യു ട്യൂബ് ട്രന്‍ഡിംഗില്‍ ഒന്നാമതായി പുണ്യാളനും ഗഡ്യോളും
|ചിത്രം നവംബര്‍ 17ന് തിയറ്ററുകളിലെത്തും
രണ്ടാം വരവും ഗംഭീരമാക്കിയിരിക്കുകയാണ് പുണ്യാളനും ഗഡ്യോളും. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രയിലറിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ഇപ്പോള്‍ യു ട്യൂബ് ട്രന്‍ഡിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രയിലര്‍. ഗ്രീനുവും അഭയകുമാറും ജഡ്ജിയുമെല്ലാം തകര്‍ത്തഭിനയിച്ചിരിക്കുന്ന ട്രയിലര്‍ തന്നെ ഒരു ചിരിസദ്യയാണ്.
ആനപ്പിണ്ടത്തില്‍ നിന്നും നിര്‍മ്മിച്ച അഗര്‍ബത്തിയാണ് കഴിഞ്ഞ തവണ മാര്‍ക്കറ്റിലെത്തിച്ചതെങ്കില്‍ ഇത്തവണ പുണ്യാളന്‍ വെള്ളവുമായിട്ടാണ് ജോയ് താക്കോല്‍ക്കാരന്റെ വരവ്. ആദ്യഭാഗത്തിലെ താരങ്ങളെ കൂടാതെ ധര്‍മ്മജന്‍, ഗിന്നസ് പക്രു, വിഷ്ണു ഗോവിന്ദ്, ആര്യ എന്നിവരും ചിത്രത്തിലുണ്ട്. രഞ്ജിത് ശങ്കറിന്റെ സംവിധാനത്തില്‍ സംവിധായകനും നായകനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം നവംബര്‍ 17ന് തിയറ്ററുകളിലെത്തും.