Entertainment
വേറിട്ട രീതിയിലുള്ള പാട്ടുകൾക്ക്​ ഇന്നും ആസ്വാദകർ ഏറെയാണെന്ന്​  ജാസി ഗിഫ്റ്റും നജീം അർഷാദുംവേറിട്ട രീതിയിലുള്ള പാട്ടുകൾക്ക്​ ഇന്നും ആസ്വാദകർ ഏറെയാണെന്ന്​ ജാസി ഗിഫ്റ്റും നജീം അർഷാദും
Entertainment

വേറിട്ട രീതിയിലുള്ള പാട്ടുകൾക്ക്​ ഇന്നും ആസ്വാദകർ ഏറെയാണെന്ന്​ ജാസി ഗിഫ്റ്റും നജീം അർഷാദും

Jaisy
|
21 April 2018 10:34 PM GMT

ഇരുവരും ദുബൈയിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു

വേറിട്ട രീതിയിലുള്ള പാട്ടുകൾക്ക്​ ഇന്നും ആസ്വാദകർ ഏറെയാണെന്ന്​ ഗായകരായ ജാസി ഗിഫ്റ്റും നജീം അർഷാദും. ഗൾഫ്​ വോയ്സ്​ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഒരുക്കുന്ന രാഗോൽസവം പരിപാടിക്കെത്തിയ ഇരുവരും ദുബൈയിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു.

'ഫോർ ദ പീപ്പിൾ' സിനിമയിലെ പാട്ടുകൾക്ക്​ ആസ്വാദകർ ഏറെയായിരുന്നെങ്കിലും കടുത്ത വിമർശകരും ഉണ്ടായിരുന്നുവെന്ന്​ ജാസി ഗിഫ്റ്റ്​ പറഞ്ഞു. എന്നാൽ പുതിയ കാലത്ത്​ വിമർശനം കുറവാണ്​. പരീക്ഷണം ആയതു കൊണ്ടു മാത്രം ഒരു ഗാനം വിജയിച്ചു കൊള്ളണമെന്നില്ലെന്നും ജാസി ​ പ്രതികരിച്ചു.

റിയാലിറ്റി ഷോയിലൂടെ പാട്ടുകളെ ജനകീയമാക്കാൻ സാധിച്ചെങ്കിലും സിനിമയിൽ അവസരം ലഭിച്ചതാണ്​ ഏറ്റവും കൂടുതൽ തുണയായി മാറിയതെന്ന്​ നജീം അർഷാദിന്റെ അഭിപ്രായം. വെള്ളിയാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുന്ന രാഗോൽസവത്തിൽ ജാസിക്കും നജീമിനും പുറമെ പ്രവാസലോകത്തെ നിരവധി പാട്ടു പ്രതിഭകളും അണിനിരക്കും. ഗൾഫ്​ വോയ്സിന്റെ കലാകാരൻമാരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും. യുവഗായകൻ സുൾഫികിനു പുറമെ ഗൾഫ്​ വോയിസ്​ സാരഥികളായ ഷാജി, രമേഷ്​ നായർ, രാജു എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Related Tags :
Similar Posts