ഭാരതിരാജ തന്നെ ഒരിക്കലും നല്ല നടനായി അംഗീകരിച്ചിട്ടില്ലെന്ന് രജനീകാന്ത്
|ഭാരതിരാജ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിനിമ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് മനസ് തുറന്നത്
ഭാരതിരാജയുടെ പതിനാറ് വയതിനിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നതെങ്കിലും അദ്ദേഹം തന്നെ ഒരു നല്ല അഭിനേതാവായി അംഗീകരിച്ചിട്ടില്ലെന്ന് സൂപ്പര്‍താരം രജനീകാന്ത്. എനിക്ക് ഭാരതിരാജയെ വലിയ ഇഷ്ടമാണ്, അദ്ദേഹത്തിന് തിരിച്ചു. എന്നാല്‍ പഴയ ഒരു അഭിമുഖത്തില്‍ അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞത് താന്‍ നല്ലൊരു മനുഷ്യന് മാത്രമാണെന്നാണ്. ഒരിക്കലും നല്ലൊരു നടനായി അദ്ദേഹം എന്നെ കണ്ടിട്ടില്ല. എങ്ങിനെയാണ് ഒരു നടനെ ജനങ്ങള്‍ സ്വീകരിക്കുന്നതെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. ഭാരതിരാജയുടെ ഭാരതിരാജ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിനിമ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് മനസ് തുറന്നത്.
രണ്ടേ രണ്ട് കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് അദ്ദേഹം എന്റെ സമയം ആവശ്യപ്പെട്ടത്. ഒന്ന് 16 വയതിനിലെയുടെ കോള്‍ ഷീറ്റിന് വേണ്ടിയും രണ്ടാമത് ഈ ചടങ്ങിനും രജനീകാന്ത് പറഞ്ഞു. ഫിലിം സ്കൂളില്‍ എന്നതിനെക്കാള്‍ ബാലചന്ദറിന്റെ സെറ്റുകളില്‍ നിന്നുമാണ് സിനിമയെക്കുറിച്ച് പഠിച്ചതെന്നും താരം പറഞ്ഞു. രജനീകാന്ത് വളരെ സിമ്പിളായ മനുഷ്യനാണെന്നാണ് ഭാരതിരാജ പറഞ്ഞത്. 16 വയതിനിലെ വില്ലനില്‍ നിന്നും അദ്ദേഹം എത്തിപ്പിടിക്കാന്‍ സാധിക്കാത്ത അത്ര ഉയരത്തിലെത്തിയതായും അദ്ദേഹം പറഞ്ഞു.