പാന്‍ മസാലയുടെ മോഡലായി ജയിംസ് ബോണ്ട്; പരിഹാസവുമായി സോഷ്യല്‍ മീഡിയ
|പാന്‍ ബഹറിന്റെ ഡപ്പിയും കൈയില്‍പിടിച്ച് ബ്രോസ്നന് നില്ക്കുന്ന രീതിയിലാണ് പരസ്യം
പാന്‍ മസാലയുടെ പരസ്യത്തിനു മോഡലായി മുന്‍ ജയിംസ് ബോണ്ട്. ഇന്ത്യന്‍ പാന്‍ മസാല കമ്പനിയായ പാന്‍ ബഹറിന്റെ പരസ്യത്തിലാണ് ബ്രിട്ടീഷ് ചാരന് ജെയിംസ് ബോണ്ടായി വേഷമിട്ടിട്ടുള്ള പിയേഴ്സ് ബ്രോസ്നന് മോഡലായി എത്തിയത്. വെള്ളിയാഴ്ച പുറത്തിറങ്ങിയ ദേശീയ പത്രങ്ങളില്‍ ഈ പരസ്യം മുന്‍ പേജില്‍ നല്‍കിയിരുന്നു. പാന്‍ ബഹറിന്റെ ഡപ്പിയും കൈയില്‍പിടിച്ച് ബ്രോസ്നന് നില്ക്കുന്ന രീതിയിലാണ് പരസ്യം. ഇതേതുടര്‍ന്ന് ജയിംസ് ബോണ്ടും പിയേഴ്സ് ബ്രോസ്നനും സോഷ്യല്‍ മീഡിയയിലെ ട്രോളുകളില്‍ നിറയുകയാണ്. നടനും പാന്‍ മസാല കമ്പനിക്കുമെതിരേ രൂക്ഷമായ പരിഹാസമാണ് ട്വിറ്ററില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഗോള്‍ഡന്‍ ഐ (1995), ടുമോറോ നെവര്‍ ഡൈസ് (1997), ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ് (1999), ഡൈ അനദര്‍ ഡേ (2002) എന്നീ നാലു ജെയിംസ് ബോണ്ട് സീരീസ് ചിത്രങ്ങളിലാണ് പിയേഴ്സ് ബ്രോസ്നന് ബോണ്ടായി പ്രത്യക്ഷപ്പെട്ടത്.