വേറിട്ട ഹ്രസ്വചിത്രവുമായി അമല്‍ജ്യോതി കോളജ് വിദ്യാര്‍ഥികള്‍
|യൂ ട്യൂബില്‍ ഇതിനോടകം തന്നെ തരംഗമായി മാറിയ മലയാളം ഷോര്‍ട്ട് ഫിലിമാണ് 'YES' യെസ് (Your Emotion Speaks).
പ്രണയം എന്ന വിഷയം കൈകാര്യം ചെയ്യുന്ന യെസ് എന്ന ഹ്രസ്വചിത്രത്തിന്റെ വിശേഷങ്ങള്‍ കാണാം. കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യര്‍ഥികളാണ് ഹ്രസ്വചിത്രം ഒരുക്കിയത്. ചിത്രത്തിലെ 9 മിനിറ്റോളം ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ഒറ്റ ഷോട്ടിലാണ്.
യൂ ട്യൂബിൽ ഇതിനോടകം തന്നെ തരംഗമായി മാറിയ മലയാളം ഷോർട്ട് ഫിലിമാണ് 'YES' യെസ് (Your Emotion Speaks). മലയാളം ഷോർട്ട് ഫിലിമുകളിൽ ഏറ്റവും ദൈർഘ്യമേറിയ സിംഗിൾ ഷോട്ട് എന്ന പ്രത്യേകതയാണ് ഈ ചിത്രത്തിനുള്ളത്. അജിത്ത് എന്ന യുവാവിന്റെ ജീവിതത്തിലെ 15 മിനിറ്റുകളാണ് ചിത്രം പറയുന്നത്. പ്രണയം തോന്നിയ പെൺകുട്ടിയോട് അത് തുറന്നു പറയുമ്പോൾ അവിടെയുണ്ടാകുന്ന സംഭവവികാസകൾ ചിത്രം സിംഗിൽ ഷോട്ടിൽ വിവരിക്കുന്നു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ വിദ്യാർഥികളാണ് ചിത്രം അണിയിച്ചൊരുക്കിയത്.
ക്യാമറ കാഴ്ചകൾക്ക് പ്രാധാന്യം നല്കിയ ഈ ചിത്രം 32 മണിക്കൂറുകൾ കൊണ്ട് 30000 പേർ യൂറ്റൂബിൽ ഇതിനോടകം കണ്ടുകഴിഞ്ഞു. ക്രിഡോക്സ് ടാക്കീസിന്റെ ബാനറിൽ അഖിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ജസ്റ്റിൻ മാത്യുവിന്റേതാണ്. മൂന്നു ഗാനങ്ങളുള്ള ചിത്രത്തിൽ, നിഖിൽ, ആൽവിൻ രാജു, റിറ്റോ എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ജോയൽ ജോൺസാണ്.
അനന്ദു ജി കൃഷ്ണ ക്യാമറയും അജ്മൽ സാബു എന്നവരാണ് യെസിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. അൻവിൻ ജോൺസൻ, ശുശാന്ത്, നിഖിൽ, ജീവൻ, വെറോനൈസ് എന്നിവരാണ് മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.