Entertainment
റിലീസിനു മുമ്പെ ഉഡ്താ പഞ്ചാബ് ഇന്റര്‍നെറ്റില്‍; ചോര്‍ന്നത് സെന്‍സര്‍ കോപ്പിറിലീസിനു മുമ്പെ 'ഉഡ്താ പഞ്ചാബ്' ഇന്റര്‍നെറ്റില്‍; ചോര്‍ന്നത് സെന്‍സര്‍ കോപ്പി
Entertainment

റിലീസിനു മുമ്പെ 'ഉഡ്താ പഞ്ചാബ്' ഇന്റര്‍നെറ്റില്‍; ചോര്‍ന്നത് സെന്‍സര്‍ കോപ്പി

admin
|
21 April 2018 5:51 PM GMT

സെന്‍സര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രദര്‍ശനാനുമതി തേടി കോടതി കയറിയിറങ്ങിയ ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബ് ചോര്‍ന്നു.

സെന്‍സര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രദര്‍ശനാനുമതി തേടി കോടതി കയറിയിറങ്ങിയ ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബ് ചോര്‍ന്നു. കോടതിയില്‍ നിന്നു അനുകൂല വിധി സമ്പാദിച്ച് വെള്ളിയാഴ്ച ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിനിരിക്കെ ബുധനാഴ്ചയാണ് ഉഡ്താ പഞ്ചാബിന്റെ കോപ്പി ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. സെന്‍സറിനായി സമര്‍പ്പിച്ച കോപ്പിയാണ് ചോര്‍ന്നത്. മികച്ച ദൃശ്യമികവിലുള്ള വ്യാജന്‍ പതിപ്പില്‍ 'ഫോര്‍ സെന്‍സര്‍' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ടൊറന്റ് സൈറ്റുകളില്‍ ഉഡ്താ പഞ്ചാബ് പ്രത്യക്ഷപ്പെട്ട് ഉടന്‍ തന്നെ ചിത്രം സൈറ്റുകളില്‍ നിന്നു നീക്കംചെയ്യാന്‍ കഴിഞ്ഞെങ്കിലും അതിനോടകം നിരവധി പേര്‍ ചിത്രം ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞിരുന്നു. പകര്‍പ്പവകാശം അനുസരിച്ച് നീക്കം ചെയ്യുന്നതനുസരിച്ച് ടൊറന്റില്‍ വീണ്ടും വീണ്ടും ചിത്രം പ്രത്യക്ഷപ്പെട്ടുകയാണ്. മൂന്നു മണിക്കൂര്‍ മുമ്പാണ് ചിത്രം അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ ഒന്നര ജിബി മുതല്‍ 700 എംബി വരെ സൈസുള്ള ചിത്രത്തിന്റെ പത്തോളം കോപ്പികളാണ് ടൊറന്റിലുള്ളത്. മുമ്പ് മലയാളചിത്രം പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്നത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. 89 രംഗങ്ങള്‍ വെട്ടിമാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ പരാമര്‍ശമാണ് ഉഡ്താ പഞ്ചാബിനെ വാര്‍ത്തകളില്‍ നിറച്ചത്. ഷാഹിദ് കപൂറും ആലിയ ഭട്ടും കരീന കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഉഡ്താ പഞ്ചാബ്, അഭിഷേക് ചൌബെയാണ് സംവിധാനം ചെയ്യുന്നത്. രാജീവ് രവിയാണ് ഛായാഗ്രാഹകന്‍.

Similar Posts