍ശനത്തിനെത്തിക്കുന്നതും ഇവരാണ്. ധര്‍മ്മയുടെ ഉടമ കൂടിയാണ് കരണ്‍.
എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് 2015ല്‍ പ്രദര്‍ശനത്തിനെത്തിയ പുരാവൃത്ത സിനിമയാണ് ബാഹുബലി : ദ ബിഗിനിങ്. പ്രഭാസ്, തമന്ന ഭാട്ടിയ ,അനുഷ്ക ഷെട്ടി തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സത്യരാജ്, നാസ്സര്‍, രമ്യ കൃഷ്ണന് ,തുടങ്ങിയവരും അഭിനയിക്കുന്നു. തെലുഗു ,തമിഴ് ഭാഷകളിലായി ചിത്രീകരിച്ച ബാഹുബലി മലയാളമുള്‍പ്പടെ ആറു ഭാഷകളില്‍ മൊഴി മാറ്റി പ്രദര്‍ശിപ്പിച്ചു .2015 ജൂലൈ 10 നു പ്രദര്‍ശനത്തിനെത്തിയ ചിത്രം പത്ത് ദിവസത്തിനുള്ളില്‍ 335 കോടി രൂപ കളക്ഷന്‍ നേടി.
.@BaahubaliMovie The Conclusion releases on the 28th of April 2017 @arkamediaworks @Shobu_ #Prasad @dharmamovies
— Karan Johar (@karanjohar) August 5, 2016