ലേലത്തിന്റെ രണ്ടാം ഭാഗവുമായി രണ്‍ജി പണിക്കരുടെ മകന്
|നിതിന്‍ പണിക്കരാണ് ലേലത്തെ വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നത്
നേരാ തിരുമേനി...ഈപ്പച്ചന് പള്ളീക്കൂടത്തില്‍ പോയിട്ടില്ല..അനശ്വര നടന് സോമനെക്കുറിച്ചോര്ക്കുമ്പോള് ലേലം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഈ ഹിറ്റ് ഡയലോഗാണ് ഓര്‍മ്മ വരിക. സുരേഷ് ഗോപിയും സോമനും മത്സരിച്ചഭിനയിച്ച ലേലത്തിന്റെ രണ്ടാം ഭാഗം വരികയാണ്. ചിത്രത്തിന്റെ തിരക്കഥാകൃത്തു കൂടിയായ രണ്‍ജി പണിക്കരുടെ മകനും സംവിധായകനുമായ നിതിന്‍ പണിക്കരാണ് ലേലത്തെ വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നത്. കസബയിലൂടെ സംവിധായകന്റെ മേല്‍ക്കുപ്പായമണിഞ്ഞ നിതിന്റെ രണ്ടാമത്തെ ചിത്ര കൂടിയായിരിക്കും ഇത്. രണ്‍ജി പണിക്കര്‍ തന്നെയായിരിക്കും രണ്ടാം ഭാഗത്തിനും തിരക്കഥയൊരുക്കുന്നത്.
1997ലാണ് ലേലം തിയറ്ററുകളിലെത്തിയത്. ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിലെ മറ്റൊരു മികച്ച ചിത്രം. അബ്കാരിയായ ആനക്കാട്ടില്‍ ഈപ്പച്ചനായി സോമന് തകര്‍ത്തു വാരിയപ്പോള്‍ മകന് ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപിയും അഭിനയിച്ചു. നന്ദിനിയായിരുന്നു നായിക. കവിയൂര്‍ രേണുക, സിദ്ധിഖ്, മണിയന് പിള്ള രാജു,എന്‍.എഫ് വര്‍ഗീസ്, കൊച്ചിന് ഹനീഫ തുടങ്ങി ഒരു വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. രണ്ട് കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രം 18 കോടിയാണ് വാരിയത്.