Entertainment
അടുത്ത തവണയും പുരസ്കാരത്തിന് തന്‍റെ ചിത്രം പരിഗണിക്കേണ്ടതില്ലെന്ന് അള്‍ഫോണ്‍സ് പുത്രന്‍അടുത്ത തവണയും പുരസ്കാരത്തിന് തന്‍റെ ചിത്രം പരിഗണിക്കേണ്ടതില്ലെന്ന് അള്‍ഫോണ്‍സ് പുത്രന്‍
Entertainment

അടുത്ത തവണയും പുരസ്കാരത്തിന് തന്‍റെ ചിത്രം പരിഗണിക്കേണ്ടതില്ലെന്ന് അള്‍ഫോണ്‍സ് പുത്രന്‍

admin
|
16 March 2018 11:07 AM GMT

അതുകൊണ്ടു തന്നെ ഒരു കൊച്ചു സിനിമ കൊണ്ട് നിലവിലുള്ള വ്യവസ്ഥകളും ചട്ടങ്ങളും ലംഘിക്കാന്‍ ശ്രമിച്ച എന്‍റെ അവിവേകത്തെ ദയവായി പൊറുക്കുക.....

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ പ്രേമം തഴയപ്പെട്ടതില്‍ ജൂറി ചെയര്‍മാന്‍ മോഹന്‍ നല്‍കിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകന്‍ അള്‍ഫോണ്‍സ് പുത്രന്‍ രംഗത്ത്. പുരസ്കാര നിര്‍ണയത്തിനുള്ള മാനദണ്ഡം ഇപ്രകാരമെല്ലാം ആണെങ്കില്‍ അടുത്ത തവണയും തന്നെ പുരസ്കാരത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അള്‍ഫോണ്‍സ് പുത്രന്‍ ആവശ്യപ്പെട്ടു. മോഹനന്‍റെ ചിത്രമായ പക്ഷേ നഷ്ട പ്രണയത്തിന്‍റെ കഥയല്ലേ പറഞ്ഞതെന്ന് ഓര്‍മ്മപ്പെടുത്തിയ അള്‍ഫോണ്‍സ് പുത്രന്‍ ഇനിയും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ എടുക്കണമെന്നും ഒരു പ്രേക്ഷകനെന്ന നിലയില്‍ താന്‍ ഇത്തരം ചിത്രങ്ങളെ സ്നേഹിക്കുന്നവനാണെന്നും വ്യക്തമാക്കി.

പ്രേമത്തിന്‍റെ ആദ്യ ഭാഗങ്ങള്‍ അലക്ഷ്യമായി ചിത്രീകരിച്ചതാണെന്നും ഒരു പെണ്‍കുട്ടിയ വശീകരിക്കാന്‍ ഒരു സംഘം യുവാക്കളുടെ ശ്രമമാണ് ആദ്യ പകുതിയിലെ ഭൂരിഭാഗം സമയവും കവര്‍ന്നിട്ടുള്ളതെന്നും മോഹന്‍ അഭിപ്രായപ്പെട്ടിരുന്നു. നോവല്‍, ചെറുകഥ, പദ്യം എന്നിവയെപ്പോലെ സിനിമക്കും വ്യക്തമായ ഒരു രൂപഘടന ആവശ്യമാണെന്നും പ്രേമത്തിന് ഇതില്ലാതെ പോയെന്നുമായിരുന്നു ജൂറി ചെയര്‍മാന്‍റെ മറ്റൊരു വിശദീകരണം.

ഇതിന് സംവിധായകന്‍റെ മറുപടി ഇപ്രകാരമാണ്:

രൂപഘടന മനുഷ്യ നിര്‍മ്മിതമാണ്. പ്രേമം എന്ന വികാരത്തെകുറിച്ച് പറയേണ്ടി വരുമ്പോള്‍ പ്രേമം കേവലം ഒരു വികാരമല്ലെന്നും വികാരതിരയിളക്കത്തിന്‍റെ നാന്ദിയാണെന്നും തിരിച്ചറിയേണ്ടതുണ്ട്. ഇന്ദ്രജാലവും അത്ഭുതങ്ങളും കാണാന്‍ അത് നിങ്ങളെ സഹായിക്കും. ആഴത്തിലുള്ള കറുത്ത അന്ധകാരത്തെയും അത് പ്രതിഫലിപ്പിക്കും. ഒരു ചിത്രശലഭത്തെ പ്രണയത്തോട് താരതമ്യം ചെയ്യാനായിരുന്നു എന്‍റെ ശ്രമം. സര്‍, മനുഷ്യനിര്‍മ്മിതമായ രൂപഘടനയോടു കൂടി നിങ്ങള്‍ ഒരു ചിത്രശലഭത്തെ വിലയിരുത്താന്‍ ശ്രമിച്ചാല്‍..., സ്ഥിരമായ ഷോട്ടുകളും യുക്തിയുമായി അതിനെ ബന്ധിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞുകാണില്ല. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ എത്രതന്നെ ഒരു ചിത്രശലഭത്തിന്‍റെ ഗതി വീക്ഷിച്ചാലും നിങ്ങള്‍ക്കതില്‍ ഒരു യുക്തിയും കണ്ടെത്താനാകില്ല. അതുകൊണ്ടു തന്നെ എന്‍റെ ഷോട്ടുകളും നിര്‍മ്മാണ രീതിയും തന്നെ യുക്തിരഹിതമാകും. അതുകൊണ്ടു തന്നെ ഒരു കൊച്ചു സിനിമ കൊണ്ട് നിലവിലുള്ള വ്യവസ്ഥകളും ചട്ടങ്ങളും ലംഘിക്കാന്‍ ശ്രമിച്ച എന്‍റെ അവിവേകത്തെ ദയവായി പൊറുക്കുക.

Senior film-maker Mohan stands unfazed even as bitter barbs are being thrown at him for ignoring the blockbuster Premam...

Posted by Alphonse Puthren on Wednesday, April 13, 2016
Similar Posts