Entertainment
പ്രതികരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത വാര്‍ത്തകള്‍ക്കായി എന്തിന് സമയം കളയണമെന്ന്  മഞ്ജു വാര്യര്‍പ്രതികരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത വാര്‍ത്തകള്‍ക്കായി എന്തിന് സമയം കളയണമെന്ന് മഞ്ജു വാര്യര്‍
Entertainment

പ്രതികരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത വാര്‍ത്തകള്‍ക്കായി എന്തിന് സമയം കളയണമെന്ന് മഞ്ജു വാര്യര്‍

Damodaran
|
26 April 2018 2:31 PM GMT

പലതും പ്രതികരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത വാര്‍ത്തകളാണ്. അതുകൊണ്ടാണ് ഞാന്‍ മിണ്ടാതിരിക്കുന്നത്. നമ്മള്‍ എന്തിന് അനാവശ്യമായി സമയം പാഴാക്കണം?

വിവാഹം, ആത്മഹത്യ തുടങ്ങി തന്നെക്കുറിച്ച് പ്രചരിക്കുന്ന പല വാര്‍ത്തകളും തെറ്റാണെന്നും പലതും പ്രതികരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത വാര്‍ത്തകളാണെന്നും അതുകൊണ്ടാണ് താന്‍ മിണ്ടാതിരിക്കുന്നതെന്നും ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു. പലതും പ്രതികരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത വാര്‍ത്തകളാണ്. അതുകൊണ്ടാണ് ഞാന്‍ മിണ്ടാതിരിക്കുന്നത്. നമ്മള്‍ എന്തിന് അനാവശ്യമായി സമയം പാഴാക്കണം? - കുറച്ചു കാലങ്ങളായി തന്നെ കുറിച്ച് വൈറലാകുന്ന വാര്‍ത്തകളെ കുറിച്ച് മഞ്ജു ചോദിച്ചു.

അഭിനയ രംഗത്ത് സജീവമല്ലാതിരുന്ന സമയത്തും കേരള ജനതയുടെ സ്നേഹവും പിന്തുണയും തനിക്കുണ്ടായിരുന്നതായി മഞ്ജു അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. സങ്കടങ്ങള്‍ വന്ന് പറയാനുള്ള ആശ്രയമായി പലരും കണ്ടിട്ടുണ്ട്. സിനിമയിലെ വിജയപരാജയങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നും താരം പറയുന്നു.

Similar Posts