Entertainment
എ സര്‍ട്ടിഫിക്കറ്റില്‍ കഥകളി സിനിമക്ക് പ്രദര്‍ശനാനുമതിഎ സര്‍ട്ടിഫിക്കറ്റില്‍ കഥകളി സിനിമക്ക് പ്രദര്‍ശനാനുമതി
Entertainment

എ സര്‍ട്ടിഫിക്കറ്റില്‍ കഥകളി സിനിമക്ക് പ്രദര്‍ശനാനുമതി

Alwyn K Jose
|
14 April 2018 10:45 PM GMT

കഥകളി സിനിമക്ക് പ്രദര്‍ശനാനുമതി ലഭിച്ചു. എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. നീണ്ട പ്രതിഷേധങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമൊടുവിലാണ് സെന്‍സര്‍ബോര്‍ഡിന്റെ നടപടി.

കഥകളി സിനിമക്ക് പ്രദര്‍ശനാനുമതി ലഭിച്ചു. എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. നീണ്ട പ്രതിഷേധങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമൊടുവിലാണ് സെന്‍സര്‍ബോര്‍ഡിന്റെ നടപടി.

സൈജോ കണനായിക്കല്‍ സംവിധാനം ചെയ്ത കഥകളിയുടെ വിവാദരംഗങ്ങള്‍ ഒഴിവാക്കാതെയാണ് സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. നേരത്തെ ചിത്രത്തില്‍ നഗ്നതാപ്രദര്‍ശനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഇതിനെതിരെ ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ ഉള്‍പ്പെടെയുള്ളവര്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രദര്‍ശനാനുമതി ആവശ്യപ്പെട്ട് സൈജോ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കണമന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. നാലാഴ്ചക്കകം അനുമതി നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയത്. സിനിമയുടെ ക്ലൈമാക്സില്‍ നായകന്‍ കഥകളിവേഷം അഴിച്ചുവച്ച് പൂര്‍ണ നഗ്‌നനായി പോകുന്ന രംഗം ഒഴിവാക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം.

Similar Posts